sections
MORE

ഐബിപിഎസ് 2019 പരീക്ഷാ കലണ്ടർ

bank-job
SHARE

ബാങ്ക്  നിയമനങ്ങൾക്കുള്ള ഈ വർഷത്തെ ഐബിപിഎസ് (ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പഴ്‌സനേൽ സിലക്‌ഷൻ) പരീക്ഷാ കലണ്ടറായി. ബാങ്കുകളിൽ വൻ തൊഴിലവസരം പ്രതീക്ഷിക്കുന്ന വർഷവുമാണിത്.  

‍ഓഗസ്റ്റ്, സെപ്റ്റംബർ:

ആർആർബി പരീക്ഷകൾ

കേരള ഗ്രാമീൺ ബാങ്ക് ഉൾപ്പെടെ 56 റീജനൽ റൂറൽ ബാങ്കുകളിലെ നിയമനങ്ങൾക്കായുള്ള ഐബിപിഎസ് പരീക്ഷകൾ ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ നടക്കും. ഓഫിസർ സ്കെയിൽ –1, ഓഫിസ് അസിസ്‌റ്റന്റ് തസ്തികകളിലേക്ക് ഓഗസ്റ്റ് 3 മുതൽ 25 വരെ ഓൺലൈൻ പ്രിലിമിനറി പരീക്ഷ. മെയിൻ പരീക്ഷ സെപ്റ്റംബർ 22, 29 തീയതികളിൽ നടക്കും. 

ഓഫിസർ സ്കെയിൽ–2 & 3 കേഡറുകളിലേക്ക് ഒറ്റഘട്ടം മാത്രമുള്ള ഓൺലൈൻ ടെസ്റ്റും സെപ്റ്റംബർ 22 നു നടക്കും. 

ഐബിപിഎസ് നടത്തുന്ന പൊതുപരീക്ഷയിലെ (സിഡബ്ല്യുഇ) സ്‌കോറിന്റെ അടിസ്‌ഥാനത്തിലാകും ഗ്രാമീൺ ബാങ്കുകളിലേക്കുള്ള പ്രാഥമിക തിരഞ്ഞെടുപ്പ്. ഗ്രൂപ്പ് ബി) തസ്തികയിൽ ഇന്റർവ്യൂ ഇല്ല. മുൻ വർഷം 10,490 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരുന്നത്. 

ഒക്ടോബർ പിഒ പരീക്ഷ
പൊതുമേഖലാ ബാങ്കുകളിൽ പ്രൊബേഷനറി ഓഫിസർ/ മാനേജ്‌മെന്റ് ട്രെയിനി തസ്‌തികകളിലേക്ക് ഒക്ടോബർ 12 മുതൽ 20 വരെയാണു പ്രിലിമിനറി പരീക്ഷ. നവംബർ 30 നു  മെയിൻ.19 പൊതുമേഖലാ ബാങ്കുകൾക്കൊപ്പം  ഐഡിബിഐ ബാങ്കും നിയമനം നടത്തും. മറ്റ്  ബാങ്കുകളും ധനകാര്യസ്‌ഥാപനങ്ങളും ഫലം പരിഗണിക്കാനും സാധ്യത. 2021 മാർച്ച് 31 വരെ നിയമനങ്ങൾക്ക് അവസരമുണ്ട്. മുൻ വർഷം നടന്നതു 4252 നിയമനം. 

ഡിസംബർ ക്ലാർക്ക്, എസ്ഒ 

പൊതുമേഖലാ ബാങ്കുകളിലെ ക്ലറിക്കൽ പ്രിലിമിനറി പരീക്ഷ ഡിസംബർ 7 മുതൽ 15 വരെ; മെയിൻ 2020 ജനുവരി 19നും. 

സ്പെഷലിസ്റ്റ് ഓഫിസർ പ്രിലിമിനറി പരീക്ഷ ‍ഡിസംബർ 28, 29 തീയതികളിൽ നടത്തും. 2020 ജനുവരി 25നാണു മെയിൻ പരീക്ഷ. ഐടി ഓഫിസർ,  അഗ്രിക്കൾചറൽ ഫീൽഡ് ഓഫിസർ, ലോ ഓഫിസർ, എച്ച്‌ആർ/ പഴ്‌സനേൽ ഓഫിസർ, മാർക്കറ്റിങ് ഓഫിസർ തുടങ്ങിയ സ്പെഷലിസ്റ്റ് ഓഫിസർ വിഭാഗങ്ങളിലാണു നിയമനം. 

2021 മാർച്ച് 31 വരെയുള്ള നിയമനങ്ങൾ ഇതുവഴി നടത്തും. ക്ലറിക്കൽ നിയമനം സംസ്ഥാനാടിസ്ഥാനത്തിലാണ്; ഇന്റർവ്യൂ ഇല്ല. മുൻവർഷ നിയമനം 7275 ക്ലറിക്കൽ ഒഴിവുകളിൽ. 

സ്പെഷലിസ്റ്റ് ഓഫിസർ നിയമനങ്ങൾക്ക് ഇന്റർവ്യൂവുണ്ട്. 1599 ഒഴിവുകളിലായിരുന്നു കഴിഞ്ഞ തവണ നിയമനം.

Job Tips >>

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
FROM ONMANORAMA