ADVERTISEMENT

ഡൽഹിയിലെ മിനി രത്നാ പദവിയിലുള്ള സെൻട്രൽ വെയര്‍ഹൗസിങ് കോർപറേഷനിൽ വിവിധ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 571 ഒഴിവുകളുണ്ട്. ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക് മാത്രമായി 238 ഒഴിവുകളും സൂപ്രണ്ട് തസ്തികയിലേക്ക് 243 ഒഴിവുകളുമാണുള്ളത്. ഫെബ്രുവരി 15 മുതൽ ഒാൺലൈനായി അപേക്ഷിക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് 16.

തസ്തിക, യോഗ്യത, പ്രായം, ശമ്പളം എന്നിവ ചുവടെ

മാനേജ്മെന്റ് ട്രെയിനി (ജനറൽ): ബിരുദം, പേഴ്സനൽ മാനേജ്മെന്റ്/ഹ്യൂമൻ റിസോഴ്സ്/ഇൻഡസ്ട്രിയൽ റിലേഷൻ/മാർക്കറ്റിങ് മാനേജ്മെന്റ്/സപ്ലൈ ചെയിൻ മാനേജ്മെന്റ് സ്പെഷലൈസേഷനോടെ ഒന്നാം ക്ലാസ് എംബിഎ, 28 വയസ്, 50000-160000 രൂപ.

മാനേജ്മെന്റ് ട്രെയിനി (ടെക്നിക്കൽ): ഒന്നാം ക്ലാസോടെ അഗ്രികൾചറൽ പിജി (എന്റമോളജി/മൈക്രോബയോളജി/ബയോ- കെമിസ്ട്രി) അല്ലെങ്കിൽ ഒന്നാം ക്ലാസോടെ ബയോകെമിസ്ട്രി/സുവോളജിയിൽ പിജി  (എന്റമോളജി), വെയർഹൗസിങ് ആന്‍ഡ് കോൾഡ് ചെയിൻ മാനേജ്മെന്റ്/ക്വാളിറ്റി മാനേജ്മെന്റിൽ പിജി ഡിപ്ലോമയുള്ളവർക്കു മുൻഗണന ലഭിക്കും, 28 വയസ്, 50000-160000 രൂപ.

അസിസ്റ്റന്റ് എൻജിനീയർ (സിവിൽ): സിവിൽ എൻജിനീയറിങ് ബിരുദം, 30 വയസ്, 40000-140000 രൂപ.

അസിസ്റ്റന്റ് എൻജിനീയർ (ഇലക്ട്രിക്കൽ): ഇലക്ട്രിക്കൽ എൻജിനീയറിങ് ബിരുദം, 30 വയസ്, 40000-140000 രൂപ.

അക്കൗണ്ടന്റ്: ബികോം/ബിഎ (കൊമേഴ്സ്)/ ചാർട്ടേഡ് അക്കൗണ്ടന്റ്/ കോസ്റ്റ്സ് ആൻഡ് വർക്ക്സ് അക്കൗണ്ടന്റ്/എസ്എഎസ് അക്കൗണ്ടന്റ്, ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞതു മൂന്നു വർഷം പ്രവൃത്തിപരിചയം, 30 വയസ്, 40000-140000 രൂപ.

സൂപ്രണ്ട് (ജനറൽ): ഏതെങ്കിലും വിഷയത്തിൽ പിജി, 30 വയസ്, 40000-140000 രൂപ.

ജൂനിയർ സൂപ്രണ്ട്: ഏതെങ്കിലും വിഷയത്തിൽ ബിരുദം, 30 വയസ്, 11200-30600 രൂപ (പിആർ).

ഹിന്ദി ട്രാൻസ്‌ലേറ്റർ: ഹിന്ദി/ഇംഗ്ലിഷിൽ ബിരുദാനന്തര ബിരുദം. ബിരുദതലത്തിൽ ഇംഗ്ലിഷ്/ഹിന്ദി മുഖ്യ വിഷയമായിരിക്കണം. അല്ലെങ്കിൽ ഹിന്ദി മാധ്യമം, പരീക്ഷാ മാധ്യമമായി പഠിച്ച് ഏതെങ്കിലും വിഷയത്തിൽ പിജി, ബിരുദ തലത്തിൽ ഇംഗ്ലിഷ് കംപൽസറി വിഷയമായിരിക്കണം അല്ലെങ്കിൽ ഹിന്ദി/ഇംഗ്ലിഷ് മുഖ്യ വിഷയമായി പഠിച്ച് ബിരുദം അല്ലെങ്കിൽ ഏതെങ്കിലും  ഒരെണ്ണം  പരീക്ഷാ മാധ്യമമായും മറ്റൊന്നു മുഖ്യ വിഷയമായും പഠിച്ചിരിക്കണം. ട്രാൻസ്‌ലേഷൻ ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്‌സ്. ഇംഗ്ലിഷിൽ നിന്ന് ഹിന്ദിയിലേക്കും തിരിച്ചും പരിഭാഷപ്പെടുത്താൻ കഴിയണം. അല്ലെങ്കിൽ കേന്ദ്ര/സംസ്‌ഥാന സർക്കാർ, പൊതുമേഖലാ സ്‌ഥാപനങ്ങളിൽ ട്രാൻസ്‌ലേഷൻ ജോലികളിൽ (മേൽപ്പറഞ്ഞ രീതിയിൽ) രണ്ട് വർഷത്തെ പ്രവൃത്തിപരിചയം., 28 വയസ്, 11200-30600 രൂപ (പിആർ).

ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ്: അഗ്രികൾച്ചറൽ ബിരുദം അല്ലെങ്കിൽ സുവോളജി, കെമിസ്ട്രി അല്ലെങ്കിൽ ബയോകെമിസ്ട്രി ഒരു വിഷയമായി പഠിച്ച് ബിരുദം, 28 വയസ്, 10500 -28690 രൂപ (പിആർ).എല്ലാ തസ്തികയിലേക്കും കംപ്യൂട്ടർ പരിജ്ഞാനം അധിക യോഗ്യതയായി കണക്കാക്കും. 2019 മാർച്ച് 16 അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. അർഹരായവർക്ക് ചട്ടപ്രകാരം ഇളവ് ലഭിക്കും.

അപേക്ഷാഫീസ്: പുരുഷൻമാർക്ക് (ജനറൽ, OBC) 1000 രൂപ. എസ്‌സി/എസ്ടി, ഭിന്നശേഷിക്കാർ, വിമുക്തഭടൻമാർ, സ്ത്രീകൾ എന്നിവർക്ക് 300 രൂപ മതി.

വിശദവിവരങ്ങൾക്ക്: www.cewacor.nic.in 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com