ADVERTISEMENT

തിരുവനന്തപുരത്തെ എക്സ്‌സർവീസ്മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീമിന്റെ കീഴിലുള്ള പോളിക്ലിനിക്കുകളിൽ വിവിധ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 106 ഒഴിവുകളുണ്ട്. 11/12 മാസത്തെ കരാർ നിയമനമാണ്. 

തസ്തിക, യോഗ്യത, പ്രായം, ശമ്പളം എന്നിവ ചുവടെ.

ഒാഫിസർ ഇൻ ചാർജ് പോളിക്ലിനിക്: ബിരുദം, കുറഞ്ഞത് അഞ്ച് വർഷം പ്രവൃത്തിപരിചയം, ആർമ്ഡ് ഫോഴ്സുകളിൽ നിന്ന് വിരമിച്ച ഒാഫിസർ ആയിരിക്കണം, 63 വയസ്, 75000 രൂപ.

മെഡിക്കൽ സ്പെഷലിസ്റ്റ്: എംഡി/എംഎസ്, പിജിക്ക് ശേഷം കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം, 68 വയസ്, 87500 രൂപ.

മെഡിക്കൽ ഒാഫിസർ: എംബിബിഎസ്, ഇന്റേൺഷിപ്പിന് ശേഷം കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം, 66 വയസ്, 75000 രൂപ.

െഡന്റൽ ഒാഫിസർ: ബിഡിഎസ്, ഇന്റേൺഷിപ്പിന് ശേഷം കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം, 63 വയസ്, 75000 രൂപ.

െഡന്റൽ ഹൈജീനിസ്റ്റ്: പ്ലസ്ടു സയൻസ് ജയം/തത്തുല്യം, െഡന്റൽ ഹൈജീനിസ്റ്റ്/െഡന്റൽ മെക്കാനിക് കോഴ്സിൽ ദ്വിവൽസര ഡിപ്ലോമ, ആർമ്ഡ് ഫോഴ്സുകളിൽ നിന്ന് ക്ലാസ്1 DH/DORA കോഴ്സ്, കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം, 56 വയസ്, 28100 രൂപ.

റേഡിയോഗ്രഫർ: ഡിപ്ലോമ/ക്ലാസ്1 റേഡിയോഗ്രഫർ കോഴ്സ്(ആർമ്ഡ് ഫോഴ്സസ്), കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം, 56 വയസ്, 28100 രൂപ.

ഫിസിയോതെറപ്പിസ്റ്റ്്: ഡിപ്ലോമ/ക്ലാസ്1 ഫിസിയോതെറപ്പി കോഴ്സ് (ആർമ്ഡ് ഫോഴ്സസ്), കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം, 56 വയസ്, 28100 രൂപ.

ഫാർമസിസ്റ്റ്: ബി ഫാർമസി അല്ലെങ്കിൽ പ്ലസ്ടു സയൻസ് (ഫിസിക്സ്, കെമിസ്ട്രി, ബയോളജി), ഫാർമസിയിൽ അപ്രൂവ്ഡ് ഡിപ്ലോമ, ഫാർമസിസ്റ്റ് റജിസ്ട്രേഷൻ, കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം, 56 വയസ്, 28100 രൂപ.

നഴ്സിങ് അസിസ്റ്റന്റ്് (വിമുക്തഭടൻമാർ മാത്രം): ക്ലാസ്1 നഴ്സിങ് അസിസ്റ്റന്റ്് കോഴ്സ് (ആർമ്ഡ് ഫോഴ്സസ്), 56 വയസ്, 28100 രൂപ.

ലബോറട്ടറി അസിസ്റ്റന്റ്്: ഡിഎംഎൽടി/ക്ലാസ്1 ലാബ് ടെക് കോഴ്സ് ( ആർമ്ഡ് ഫോഴ്സസ്), കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം, 56 വയസ്, 28100 രൂപ.

ലബോറട്ടറി ടെക്നീഷ്യൻ: ബിഎസ്‌സി (മെഡിക്കൽ ലാബ് ടെക്നോളജി) അല്ലെങ്കിൽ മെട്രിക്കുലേഷൻ/ഹയർസെക്കൻഡറി/സീനിയർ സെക്കൻഡറി (10+2 സയൻസ്), മെഡിക്കൽ ലാബ് ടെക്നോളജി ഡിപ്ലോമ, കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം, 56 വയസ്, 28100 രൂപ.

