ADVERTISEMENT

കേന്ദ്ര സർവീസിൽ ജൂനിയർ എൻജിനീയർ തസ്‌തികയിലേക്കുള്ള നിയമനങ്ങൾക്കായി സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ നടത്തുന്ന ജൂനിയർ എൻജിനീയർ (സിവിൽ, ഇലക്‌ട്രിക്കൽ, മെക്കാനിക്കൽ, ക്വാണ്ടിറ്റി സർവേയിങ് ആൻഡ് കോൺട്രാക്‌ട്) എക്‌സാമിന് അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബർ 23 മുതൽ 27 വരെയാണു ആദ്യപരീക്ഷ. രണ്ടാം ഘട്ട പരീക്ഷ ഡിസംബർ 29നു നടക്കും. ഓൺലൈനിൽ അപേക്ഷിക്കണം. 

അപേക്ഷിക്കേണ്ട അവസാന തീയതി: ഫെബ്രുവരി 25.

സെൻട്രൽ പബ്ലിക് വർക്ക്‌സ് ഡിപ്പാർട്ട്‌മെന്റ്, ഡിപ്പാർട്ട്‌മെന്റ് ഓഫ് പോസ്‌റ്റ്‌സ്, മിലിട്ടറി എൻജിനീയർ സർവീസ്, സെൻട്രൽ വാട്ടർ കമ്മിഷൻ, ബോർഡർ റോഡ് ഓർഗനൈസേഷൻ, നാഷനൽ ടെക്നിക്കൽ റിസർച് ഓർഗനൈസേഷൻ, ഫറാക്കാ ബാറാജ്, സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച് സ്റ്റേഷൻ, ഡയറക്ടറേറ്റ് ഓഫ് ക്വാളിറ്റി അഷ്വറൻസ് നേവൽ  തുടങ്ങിയ വിഭാഗങ്ങളിലാണ് ഒഴിവ്. ഗ്രൂപ്പ് ബി നോൺ ഗസറ്റഡ് തസ്‌തികയാണിത്. 

ഒഴിവുകളുടെ എണ്ണം പിന്നീട് ലഭിക്കും. 2019 ഓഗസ്റ്റ് ഒന്ന് അടിസ്‌ഥാനമാക്കി പ്രായം കണക്കാക്കും. പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും വികലാംഗർക്കു പത്തും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവനുവദിക്കും. വിമുക്‌തഭടന്മാർക്കു നിയമാനുസൃത ഇളവ്.  

യോഗ്യത: 

ജൂനിയർ എൻജിനീയർ (സിവിൽ), സിഡബ്ല്യുസി: സിവിൽ എൻജിനീയറിങ്ങിൽ ബിരുദം/ ഡിപ്ലോമ.

ജൂനിയർ എൻജിനീയർ (മെക്കാനിക്കൽ), സിഡബ്ല്യുസി:  മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദം/ ഡിപ്ലോമ.

ജൂനിയർ എൻജിനീയർ (സിവിൽ), സിപിഡബ്ല്യുഡി: സിവിൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ. 

ജൂനിയർ എൻജിനീയർ (ഇലക്‌ട്രിക്കൽ), സിപിഡബ്ല്യുഡി: ഇലക്‌ട്രിക്കൽ/മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ. 

ജൂനിയർ എൻജിനീയർ (സിവിൽ), പോസ്‌റ്റ്‌സ്: സിവിൽ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ/തത്തുല്യം.

ജൂനിയർ എൻജിനീയർ (സിവിൽ), എംഇഎസ്: സിവിൽ എൻജിനീയറിങ് ബിരുദം അല്ലെങ്കിൽ സിവിൽ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമയും സിവിൽ എൻജിനീയറിങ് ജോലികളിൽ (പ്ലാനിങ്, എക്‌സിക്യൂഷൻ, മെയിന്റനൻസ്) രണ്ടു വർഷം പരിചയവും. 

ജൂനിയർ എൻജിനീയർ (ഇലക്‌ട്രിക്കൽ ആൻഡ് മെക്കാനിക്കൽ), എംഇഎസ്: ഇലക്‌ട്രിക്കൽ/ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദം അല്ലെങ്കിൽ 

ഇലക്‌ട്രിക്കൽ/ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമയും  ഇലക്‌ട്രിക്കൽ/ മെക്കാനിക്കൽ എൻജിനീയറിങ് ജോലികളിൽ (പ്ലാനിങ്, എക്‌സിക്യൂഷൻ, മെയിന്റനൻസ്) രണ്ടു വർഷം പരിചയവും. 

ജൂനിയർ എൻജിനീയർ (ക്യുഎസ് ആൻഡ് സി ), എംഇഎസ്: സിവിൽ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ/തത്തുല്യം അല്ലെങ്കിൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സർവേയേഴ്‌സിന്റെ (ഇന്ത്യ)  ബിൽഡിങ്സ് ആൻഡ് ക്വാണ്ടിറ്റി സർവേയിങ് സബ് ഡിവിഷൻ –2 ഇന്റർമീഡിയറ്റ് പരീക്ഷാ ജയം

ജൂനിയർ എൻജിനീയർ (സിവിൽ), ഫറാക്ക ബറാജ് പ്രോജക്ട്: സിവിൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ.  

