ADVERTISEMENT

സ്‌റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിനു കീഴിലുള്ള ബൊക്കാറോ സ്റ്റീൽ പ്ലാന്റിൽ വിവിധ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 275 ഒഴിവുകളാണുള്ളത്. ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 18.

തസ്തിക, യോഗ്യത, ഉയർന്ന പ്രായം എന്നിവ ചുവടെ.

ഓപ്പറേറ്റർ കം ടെക്‌നീഷ്യൻ (ട്രെയിനി) (എസ്-3): മെട്രിക്കുലേഷൻ, ഇലക്ട്രിക്കൽ/മെക്കാനിക്കൽ/മെറ്റലർജി/കെമിക്കൽ/ സെറാമിക്സ്/ഇൻസ്ട്രുമെന്റേഷനിൽ ഫുൾടൈം ത്രിവൽസര എൻജിനീയറിങ് ഡിപ്ലോമ, 28 വയസ്

ഓപ്പറേറ്റർ കം ടെക്‌നീഷ്യൻ (ബോയിലർ) (എസ്-3): മെട്രിക്കുലേഷൻ, ഫുൾടൈം ത്രിവൽസര എൻജിനീയറിങ് ഡിപ്ലോമ, ബോയിലർ കോംപീറ്റൻസിയിൽ ഒന്നാം ക്ലാസ് സർട്ടിഫിക്കറ്റ്, 30 വയസ്.

അറ്റൻഡന്റ് കം ടെക്‌നീഷ്യൻ (ട്രെയിനി) (എഐടിടി) (എസ്-1): മെട്രിക്കുലേഷൻ, ട്രേഡ് അപ്രന്റിസ് പരിശീലനത്തിന് ശേഷം എൻസിവിടി നടത്തുന്ന ഒാൾ ഇന്ത്യ ട്രേഡ് പരീക്ഷാ ജയം, 28 വയസ്

അറ്റൻഡന്റ് കം ടെക്‌നീഷ്യൻ (ട്രെയിനി) (ഐടിഐ) (എസ്-1): മെട്രിക്കുലേഷൻ, ഇലക്ട്രീഷ്യൻ/മെഷിനിസ്റ്റ്/വെൽഡർ/ഫിറ്റർ/റിഗ്ഗർ ട്രേഡിൽ ഐടിഐ, (എസ്ടി ഉദ്യോഗാർഥികൾക്കു മാത്രമായുള്ള സ്പെഷൽ റിക്രൂട്മെന്റാണിത്), 28 വയസ്

ഉദ്യോഗാർഥികൾ 50% മാർക്കോടെ എൻജിനീയറിങ് ഡിപ്ലോമ പാസായിരിക്കണം. 2019 ഫെബ്രുവരി 18 അടിസ്ഥാനമാക്കി പ്രായവും യോഗ്യതയും കണക്കാക്കും. അർഹരായവർക്ക് ഉയർന്ന പ്രായപരിധിയിലും യോഗ്യതാ മാർക്കിലും ഇളവു ലഭിക്കും.

തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ട്രേഡ് ടെസ്റ്റ്/സ്കിൽ ടെസ്റ്റ് എന്നിവ അടിസ്‌ഥാനമാക്കിയാണു തിരഞ്ഞെടുപ്പ്. 

അപേക്ഷാഫീസ്: ഓപ്പറേറ്റർ കം ടെക്‌നീഷ്യൻ(ട്രെയിനി)- 250 രൂപ, ഓപ്പറേറ്റർ കം ടെക്‌നീഷ്യൻ (ബോയിലർ)- 250 രൂപ, അറ്റൻഡന്റ് കം ടെക്‌നീഷ്യൻ (ട്രെയിനി) (എഐടിടി)- 150 രൂപ. എസ്‌സി/എസ്ടി/ഭിന്നശേഷിക്കാർ/വിമുക്തഭടൻമാർ/ഡിപ്പാർട്ട്മെന്റൽ ഉദ്യോഗാർഥികൾ എന്നിവർക്കു ഫീസില്ല. www.onlinesbi.com എന്ന വെബ്സൈറ്റിലൂടെയാണ് ഫീസ് അടയ്ക്കേണ്ടത്. നെറ്റ് ബാങ്കിങ്/ക്രെഡിറ്റ് കാർഡ്/ഡെബിറ്റ് കാർഡ് എന്നിവ മുഖേന ഫീസടയ്ക്കാം. 

വിശദവിവരങ്ങൾക്ക്: www.sail.co.in 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com