ADVERTISEMENT

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴിൽ വില്ലേജ് റിസോഴ്സ് പഴ്സൺ, ബ്ലോക്ക് സോഷ്യൽ ഒാഡിറ്റ് റിസോഴ്സ് പഴ്സൺ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. സംസ്ഥാന സർക്കാർ രൂപീകൃത സ്ഥാപനമായ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം സോഷ്യല്‍ ഓഡിറ്റ് സൊസൈറ്റി കേരളയ്ക്ക് കീഴിലാണ് നിയമനം. ഒരു ബ്ലോക്കിന് ഒന്ന് എന്ന ക്രമത്തിൽ 2823 വില്ലേജ് റിസോഴ്സ് പഴ്സനേയും 98 ബ്ലോക്ക് റിസോഴ്സ് പഴ്സനേയും തിരഞ്ഞെടുക്കും. ഒാൺലൈനായി അപേക്ഷിക്കണം.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് ആറ്.

തസ്തിക, യോഗ്യത, പ്രായം, ശമ്പളം എന്നിവ ചുവടെ.

വില്ലേജ് റിസോഴ്സ് പഴ്സൺ:  കുറഞ്ഞ യോഗ്യത പ്ലസ്ടു/തത്തുല്യം, 30 വയസിൽ താഴെ, 350 രൂപ പ്രതിദിനം.

2019 ഫെബ്രുവരി 15 അടിസ്ഥാനമാക്കി പ്രായം കണക്കാക്കും.

ഉയർന്ന വിദ്യാഭ്യാസയോഗ്യതയുള്ളവർ, തൊഴിലുറപ്പ് തൊഴിലാളികൾ, അവരുടെ മക്കൾ, എസ്‌സി/എസ്ടി/ബിപിഎൽ കുടുംബങ്ങളില്‍ നിന്നുള്ളവർ, കംപ്യൂട്ടര്‍ സംബന്ധമായ വിഷയങ്ങളില്‍ ബിരുദം, ഡിപ്ലോമ, യോഗ്യതയുള്ളവര്‍ എന്നിവർക്ക് മുൻഗണന  ലഭിക്കും. 

ഒരു പഞ്ചായത്തിന് ഒന്ന് എന്ന ക്രമത്തിൽ റാങ്ക് ലിസ്റ്റ് തയാറാക്കി സ്വന്തം പഞ്ചായത്ത് ഒഴിവാക്കിയാണ് വില്ലേജ് റിസോഴ്സ് പഴ്സനെ നിയമിക്കുക. സ്ത്രീകൾക്ക് മാത്രമായി 50% സംവരണമുണ്ട്.

ബ്ലോക്ക് സോഷ്യൽ ഒാഡിറ്റ് റിസോഴ്സ് പഴ്സൺ: പിജി/ബിരുദം, സോഷ്യല്‍ ഓഡിറ്റിങ്ങിൽ പങ്കെടുത്തും സംഘടിപ്പിച്ചുമുള്ള പരിചയം, കുറഞ്ഞത് ഒരു വര്‍ഷത്തെ എൻജിഒ/സിവിൽ സൊസൈറ്റി ഒാർഗനൈസേഷൻ, പാവപ്പെട്ടവര്‍ക്കുവേണ്ടിയുള്ള  അവകാശങ്ങളെക്കുറിച്ചുള്ള അഡ്വക്കൻസി  പ്രവര്‍ത്തനങ്ങള്‍ എന്നിവയിലുള്ള പരിചയം, കംപ്യൂട്ടർ, ഇന്റർനെറ്റ്  പരിജ്ഞാനം, 55 വയസ് കവിയരുത്, 15000 രൂപ.

2019 ഫെബ്രുവരി 15 അടിസ്ഥാനമാക്കി പ്രായം കണക്കാക്കും.

തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലുള്ള പരിചയവും വിവരാവകാശം, വനാവകാശം, വിദ്യാഭ്യാസാവകാശം തുടങ്ങിയവയുടെ നിർവഹണവുമായി ബന്ധപ്പെട്ട ക്യാംപെയിൻ പ്രവർത്തനങ്ങളിലുള്ള പങ്കാളിത്തവും അഭികാമ്യ യോഗ്യതയാണ്.

സ്ത്രീകള്‍ക്കും പട്ടിക വിഭാഗക്കാർക്കും മുൻഗണന ലഭിക്കും.                               

തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്.

വിശദവിവരങ്ങൾക്ക്: www.socialaudit.kerala.gov.in 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com