ADVERTISEMENT

കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള വിവിധ പഠനവകുപ്പുകളിലും സെന്ററുകളിലും അസിസ്റ്റന്റ് പ്രഫസർ, കോഴ്സ് ഡയറക്ടർ, അസിസ്റ്റന്റ് ഡയറക്ടർ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 135 ഒഴിവുകളുണ്ട്. പ്രഫസർ തസ്തികയിൽ 125 ഒഴിവുകളും കോഴ്സ് ഡയറക്ടർ / അസിസ്റ്റന്റ് ഡയറക്ടർ തസ്തികയിൽ 10 ഒഴിവുകളുമാണുള്ളത്. കരാർ നിയമനമാണ്. ഒാൺലൈനായി അപേക്ഷിക്കണം.

ഒാൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് 11.

125 അസിസ്റ്റന്റ് പ്രഫസർ വകുപ്പ്, ഒഴിവ് എന്നിവ ചുവടെ.

ആന്ത്രപോളജി–3, ബിഹേവിയറൽ സയൻസ്–3, ബയോടെക്നോളജി ആൻഡ് മൈക്രോബയോളജി–2, കെമിസ്ട്രി–1 ഇക്കണോമിക്സ്–2, ഇംഗ്ലിഷ്–7, എൻവയൺമെന്റൽ സ്റ്റഡീസ്–3, ജോഗ്രഫി–3, ഹിന്ദി–4, ഹിസ്റ്ററി–3, ഇൻഫർമേഷൻ ടെക്നോളജി–10,  ലോ–6,  ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്–3, മലയാളം–4, മാനേജ്മെന്റ് സ്റ്റഡീസ്–10, മാസ് കമ്യൂണിക്കേഷൻ ആൻഡ് ജേണലിസം–3, മാത്തമാറ്റിക്കൽ സയൻസ്–3,  മെഡിക്കൽ ബയോകെമിസ്ട്രി– 4, മെഡിക്കൽ ലബോറട്ടറി ടെക്നോളജി–3, മെഡിക്കൽ മൈക്രോബയോളജി–3, മോളിക്യുലാർ ബയോളജി–3, മ്യൂസിക്–2, പെഡഗോഗിക്കൽ സയൻസ്–3,  ഫിസിക്കൽ എജ്യൂക്കേഷൻ ആൻഡ് സ്പോർട്സ് സയൻസ്–9, ഫിസിക്സ്–1, റൂറൽ ആൻഡ് ട്രൈബൽ സോഷ്യോളജി–3, സ്റ്റാറ്റിസ്റ്റിക്കൽ സയൻസ്–3, വുഡ് സയൻസ് ആൻഡ് ടെക്നോളജി–3, സുവോളജി–3, അറബിക്–1, കൊമേഴ്സ്–2, കന്നട–1 മാത്‌സ്–3, നാചുറൽ സയൻസ്–2,  ഫിസിക്കൽ സയൻസ്–2, സംസ്കൃതം–1 സോഷ്യൽ സയൻസ്–3.

10 കോഴ്സ് ഡയറക്ടർ/ അസിസ്റ്റന്റ് ഡയറക്ടർ വകുപ്പ്, ഒഴിവ് എന്നിവ ചുവടെ.

ടീച്ചർ എജ്യൂക്കേഷൻ സെന്റർ–3, മാസ് കമ്യൂണിക്കേഷൻ ആൻഡ് ജേണലിസം–1, ഹിന്ദി–1 കന്നട–1, വുഡ് സയൻസ് ആൻഡ് ടെക്നോളജി–1, ഐടി എജ്യൂക്കേഷൻ സെന്റർ–1, സെന്റർ ഫോർ മാനേജ്മെന്റ് സ്റ്റഡീസ്–1, എംബിഎ സെന്റർ–1.

രണ്ടു തസ്തികകളുടെയും വിശദവിവരങ്ങൾ ചുവടെ.

യോഗ്യത: യുജിസി/എഐസിടിഇ/എൻസിടിഇ ചട്ടപ്രകാരമുള്ള യോഗ്യത.

പ്രായം(01.01.2019ന്): 40 വയസു കവിയരുത്. 

അർഹരായവർക്ക് ഉയർന്ന പ്രായപരിധിയിൽ ചട്ടപ്രകാരം ഇളവു ലഭിക്കും.

കോഴ്സ് ഡയറക്ടർ/അസിസ്റ്റന്റ് ഡയറക്ടർ തസ്തികയിലേക്ക് 70 വയസു കവിയാത്ത വിരമിച്ച കോളജ്/സർവകലാശാല അധ്യാപകർക്കും അപേക്ഷിക്കാം.

ശമ്പളം(അസിസ്റ്റന്റ് പ്രഫസർ): 25,000 രൂപ.

അപേക്ഷാ ഫീസ്: 220 രൂപ. ഒാൺലൈനായി ഫീസടയ്ക്കണം.

ഒാൺലൈൻ അപേക്ഷയുടെ പ്രിന്റ് ഒൗട്ട്, ഒാൺലൈൻ പേയ്മെന്റിന്റെ പ്രിന്റൗട്ട് സഹിതം മാർച്ച് 16നകം സർവകലാശാല റജിസ്ട്രാർക്ക് സമർപ്പിക്കണം.  

കൂടുതൽ വിവരങ്ങൾക്ക്: www.kannuruniversity.ac.in

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com