sections
MORE

എയർ ഇന്ത്യയിൽ 99 ഒഴിവ്

air-india
SHARE

എയർ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ എൻജിനീയറിങ് സർവീസസ് ലിമിറ്റഡിൽ എയർക്രാഫ്റ്റ് മെയിന്റനൻസ് എൻജിനീയർ (എഎംഇ) തസ്‌തികയിലെ  ഒഴിവുകളിലേക്ക് വോക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. തിരുവനന്തപുരത്തും നാഗ്പൂരിലുമായി ആകെ 70 ഒഴിവുകളുണ്ട്. തുടക്കത്തിൽ അഞ്ചു വർഷത്തെ കരാർ  നിയമനമാണ്. 

യോഗ്യത: കെമിസ്ട്രി, ഫിസിക്സ്, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളോടെ 10+2 ജയം അല്ലങ്കിൽ തത്തുല്യം, CFM56 എൻജിനോടുകൂടെയുള്ള B737-700/800/900 എയർക്രാഫ്റ്റിൽ CAR 66 CAT B1/B2 ലൈസൻസ്, GE-90 എൻജിനോടുകൂടെയുള്ള B777-200LR/300ER സീരിസ് എയർക്രാഫ്റ്റിൽ CAR 66 CAT B1ലൈസൻസ്, കുറഞ്ഞത് ഒരു വർഷത്തെ മെയ്ന്റനൻസ് പ്രവൃത്തിപരിചയം.

പ്രായം: 2019 ജനുവരി ഒന്നിന് 55 വയസ് കവിയരുത്.

എസ്‌സി/എസ്‌ടിക്കാർക്ക് അഞ്ചും ഒബിസിക്കാർക്കു മൂന്നും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവു ലഭിക്കും.

ശമ്പളം: 95,000-1,28,000 രൂപ.

അപേക്ഷാഫീസ്: 1000 രൂപ. “Air India Engineering Services Limited” ന്റെ പേരിൽ ഡൽഹിയിൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റായി ഫീസടയ്ക്കണം. ഡിഡിയുടെ മറുവശത്ത് ഉദ്യോഗാർഥിയുടെ മുഴുവൻ പേരും,  അപേക്ഷിക്കുന്ന തസ്തികയുടെ പേരും എഴുതണം. വിമുക്‌തഭടൻമാർ, പട്ടികവിഭാഗം എന്നിവർക്ക് ഫീസില്ല.  

താൽപര്യമുള്ള ഉദ്യോഗാർഥികൾ വെബ്സൈറ്റിൽ നൽകിയിട്ടുള്ള അപേക്ഷാഫോം പൂരിപ്പിച്ച് ബന്ധപ്പെട്ട രേഖകളും പകർപ്പുകളും സഹിതം ഫെബ്രുവരി 11 ന് മുൻപായി താഴെ കാണുന്ന വിലാസത്തിൽ അപേക്ഷിക്കണം.

വിലാസം: Chief Maintenance Manager, Air India Engineering Services Limited, MRO- Hangar, Chakkai, Trivandrum, Kerala- 695007

വിശദവിവരങ്ങൾക്ക്: www.airindia.in 

എയർ ഇന്ത്യ എയർ ട്രാൻസ്‌പോർട്ട് സർവീസസ് ലിമിറ്റഡിൽ സ്ക്രീനർ/സെക്യൂരിറ്റി ഏജന്റ് തസ്‌തികയിലെ ഒഴിവുകളിലേക്ക് വോക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. 29 ഒഴിവുകളുണ്ട്. ജയ്പൂരിലാണ് അവസരം. മൂന്നു വർഷത്തെ കരാർ നിയമനമാണ്. ഫെബ്രുവരി എട്ട് വരെ ഒാൺലൈനായി അപേക്ഷിക്കാം. ഫെബ്രുവരി 10ന് ജയ്പൂരിൽ ഇന്റർവ്യൂ നടത്തും. 

വിശദവിവരങ്ങൾക്ക്: www.airindia.in 

Job Tips >>

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
FROM ONMANORAMA