ADVERTISEMENT

53 എൻജിനീയറിങ് അസിസ്റ്റന്റ്

നാഷനൽ ഫെർട്ടിലൈസേഴ്സ് ലിമിറ്റഡിന് കീഴിലുള്ള ന്യൂഡൽഹിയിലെ രാമഗുണ്ടം ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡിൽ ഗ്രൂപ്പ് സി നോൺ എക്സിക്യൂട്ടീവ് (വർക്കർ) വിഭാഗങ്ങളിൽ ജൂനിയർ എൻജിനീയറിങ് അസിസ്റ്റന്റ് ഗ്രേഡ് II (പ്രൊഡക്ഷൻ) (W-3) ഒഴിവുകളിലേക്ക്് അപേക്ഷ ക്ഷണിച്ചു. 53 ഒഴിവുകളുണ്ട്. ഫെബ്രുവരി 15 മുതൽ  ഒാൺലൈനായി അപേക്ഷിക്കാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് 14.

പരസ്യനമ്പർ: 01(RFCL)/2019

യോഗ്യത: ബിഎസ്‌സി ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് അല്ലെങ്കിൽ കെമിക്കൽ എൻജിനീയറിങ്ങിൽ ത്രിവൽസര റഗുലർ ഡിപ്ലോമ.

പ്രായപരിധി: 18-30 വയസ്. അർഹരായവർക്ക് ഉയർന്ന പ്രായപരിധിയിൽ ചട്ടപ്രകാരം ഇളവ് ലഭിക്കും.

ശമ്പളം: 9000-16400 രൂപ.

അപേക്ഷാഫീസ്: 200 രൂപ. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, വിമുക്തഭടൻമാർ എന്നിവർക്ക് ഫീസില്ല.

വിശദവിവരങ്ങൾക്ക്: www.nationalfertilizers.com

52 അക്കൗണ്ട്സ് അസിസ്റ്റന്റ്

ഉത്തർപ്രദേശിലെ നാഷനൽ ഫെർട്ടിലൈസേഴ്സ് ലിമിറ്റഡ് അക്കൗണ്ട്സ് അസിസ്റ്റന്റ്(w3 ലെവൽ) ഒഴിവുകളിലേക്ക്് അപേക്ഷ ക്ഷണിച്ചു. 52 ഒഴിവുകളുണ്ട്. ഒാൺലൈനായി അപേക്ഷിക്കണം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 28.

പരസ്യനമ്പർ: 01/2019

യോഗ്യത: മൊത്തം 50% മാർക്കോടെ ബികോം. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ എന്നിവർക്ക് 45% മാർക്ക് മതി.

പ്രായപരിധി: 18-30 വയസ്. അർഹരായവർക്ക് ഉയർന്ന പ്രായപരിധിയിൽ ചട്ടപ്രകാരം ഇളവ് ലഭിക്കും.

ശമ്പളം: 9000-16400 രൂപ.

അപേക്ഷാഫീസ്: 200 രൂപ. 

പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, വിമുക്തഭടൻമാർ എന്നിവർക്ക് ഫീസില്ല.

വിശദവിവരങ്ങൾക്ക്: www.nationalfertilizers.com

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com