ADVERTISEMENT

കേരള ജുഡീഷ്യൽ സർവീസിൽ  മുൻസിഫ്– മജിസ്‌ട്രേറ്റ് തിരഞ്ഞെടുപ്പിന് അപേക്ഷിക്കാം. 45 ഒഴിവുകളാണുള്ളത്. റഗുലർ, എൻസിഎ നിയമനമാണ്.  റഗുലർ വിഭാഗത്തിൽ 37 ഒഴിവുകളും എൻസിഎ വിഭാഗത്തിൽ എട്ട് ഒഴിവുകളുമാണുള്ളത്. ഒാൺലൈനായി അപേക്ഷിക്കണം. ആദ്യ ഘട്ടം അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 28. രണ്ടാം ഘട്ടം അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് അഞ്ച്.

റഗുലർ നിയമനം
യോഗ്യത(ഡയറക്ട് റിക്രൂട്ട്മെന്റ്): അഭിഭാഷകരായി എൻറോൾ ചെയ്യാൻ ബാർ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ചിരിക്കുന്ന നിയമ ബിരുദം. അപേക്ഷകർ നല്ല സ്വഭാവമുള്ളവരും മികച്ച ആരോഗ്യമുള്ളവരുമായിരിക്കണം കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റിലെ വിജ്‌ഞാപനം കാണുക. 

പ്രായം: 2019 ജനുവരി ഒന്നിന് 35 വയസ് പൂർത്തിയായിരിക്കരുത്. അർഹരായവർക്ക് ഉയർന്ന പ്രായത്തിൽ ചട്ടപ്രകാരം ഇളവു ലഭിക്കും.

ശമ്പളം: 27,700–44,770 രൂപ.

തിരഞ്ഞെടുപ്പ് രീതി: എഴുത്തു പരീക്ഷ, വൈവ–വോസി എന്നിവ അടിസ്ഥാനമാക്കിയാണു തിരഞ്ഞെടുപ്പ്.

അപേക്ഷാഫീസ്: 1000 രൂപ. എസ്‌സി /എസ്‌ടി /ജോലിയില്ലാത്ത ഭിന്നശേഷിക്കാർ എന്നിവർക്കു ഫീസില്ല.  ഒാൺലൈൻ റജിസ്ട്രേഷൻ ഉൾപ്പെടെയുള്ള വിവരങ്ങൾക്ക് 

വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.

വെബ്സൈറ്റ്: www.hckrecruitment.nic.in

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com