sections
MORE

എയർ ഇന്ത്യയിൽ 169 ഒഴിവ്, ശമ്പളം: 17,790– 25,300 രൂപ

air-india
SHARE

എയർ ഇന്ത്യയുടെ കീഴിലുള്ള എയർ ഇന്ത്യ എയർ ട്രാൻസ്‌പോർട്ട് സർവീസസ് ലിമിറ്റഡ് കൊച്ചിൻ ഇന്റർനാഷനൽ എയർപോർട്ടിൽ ജൂനിയർ എക്സിക്യൂട്ടീവ് (ടെക്നിക്കൽ), കസ്റ്റമർ ഏജന്റ് തസ്‌തികയിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. 154 ഒഴിവുകളുണ്ട്. മൂന്നു വർഷത്തെ കരാർ നിയമനമാണ്. 

തസ്തിക, ഒഴിവ്, യോഗ്യത, ശമ്പളം എന്നിവ ചുവടെ.

ജൂനിയർ എക്സിക്യൂട്ടീവ് (ടെക്നിക്കൽ) (ഒഴിവ്-4): മെക്കാനിക്കൽ/ ഒാട്ടമൊബീൽ/പ്രൊഡക്ഷൻ/ ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിൽ എൻജിനീയറിങ് ബിരുദം, എൽഎംവി, ഹെവി മോട്ടോർ വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ്, ഏവിയേഷൻ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന, 25,300 രൂപ.

കസ്റ്റമർ ഏജന്റ് (ഒഴിവ്-150): 10+2+3 രീതിയിൽ ബിരുദം, കംപ്യൂട്ടർ ഒാപ്പറേഷൻ പരിജ്ഞാനം, പിജി യോഗ്യതക്കാർക്കും, IATA-UFTA/IATA FIATAA/IATA-DGR/IATA-CARGO ഡിപ്ലോമ യോഗ്യതയുള്ളവർക്കും സമാന മേഖലയിൽ പ്രവൃത്തിപരിചയമുള്ളവർക്കും മുൻഗണന ലഭിക്കും, 17,790 രൂപ.

പ്രായം (01.01.2019 ന്): 28 വയസ്. അപേക്ഷകർ 01.01.1991 നും 02.01.2001 നും മധ്യേ ജനിച്ചവർ ആയിരിക്കണം. അർഹരായവർക്ക് ഉയർന്ന പ്രായപരിധിയിൽ ചട്ടപ്രകാരം ഇളവ് ലഭിക്കും.

അപേക്ഷാഫീസ്: 500 രൂപ. “Air India Air Transport Services Limited”  എന്ന പേരിൽ മുംബൈയിൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റായി ഫീസടയ്ക്കണം. ഡിമാൻഡ് ഡ്രാഫ്‌റ്റിന്റെ പിന്നിൽ ഉദ്യോഗാർഥിയുടെ മുഴുവൻ പേരും മൊബൈൽ നമ്പറും എഴുതണം. പട്ടികവിഭാഗം, വിമുക്‌തഭടൻമാർ എന്നിവർക്ക് ഫീസില്ല.  

വിശദവിവരങ്ങൾക്ക്: www.airindia.in 

എയർ ഇന്ത്യ എയർ ട്രാൻസ്‌പോർട്ട് സർവീസസ് ലിമിറ്റഡ് ഹുബള്ളി, ബെൽഗാം എയർപോർട്ടുകളിൽ വിവിധ തസ്തികയിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. 15ഒഴിവുകളുണ്ട്. മൂന്ന് വർഷത്തെ കരാർ നിയമനമാണ്. ഫെബ്രുരി 10 ന് വോക്ക് ഇൻ ഇന്റർവ്യൂ നടത്തും. കസ്റ്റമർ ഏജന്റ്, ഹാൻഡിമാൻ/ഹാൻഡിവുമൺ, യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ. വിശദവിവരങ്ങൾക്ക്: www.airindia.in

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA