ADVERTISEMENT

റെയിൽവേ മന്ത്രാലയത്തിനു കീഴിലുള്ള വിവിധ റെയിൽവേ റിക്രൂട്‌മെന്റ് ബോർഡുകൾ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 1,30,000 ഒഴിവുകളുണ്ട്. തിരുവനന്തപുരം ആർആർബിയിലും അവസരമുണ്ട്. വ്യത്യസ്ത വിജ്ഞാപനങ്ങളാണ്. ഒാൺലൈനായി അപേക്ഷിക്കണം.സെൻട്രലൈസ്ഡ് നമ്പർ, തസ്തിക എന്നിവ ചുവടെ.

RRB/CEN 01/2019, നോൺ ടെക്നിക്കൽ പോപ്പുലർ കാറ്റഗറി(എൻടിപിസി): ജൂനിയർ ക്ലാർക്ക് കം ടൈപ്പിസ്റ്റ്, അക്കൗണ്ട്സ് ക്ലാർക്ക് കം ടൈപ്പിസ്റ്റ്, ട്രെയിൻസ് ക്ലാർക്ക്, കൊമേഴ്സ്യൽ കം ടിക്കറ്റ് ക്ലാർക്ക്, ട്രാഫിക് അസിസ്റ്റന്റ്, ഗുഡ്സ് ഗാർഡ്, സീനിയർ കൊമേഴ്സ്യൽ കം ടിക്കറ്റ് ക്ലാർക്ക്, സീനിയർ ക്ലാർക്ക് കം ടൈപ്പിസ്റ്റ്, ജൂനിയർ അക്കൗണ്ട്സ് അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ്, കൊമേഴ്സ്യൽ അപ്രന്റിസ്, സ്റ്റേഷൻ മാസ്റ്റർ.

RRB/CEN 02/2019, പാരാമെഡിക്കൽ സ്റ്റാഫ്: സ്റ്റാഫ് നഴ്സ്, ഹെൽത്ത് ആൻഡ് മലേറിയ ഇൻസ്പെക്ടർ, ഫാർമസിസ്റ്റ്, ഇസിജി ടെക്നീഷ്യൻ, ലാബ് അസിസ്റ്റന്റ്, ലാബ് സൂപ്രണ്ട്.

RRB/CEN 03/2019, മിനിസ്റ്റീരിയൽ ആൻഡ് ഐസലേറ്റഡ് കാറ്റഗറി: സ്റ്റെനോഗ്രഫർ, ചീഫ് ലോ അസിസ്റ്റന്റ്, ജൂനിയർ ട്രാൻസ്‌ലേറ്റർ(ഹിന്ദി).

RRC-01/2019, ലെവൽ–1 പോസ്റ്റ്: ട്രാക്ക് മെയ്ന്റെയ്നർ ഗ്രേഡ് IV, ഹെൽപ്പർ/അസിസ്റ്റന്റ്(ഇലക്ട്രിക്കൽ, എൻജിനീയറിങ്, മെക്കാനിക്കൽ, എസ് ആൻഡ് ടി ഡിപാർട്ട്മെന്റ്), അസിസ്റ്റന്റ് പോയിന്റ്സ്‌മാൻ, ലെവൽ–1 പോസ്റ്റ്(മറ്റു ഡിപാർട്ട്മെന്റുകൾ).

പ്രായം: 2019 ജൂലൈ ഒന്ന് അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. അർഹരായവർക്ക് ഉയർന്ന പ്രായപരിധിയിൽ ചട്ടപ്രകാരം ഇളവു ലഭിക്കും. നിലവിൽ യോഗ്യതയുള്ളവർക്കാണ് അവസരം. കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് മുഖേനയാണു തിരഞ്ഞെടുപ്പ്. ഉദ്യോഗാർഥികൾ ഒന്നിലേറെ അപേക്ഷ അയയ്ക്കേണ്ടതില്ല.

പരീക്ഷാ ഫീസ്: 500 രൂപ. ആദ്യ ഘട്ട സിബിടിക്കു ഹാജരാകുന്നവർക്ക് 400 രൂപ തിരികെ നൽകും. പട്ടികവിഭാഗം, വിമുക്തഭടൻ, സ്ത്രീകൾ, ന്യൂനപക്ഷവിഭാഗക്കാർ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവ‍ർക്ക് 250 രൂപ മതി. ആദ്യ ഘട്ട സിബിടിക്കു ഹാജരാകുന്നവർക്ക് 250 രൂപ തിരികെ നൽകും. ബാങ്ക് ചാർജുകൾ ഇൗടാക്കുന്നതായിരിക്കും.

അപേക്ഷിക്കേണ്ട വിധം: ബന്ധപ്പെട്ട വെബ്സൈറ്റുകളിലൂടെ ഒാൺലൈൻ അപേക്ഷ സമർപ്പിക്കാം. 

വിശദവിവരങ്ങൾ പിന്നീട് തൊഴിൽവീഥിയിൽ പ്രസിദ്ധീകരിക്കും.

തിരുവനന്തപുരം ആർആർബി: www.rrbthiruvananthapuram.gov.in



ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com