ADVERTISEMENT

ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിൽ ജൂനിയർ ടെലികോം ഒാഫിസർ ആകാം.  ഇലക്ട്രിക്കൽ, സിവിൽ വിഭാഗങ്ങളിലാണ് അവസരം. 198 ഒഴിവുകളാണുള്ളത്. പട്ടികവിഭാഗക്കാർക്കും ഒബിസിക്കും മാത്രമുള്ള സ്പെഷൽ റിക്രൂട്‌മെന്റാണ്. ഗേറ്റ് 2019 സ്കോർ അടിസ്ഥാനമാക്കിയാണു നിയമനം. ഓൺലൈനിൽ അപേക്ഷിക്കണം.  ഫെബ്രുവരി 11 മുതൽ അപേക്ഷിക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: മാർച്ച് 12.

ടെറിട്ടോറിയൽ സർക്കിൾ അടിസ്ഥാനത്തിലാണു ജെടിഒ നിയമനം. കേരള സർക്കിളിൽ 26 ഒഴിവുകളുണ്ട്. ഇലക്ട്രിക്കൽ വിഭാഗത്തിൽ 24 (ഒബിസി–12, എസ്‌സി– 4, എസ്ടി– 8) ഒഴിവുകളും സിവിൽ വിഭാഗത്തിൽ 2 (ഒബിസി–1,  എസ്‌സി– 1) ഒഴിവുകളുമാണുള്ളത്. 

ശമ്പളം: 16,400- 40,500 രൂപ

യോഗ്യത: ജെടിഒ (സിവിൽ): സിവിൽ എൻജിനീയറിങ്ങിൽ ബിഇ/ ബിടെക്/ തത്തുല്യം. 

ജെടിഒ (ഇലക്ട്രിക്കൽ): ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിഇ/ ബിടെക്/ തത്തുല്യം.

ബന്ധപ്പെട്ട വിഷയത്തിൽ ഗേറ്റ് –2019 അഭിമുഖീകരിക്കുന്നവരാകണം അപേക്ഷകർ.

പ്രായം: 18- 30. 2019 മാർച്ച് 12 അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിയ്‌ക്ക് മൂന്നും വികലാംഗർക്ക് 10 വർഷവും ഇളവ് ലഭിക്കും. ബിഎസ്എൻഎൽ ജീവനക്കാർക്ക് 5 വർഷം ഇളവ്. വിമുക്തഭടൻമാർക്ക് ഇളവുകൾ ചട്ടപ്രകാരം.

അപേക്ഷാഫീസ്: ഒബിസി വിഭാഗക്കാർക്ക് 1000 രൂപ. പട്ടികവിഭാഗക്കാർക്ക് 500 രൂപ മതി. ഓൺലൈൻ (ഇന്റർനെറ്റ് ബാങ്കിങ്/ െഡബിറ്റ്/ ക്രെഡിറ്റ് കാർഡ്) മുഖേന ഫീസ് അടയ്‌ക്കണം. 

വിശദവിവരങ്ങൾക്ക് വെബ്സൈറ്റ്: www.bsnl.co.in

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com