ADVERTISEMENT

ഡൽഹി സബോർഡിനേറ്റ് സർവീസസ് സിലക്‌ഷൻ ബോർഡ് വിവിധ വിഭാഗങ്ങളിൽ എൻജിനീയർ തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 264 ഒഴിവുകളുണ്ട്. ഒാൺലൈനായി അപേക്ഷിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് ഒന്ന്.

പരസ്യനമ്പർ: 01/2019.

തസ്തിക, യോഗ്യത, പ്രായപരിധി, ശമ്പളം എന്നിവ ചുവടെ.

അസിസ്റ്റന്റ് എൻജിനീയർ(ഇലക്ട്രിക്കൽ): ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദം/തത്തുല്യം, രണ്ടു വർഷത്തെ പ്രവൃത്തിപരിചയം, 32 വയസ്, 9300–34800+ഗ്രേഡ് പേ 4600 രൂപ(പിആർ).

അസിസ്റ്റന്റ് എൻജിനീയർ(സിവിൽ): സിവിൽ എൻജിനീയറിങ്ങിൽ ബിരുദം/തത്തുല്യം, രണ്ടു വർഷത്തെ പ്രവൃത്തിപരിചയം, 30 വയസ്, 9300–34800+ഗ്രേഡ് പേ 4600 രൂപ(പിആർ).

ജൂനിയർ എൻജിനീയർ(സിവിൽ): സിവിൽ എൻജിനീയറിങ്ങിൽ ബിരുദം/തത്തുല്യം അല്ലെങ്കിൽ സിവിൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ/തത്തുല്യം, രണ്ടു വർഷത്തെ പ്രവൃത്തിപരിചയം, 27 വയസ്, 9300–34800+ഗ്രേഡ് പേ 4200 രൂപ(പിആർ).

ജൂനിയർ എൻജിനീയർ(ഇലക്ട്രിക്കൽ): ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദം/തത്തുല്യം അല്ലെങ്കിൽ ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ/തത്തുല്യം, രണ്ടു വർഷത്തെ പ്രവൃത്തിപരിചയം, 27 വയസ്, 9300–34800+ഗ്രേഡ് പേ 4200 രൂപ(പിആർ).

ജൂനിയർ എൻജിനീയർ(സിവിൽ): സിവിൽ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ, 18–30 വയസ്, 9300–34800+ഗ്രേഡ് പേ 4200 രൂപ.

ജൂനിയർ എൻജിനീയർ(സിവിൽ): സിവിൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ, രണ്ടു വർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ സിവിൽ എൻജിനീയറിങ് ബിരുദം, 18–27 വയസ്,  9300–34800+ഗ്രേഡ് പേ 4200 രൂപ(പിആർ).

ജൂനിയർ എൻജിനീയർ(ഇലക്ട്രിക്കൽ): ഇലക്ട്രിക്കൽ/മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ, രണ്ടു വർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ ഇലക്ട്രിക്കൽ/മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദം, 18–27വയസ്, 9300–34800+ഗ്രേഡ് പേ 4200 രൂപ(പിആർ).

അർഹരായവർക്ക് ഉയർന്ന പ്രായപരിധിയിൽ ചട്ടപ്രകാരം ഇളവ്  ലഭിക്കും.

അപേക്ഷാഫീസ്: 100 രൂപ.

പട്ടിക വിഭാഗം, ഭിന്നശേഷിക്കാർ, വിമുക്‌തഭടൻ, സ്ത്രീകൾ എന്നിവർക്ക് ഫീസില്ല. എസ്‌ബിഐ ഇ–പേ മുഖേന ഫീസടയ്‌ക്കാം. ഫീസടയ്‌ക്കുന്നത് സംബന്ധിച്ച നിർദേശങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും.

അപേക്ഷിക്കേണ്ട വിധം: www.dsssbonline.nic.in എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. വിജ്ഞാപനത്തിന്റെ പൂർണരൂപം www.dsssb.delhigovt.nic.in എന്ന വെബ്സൈറ്റിലും ലഭിക്കും. വിജ്‌ഞാപനത്തിലെ നിർദേശങ്ങൾ മനസിലാക്കിയതിനു ശേഷം മാത്രം അപേക്ഷിക്കുക.

204 ഒഴിവ്

ഡൽഹി സബോർഡിനേറ്റ് സർവീസസ് സിലക്‌ഷൻ ബോർഡ് വിവിധ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  204 ഒഴിവുകളുണ്ട്. ഒാൺലൈനായി അപേക്ഷിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് അഞ്ച്.

പരസ്യനമ്പർ: 02/2019.

തസ്തിക, യോഗ്യത, പ്രായപരിധി, ശമ്പളം എന്നിവ ചുവടെ.