ജൂനിയർ എൻജിനീയർ (മെക്കാനിക്കൽ), ഫറാക്ക ബറാജ് പ്രോജക്ട്: മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ.  

ജൂനിയർ എൻജിനീയർ (ഇലക്ട്രിക്കൽ), ഫറാക്ക ബറാജ് പ്രോജക്ട്: ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ.  

ജൂനിയർ എൻജിനീയർ (സിവിൽ), ബോർഡർ റോഡ്സ് ഓർഗനൈസേഷൻ: സിവിൽ എൻജിനീയറിങ് ബിരുദം അല്ലെങ്കിൽ സിവിൽ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമയും ബന്ധപ്പെട്ട മേഖലയിൽ രണ്ടു വർഷം ജോലിപരിചയവും.

ജൂനിയർ എൻജിനീയർ (സിവിൽ), സെൻട്രൽ വാട്ടർ പവർ റിസർച് സ്റ്റേഷൻ: സിവിൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ.  

ജൂനിയർ എൻജിനീയർ (ഇലക്ട്രിക്കൽ), സെൻട്രൽ വാട്ടർ പവർ റിസർച് സ്റ്റേഷൻ: ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ.  

ജൂനിയർ എൻജിനീയർ (മെക്കാനിക്കൽ), സെൻട്രൽ വാട്ടർ പവർ റിസർച് സ്റ്റേഷൻ: മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ.  

ജൂനിയർ എൻജിനീയർ (മെക്കാനിക്കൽ), ഡയറക്ടറേറ്റ് ഓഫ് ക്വാളിറ്റി അഷ്വറൻസ് നേവൽ: മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദം അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമയും ബന്ധപ്പെട്ട മേഖലയിൽ രണ്ടു വർഷം ജോലിപരിചയവും (വിശദവിവരങ്ങൾക്ക് വിജ്ഞാപനം കാണുക).

ജൂനിയർ എൻജിനീയർ (ഇലക്ട്രിക്കൽ), ഡയറക്ടറേറ്റ്്് ഓഫ് ക്വാളിറ്റി അഷ്വറൻസ് നേവൽ: ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദം അല്ലെങ്കിൽ  ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമയും ബന്ധപ്പെട്ട മേഖലയിൽ രണ്ടു വർഷം ജോലിപരിചയവും (വിശദവിവരങ്ങൾക്ക് വിജ്ഞാപനം കാണുക).

ജൂനിയർ എൻജിനീയർ (സിവിൽ), നാഷനൽ ടെക്നിക്കൽ റിസർച് ഓർഗനൈസേഷൻ: സിവിൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ.  

ജൂനിയർ എൻജിനീയർ (ഇലക്ട്രിക്കൽ), നാഷനൽ ടെക്നിക്കൽ റിസർച് ഓർഗനൈസേഷൻ: ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ.  

ജൂനിയർ എൻജിനീയർ (മെക്കാനിക്കൽ), നാഷനൽ ടെക്നിക്കൽ റിസർച് ഓർഗനൈസേഷൻ: മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ.  

2019 ഓഗസ്റ്റ് ഒന്ന് അടിസ്‌ഥാനമാക്കിയാണു യോഗ്യത, ജോലിപരിചയം കണക്കാക്കുന്നത്. നിശ്‌ചിത തീയതിക്കകം യോഗ്യത നേടാത്തവർ അപേക്ഷിക്കേണ്ടതില്ല. തത്തുല്യയോഗ്യത സംബന്ധിച്ച വിവരങ്ങൾക്കു വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. 

അപേക്ഷാഫീസ്: 100 രൂപ. വനിതകൾ/പട്ടികവിഭാഗം/വികലാംഗർ/വിമുക്‌തഭടന്മാർക്ക് ഫീസില്ല. ഭീം യുപിഐ ആപ്പ്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചലാൻ/ നെറ്റ് ബാങ്കിങ് വഴി അല്ലെങ്കിൽ  വീസ, മാസ്റ്റർ കാർഡ്, മാസ്ട്രോ, റുപേ ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് മേൽപ്പറഞ്ഞ ഫീസ് അടയ്‌ക്കുക.

തിരഞ്ഞെടുപ്പ്: രണ്ടു പേപ്പറുകളുള്ള എഴുത്തുപരീക്ഷയുടെ അടിസ്‌ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

പരീക്ഷാകേന്ദ്രം: കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, കൊല്ലം, കോട്ടയം, കോഴിക്കോട്, കണ്ണൂർ, തൃശൂർ എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രമുണ്ട്. കവരത്തിയിലും കേന്ദ്രമുണ്ട്. 

അപേക്ഷിക്കേണ്ട വിധം: www.ssc.nic.in എന്ന വെബ്‌സൈറ്റിലൂടെ വൺ ലൈൻ റജിസ്‌ട്രേഷൻ നടത്തി ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷിക്കുന്നതിനു മുൻപായി വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള നിർദേശങ്ങൾ ശ്രദ്ധിക്കുക. www.ssc.nic.in എന്ന വെബ്‌സൈറ്റിൽ വിജ്ഞാപനത്തിന്റെ പൂർണരൂപം ലഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com