ADVERTISEMENT

ഒന്നു മുതൽ എട്ടു വരെ ക്ലാസുകളിലെ അധ്യാപകനിയമനത്തിനുള്ള കേന്ദ്രസർക്കാരിന്റെ യോഗ്യതാപരീക്ഷ സിടെറ്റ് (സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്) ജൂലൈ 7നു നടക്കുന്നു.കേന്ദ്രീയ, നവോദയ വിദ്യാലയങ്ങളടക്കം കേന്ദ്ര സർക്കാരിന്റെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും നിയന്ത്രണത്തിലുള്ള എല്ലാ സ്‌കൂളുകളിലെയും നിയമനത്തിനു സിടെറ്റ് വിജയിക്കണം. സംസ്ഥാന സ്‌കൂളുകളിലും ഈ യോഗ്യത ആവശ്യമുള്ള പക്ഷം ഉപയോഗിക്കാം. നാഷനൽ കൗൺസിൽ ഫോർ ടീച്ചർ എജ്യുക്കേഷനാണ് (എൻസിടിഇ) അധ്യാപകയോഗ്യത സംബന്ധിച്ച മാർഗനിർദേശങ്ങൾ നൽകുന്നത്. ഫലപ്രഖ്യാപനത്തിനു ശേഷം ഏഴുവർഷം വരെ സിടെറ്റ് യോഗ്യതയ്‌ക്കു സാധുതയുണ്ട്. പരീക്ഷയ്‌ക്ക് എത്ര തവണ വേണമെങ്കിലും ഇരിക്കാം.

60 % എങ്കിലും മാർക്കുള്ളവർക്ക് എലിജിബിലിറ്റി സർട്ടിഫിക്കറ്റ് കിട്ടും. സ്‌കോർ മെച്ചപ്പെടുത്താൻ വീണ്ടും എഴുതുന്നതിനും തടസ്സമില്ല.

വെബ്സൈറ്റ്: www.ctet.nic.in

അവസാന തീയതി: മാർച്ച് 5

അപേക്ഷാഫീ: മാർച്ച് 8 വരെ

യോഗ്യത

എ) 1 – 5 ക്ലാസുകൾ: 45 % മാർക്കോടെ പ്ലസ്‌ടുവും രണ്ടു വർഷ ഡിപ്ലോമ ഇൻ എലിമന്ററി എജ്യുക്കേഷനും (അഥവാ സമാന യോഗ്യത). ഫൈനൽ ഇയർ വിദ്യാർഥികളെയും പരിഗണിക്കും.

ബി) 6– 8 ക്ലാസുകൾ: 45 % മാർക്കോടെ ബിരുദവും ബിഎഡും. ബിഎഎഡ്, ബിഎസ്‌സിഎഡ് യോഗ്യതക്കാർ, ഫൈനൽ ഇയർ വിദ്യാർഥികൾ എന്നിവരെയും പരിഗണിക്കും.

പട്ടിക, പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർക്കു മാർക്കിൽ 5 % ഇളവ്.

പരീക്ഷയ്ക്ക് രണ്ടു പേപ്പർ
രണ്ടര മണിക്കൂർ വീതമുള്ള രണ്ടു പേപ്പറുകൾ. നെഗറ്റീവ് മാർക്കിങ് ഇല്ലാത്ത മൾട്ടിപ്പിൾ ചോയ്സ് ഒബ്‌ജക്‌ടീവ് ചോദ്യങ്ങൾ. 1–5 ക്ലാസുകളിലെ അധ്യാപകർക്ക് ഒന്നാം പേപ്പറും, 6–8 ക്ലാസുകാർക്കു രണ്ടാം പേപ്പറും. വേണമെങ്കിൽ രണ്ടു പേപ്പറിനും ഇരിക്കാം. ഒരു പേപ്പറിന് 700 രൂപ, രണ്ടു പേപ്പറിന് 1200 രൂപ. പട്ടിക, ഭിന്നശേഷി വിഭാഗക്കാർ ഒരു പേപ്പറിന് 350 രൂപ, രണ്ടു പേപ്പറിന് 600 രൂപ ക്രമത്തിലടച്ചാൽ മതി. ജിഎസ്ടി പുറമേ.

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കവരത്തി, കോയമ്പത്തൂർ, െബംഗളൂരു, ചെന്നൈ, മുംബൈ, ഡൽഹി എന്നിവയടക്കം 97 പരീക്ഷാകേന്ദ്രങ്ങൾ. ഫലം ഓഗസ്റ്റ് അവസാനത്തോടെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com