എൽഡിസി: 12ാം ക്ലാസ് ജയം/തത്തുല്യം,  ഇംഗ്ലിഷ് ടൈപ്പിങ്ങിൽ മിനിറ്റിൽ 35 വാക്കും അല്ലെങ്കിൽ ഹിന്ദി ടൈപ്പിങ്ങിൽ മിനിറ്റിൽ 30 വാക്കും വേഗം (കംപ്യൂട്ടർ), 18–27 വയസ്, 5200–20200+ഗ്രേഡ് പേ 1900 രൂപ(പിആർ).

സ്റ്റെനോഗ്രഫർ ഗ്രേഡ് II: 12ാം ക്ലാസ് ജയം/തത്തുല്യം (10+2 രീതി). ഷോർട്ട്ഹാൻഡിൽ 80 വാക്കു വേഗം, ടൈപ്പിങ്ങിൽ മിനിറ്റിൽ 40 വാക്കു വേഗം(ഇംഗ്ലിഷ്) അല്ലെങ്കിൽ ഷോർട്ട്ഹാൻഡിൽ 80 വാക്കു വേഗം, ടൈപ്പിങ്ങിൽ മിനിറ്റിൽ 35 വാക്കു വേഗം(ഹിന്ദി), 18–27 വയസ്, 5200–20200+ഗ്രേഡ് പേ 2400 രൂപ(പിആർ).

ജൂനിയർ ലാബ് അസിസ്റ്റന്റ്: സയൻസ് പഠിച്ച് 12ാം ക്ലാസ് ജയം, ലബോറട്ടറി വർക്സിൽ മൂന്നു വർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ സയൻസ് ബിരുദം, 18–27 വയസ്, 5200–20200+ഗ്രേഡ് പേ 1900 രൂപ(പിആർ).

ലീഗൽ അസിസ്റ്റന്റ്: ലോയിൽ ബിരുദം, ലീഗൽ പ്രാക്ടീഷനർ ആയി മൂന്നു വർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ ലീഗൽ വർക്കിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം, 30 വയസു കവിയരുത്, 9300–34800+ഗ്രേഡ് പേ 4200 രൂപ(പിആർ).

സയന്റിഫിക്ക് അസിസ്റ്റന്റ്: സയൻസിൽ പിജി, 30 വയസു കവിയരുത്, 9300–34800+ഗ്രേഡ് പേ 4200 രൂപ(പിആർ).

ജൂനിയർ എൻവയൺമെന്റൽ എൻജിനീയർ: എൻജിനീയറിങ് ബിരുദം(എൻവയൺമെന്റ്/സിവിൽ) അല്ലെങ്കിൽ ത്രിവൽസര എൻജിനീയറിങ് ഡിപ്ലോമ(എൻവയൺമെന്റ്/സിവിൽ), മൂന്നു വർഷത്തെ പ്രവൃത്തിപരിചയം,  30 വയസു കവിയരുത്, 9300–34800+ഗ്രേഡ് പേ 4200 രൂപ(പിആർ).

വെൽഫെയർ ഒാഫിസർ/പ്രൊബേഷൻ ഒാഫിസർ/പ്രിസൺ വെൽഫെയർ ഒാഫിസർ: സോഷ്യൽ വർക്കിൽ പിജി/ആർട്ടിൽ(സോഷ്യോളജി) പിജി അല്ലെങ്കിൽ ക്രിമിനോളജിയിൽ പിജി, 30 വയസു കവിയരുത്, 9300–34800+ഗ്രേഡ് പേ 4200 രൂപ(പിആർ).

അർഹരായവർക്ക് ഉയർന്ന പ്രായപരിധിയിൽ ചട്ടപ്രകാരം ഇളവ്  ലഭിക്കും.

അപേക്ഷാഫീസ്: 100 രൂപ.

പട്ടിക വിഭാഗം, ഭിന്നശേഷിക്കാർ, വിമുക്‌തഭടൻ, സ്ത്രീകൾ എന്നിവർക്ക് ഫീസില്ല. എസ്‌ബിഐ ഇ–പേ മുഖേന ഫീസടയ്‌ക്കാം. ഫീസടയ്‌ക്കുന്നത് സംബന്ധിച്ച നിർദേശങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും.അപേക്ഷിക്കേണ്ട വിധം: www.dsssbonline.nic.in എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. വിജ്ഞാപനത്തിന്റെ പൂർണരൂപം www.dsssb.delhigovt.nic.in എന്ന വെബ്സൈറ്റിലും ലഭിക്കും. വിജ്‌ഞാപനത്തിലെ നിർദേശങ്ങൾ മനസിലാക്കിയതിനു ശേഷം മാത്രം അപേക്ഷിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com