ഡ്രൈവർ: എട്ടാം ക്ലാസ്/ക്ലാസ്1 ഡ്രൈവർ എംടി (ആർമ്ഡ് ഫോഴ്സസ്), സിവിൽ ഡ്രൈവിങ് ലൈസൻസ്, കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം, 53 വയസ്, 19700 രൂപ.

പ്യൂൺ (വിമുക്തഭടൻമാർ മാത്രം): ജിഡി ട്രേഡ്(ആർമ്ഡ് ഫോഴ്സസ്), കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം, 53 വയസ്, 16800 രൂപ.

സഫായ്‌വാല: സാക്ഷരനായിരിക്കണം, കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം, 53 വയസ്, 16800 രൂപ.

ചൗക്കിദാർ (വിമുക്തഭടൻമാർ മാത്രം): ജിഡി ട്രേഡ് (ആർമ്ഡ് ഫോഴ്സസ്), 53 വയസ്, 16800 രൂപ.

ഐടി നെറ്റ്‌വർക്ക് ടെക്നീഷ്യൻ: ഐടി നെറ്റ്‌വർക്കിങ്, കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമ/സർട്ടിഫിക്കറ്റ്/തത്തുല്യം, കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം, 53 വയസ്, 28100 രൂപ.

ഡേറ്റാ എൻട്രി ഒാപ്പറേറ്റർ (വിമുക്തഭടൻമാർ മാത്രം): ബിരുദം/ക്ലാസ്1 ക്ലറിക്കൽ ട്രേഡ് (ആർമ്ഡ് ഫോഴ്സസ്), കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം, 53 വയസ്, 19700 രൂപ.

ക്ലാർക്ക് (വിമുക്തഭടൻമാർ മാത്രം): ബിരുദം ക്ലാസ്1 ക്ലറിക്കൽ ട്രേഡ്(ആർമ്ഡ് ഫോഴ്സസ്), കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം, 53 വയസ്, 16800 രൂപ.

അപേക്ഷിക്കേണ്ടവിധം: അപേക്ഷാഫോം മാതൃക www.echs.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷയോടൊപ്പം ബയോഡേറ്റ, ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഫെബ്രുവരി 27നകം താഴെ കാണുന്ന വിലാസത്തിൽ അയയ്ക്കണം

വിലാസം: Station Headquarters (ECHS), Pangode, Thirumala P.O, Trivandrum-06

വിശദവിവരങ്ങൾക്ക്: www.echs.gov.in 

82 ഒഴിവ്
കൊച്ചിയിലെ ഇസിഎച്ച്എസ് സ്റ്റേഷൻ ഹെഡ്ക്വാർട്ടേഴ്സ് (ആർമി) ആലപ്പുഴ, തൃശൂർ, കോട്ടയം, കുന്നംകുളം എന്നിവിടങ്ങളിലെ പോളിക്ലിനിക്കുകളിൽ വിവിധ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 82 ഒഴിവുകളുണ്ട്. കരാർ നിയമനമാണ്. ഫെബ്രുവരി 20 വരെ അപേക്ഷിക്കാം. ഒാഫിസർ ഇൻ ചാർജ് പോളിക്ലിനിക്, മെഡിക്കൽ സ്പെഷലിസ്റ്റ്, മെഡിക്കൽ ഒാഫിസർ, ഗൈനക്കോളജിസ്റ്റ്, ഡെന്റൽ ഒാഫിസർ, റേഡിയോഗ്രഫർ, ലാബ് അസിസ്റ്റന്റ്, ലാബ് ടെക്നീഷ്യൻ, ഫിസിയോതെറപ്പിസ്റ്റ്, ഫാർമസിസ്റ്റ്, നഴ്സിങ് അസിസ്റ്റന്റ്, ഡെന്റൽ ഹൈജീനിസ്റ്റ്/ടെക്നീഷ്യൻ, ഡ്രൈവർ, ചൗക്കിദാർ, ഫീമെയിൽ അറ്റൻഡന്റ്, സഫായ്‌വാല, ഡിഇഒ, റിസപ്ഷനിസ്റ്റ്, ക്ലാർക്ക് എന്നീ തസ്തികകളിലാണ് ഒഴിവുകൾ.

വിശദവിവരങ്ങൾക്ക്: www.echs.gov.in

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com