ADVERTISEMENT

ഇന്ത്യൻ ഓയിൽ കോർപറേഷൻ മാർക്കറ്റിങ് ഡിവിഷൻ വെസ്റ്റേൺ റീജൻ, പാനിപത്ത് റിഫൈനറി ആൻഡ് പെട്രോകെമിക്കൽ കോംപ്ലക്സ് എന്നിവിടങ്ങളിൽ അക്കൗണ്ടന്റ്/  ട്രേഡ്/ ടെക്നീഷ്യൻ അപ്രന്റിസ്ഷിപ്പിന്  അപേക്ഷ ക്ഷണിച്ചു. ആകെ 528 ഒഴിവുകളുണ്ട്. ഓൺലൈനായി അപേക്ഷിക്കണം. 

391 അപ്രന്റിസ്
ഇന്ത്യൻ ഓയിൽ കോർപറേഷൻ മാർക്കറ്റിങ് ഡിവിഷൻ വെസ്റ്റേൺ റീജൻ അക്കൗണ്ടന്റ്/  ട്രേഡ്/ ടെക്നീഷ്യൻ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.  391 ഒഴിവുണ്ട്. ഓൺലൈനായി അപേക്ഷിക്കണം. 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് ഏഴ്.

യോഗ്യത

അക്കൗണ്ടന്റ് അപ്രന്റിസ്:  ഏതെങ്കിലും വിഷയത്തിൽ ബിരുദം. 

ടെക്നീഷ്യൻ അപ്രന്റിസ്: പ്രസ്തുത ട്രേഡിൽ ത്രിവൽസര എൻജിനീയറിങ് ഡിപ്ലോമ

ട്രേഡ് അപ്രന്റിസ്:  മെട്രിക്കും പ്രസ്തുത ട്രേഡിൽ രണ്ടു വർഷത്തെ ഐടിഐയും. ‌

പ്രായം: 18–24 വയസ്. 

സ്റ്റൈപ്പൻഡ്: 10453 രൂപ

അപേക്ഷ അയക്കുന്നതുൾപ്പെടെയുള്ള വിശദവിവരങ്ങൾക്ക്   www.iocl.com എന്ന വെബസൈറ്റ്് കാണുക

137 അപ്രന്റിസ്
പാനിപത്ത്് റിഫൈനറി ആൻഡ് പെട്രോകെമിക്കൽ കോംപ്ലക്സ്  ട്രേഡ്/ ടെക്നീഷ്യൻ അപ്രന്റിസ്ഷിപ്പിന്  അപേക്ഷ ക്ഷണിച്ചു.   137 ഒഴിവുകളാണുള്ളത്.  ഓൺലൈനായി അപേക്ഷിക്കണം. 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് 8. 

ട്രേഡ് അപ്രന്റിസ്/ അറ്റൻഡന്റ് ഓപ്പറേറ്റർ (കെമിക്കൽ പ്ലാന്റ്), ട്രേഡ് അപ്രന്റിസ് (ഫിറ്റർ, സെക്രട്ടേറിയൽ അസിസ്റ്റന്റ്, അക്കൗണ്ടന്റ്), ടെക്നീഷ്യൻ അപ്രന്റിസ്(കെമിക്കൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രമെന്റേഷൻ) വിഭാഗങ്ങളിലാണ് അവസരം. യോഗ്യത ഉൾപ്പെടെയുള്ള വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക. 

പ്രായം: 18–24 വയസ്. 2019  ഫെബ്രുവരി 28 അടിസ്‌ഥാനമാക്കി പ്രായം കണക്കാക്കും. അർഹരായവർക്ക് ചട്ടപ്രകാരം ഇളവ്. 

അപേക്ഷിക്കേണ്ട വിധം : www.iocl.com എന്ന  വെബ്സൈറ്റ് വഴി  ഓൺലൈനായി അപേക്ഷിക്കാം.  

ഓൺലൈൻ റജിസ്‌ട്രേഷൻ പൂർത്തിയാക്കിയശേഷം അപേക്ഷാ ഫോമിന്റെ പ്രിന്റ് ഔട്ട് എടുത്ത് യോഗ്യത തെളിയിക്കുന്നതിനുള്ള സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളും ഫോട്ടോയും സഹിതം നിർദ്ദിഷ്ട വിലാസത്തിൽ സാധാരണ തപാലിൽ മാർച്ച് 22 നു മുൻപായി ലഭിക്കത്തക്ക വിധം അയയ്ക്കുക.

കൂടുതൽ വിവരങ്ങൾക്ക് :  www.iocl.com

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com