sections
MORE

ബിഎസ്‌എഫിൽ 1763 കോൺസ്‌റ്റബിൾ, ശമ്പളം: 21,700– 69,100 രൂപ

BSF
SHARE

ബിഎസ്‌എഫിൽ കോൺസ്‌റ്റബിൾ (ട്രേഡ്‌സ്‌മെൻ) തസ്‌തികയിലെ 1763 ഒഴിവുകളിലേക്ക് പുരുഷൻമാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം.  ഒഴിവുകളുടെ എണ്ണത്തിൽ മാറ്റം വന്നേക്കാം. കരാർ നിയമനമാണ്. ഭാവിയിൽ സ്ഥിരപ്പെടാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് നാല്. 

ശമ്പളം: 21,700– 69,100 രൂപ. മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. 

പ്രായം: 2019 ഓഗസ്‌റ്റ് ഒന്നിന് 18–23 സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ്. 

യോഗ്യത: പത്താം ക്ലാസ് ജയം/ തത്തുല്യം. കൂടാതെ 

1. ബന്ധപ്പെട്ട ട്രേഡിൽ രണ്ടു വർഷം പ്രവൃത്തിപരിചയം.

അല്ലെങ്കിൽ

2. ഐടിഐ വൊക്കേഷനൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള  ഒരു വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സും ബന്ധപ്പെട്ട ട്രേഡിൽ ഒരു വർഷം പ്രവൃത്തിപരിചയവും.

അല്ലെങ്കിൽ

3.  ബന്ധപ്പെട്ട ട്രേഡിലോ സമാന ട്രേഡിലോ ദ്വിവൽസര ഐടിഐ‌ ഡിപ്ലോമ.

മൾട്ടി സ്കിൽഡ് ഉദ്യോഗാർഥികൾക്ക് മുൻഗണന ഉണ്ടായിരിക്കും. 

ശാരീരിക യോഗ്യത 

പുരുഷൻ: ഉയരം: 167.5 സെമീ, നെഞ്ചളവ്: 78–83 സെമീ. 

എസ്‌ടി വിഭാഗത്തിന് ഉയരം: 162.5 സെമീ, നെഞ്ചളവ്: 76–81 സെമീ

സ്ത്രീ: ഉയരം: 157 സെമീ,  എസ്‌ടി വിഭാഗത്തിന് ഉയരം: 150 സെമീ.

തൂക്കം ഉയരത്തിനും പ്രായത്തിനും ആനുപാതികം.

അപേക്ഷിക്കേണ്ട വിധം:  അപേക്ഷാഫോമും അഡ്‌മിറ്റ് കാർഡും   www.bsf.nic.in എന്ന വെബ്‌സൈറ്റിൽ നിന്നു ഡൗൺലോഡ് ചെയ്‌ത് ഉപയോഗിക്കാം. പൂരിപ്പിച്ച അപേക്ഷയും അഡ്‌മിറ്റ് കാർഡും അതാത് സംസ്ഥാനം ഉൾപ്പെടുന്ന റിക്രൂട്മെന്റ് ഏജൻസിക്ക്  (BSF HQRs) പാസ്‌പോർട്ട് സൈസ് ഫോട്ടോയും അപേക്ഷാ ഫീസ്, യോഗ്യത തെളിയിക്കുന്ന രേഖകളും സഹിതം അയയ്‌ക്കണം.  ആവശ്യമായ രേഖകൾ സംബന്ധിച്ച വിശദ വിവരങ്ങളും സർട്ടിഫിക്കറ്റ് മാതൃകകളും വെബ്‌സൈറ്റിൽ ലഭ്യമാകും. 

വിശദവിവരങ്ങൾക്ക് : www.bsf.nic.in  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA