sections
MORE

ഫോറസ്‌റ്റ് സർവീസ്: അപേക്ഷ മാർച്ച് 18 വരെ

Exam-Preparation
SHARE

ദേശീയതലത്തിൽ യുപിഎസ്‌സി  നടത്തുന്ന ഇന്ത്യൻ ഫോറസ്‌റ്റ് സർവീസ് പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം.  പരീക്ഷ ജൂൺ രണ്ടിനു നടക്കും. ഓൺലൈനിൽ അപേക്ഷിക്കണം. 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് 18

സിവിൽ സർവീസസ് പരീക്ഷ, ഫോറസ്‌റ്റ് സർവീസ് പരീക്ഷ എന്നിവയ്‌ക്കു പൊതുവായി ഒരപേക്ഷയാണ് സ്വീകരിക്കുന്നത്. സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷയിൽ ജയിക്കുന്നവർക്കു മാത്രമേ ഫോറസ്‌റ്റ് സർവീസ് മെയിൻ പരീക്ഷ എഴുതാൻ സാധിക്കൂ. ഇന്റർവ്യൂവുമുണ്ടാകും. 90 ഒഴിവുകളാണ് നിലവിലുള്ളത്. ഇതിൽ മാറ്റം വരാം.  

വിദ്യാഭ്യാസ യോഗ്യത: അനിമൽ ഹസ്‌ബൻഡറി ആൻഡ് വെറ്ററിനറി സയൻസ്, ബോട്ടണി, കെമിസ്‌ട്രി, ജിയോളജി, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, സ്‌റ്റാറ്റിസ്‌റ്റിക്‌സ്, സുവോളജി എന്നിവയിലേതെങ്കിലുമൊരു വിഷയമുൾപ്പെടുന്ന ബിരുദം അല്ലെങ്കിൽ അഗ്രികൾച്ചർ, ഫോറസ്‌ട്രി, എൻജിനീയറിങ് ബാച്ചിലർ ബിരുദം/ തത്തുല്യയോഗ്യത. അവസാന വർഷ വിദ്യാർഥികളെയും പരിഗണിക്കും. ഇവർ മെയിൻ പരീക്ഷയുടെ അപേക്ഷയ്‌ക്കൊപ്പം യോഗ്യത നേടിയതിന്റെ തെളിവു ഹാജരാക്കണം. ജൂലൈ/ ഓഗസ്റ്റ് മാസങ്ങളിലായിരിക്കും മെയിൻ പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിക്കുക. 

ആറ് തവണ പ്രിലിമിനറി പരീക്ഷ എഴുതിയവർ അപേക്ഷിക്കാൻ യോഗ്യരല്ല. എസ്‌സി/ എസ്ടി വിഭാഗക്കാർക്ക് ഇത് ബാധകമല്ല. മറ്റു പിന്നാക്ക വിഭാഗക്കാർക്ക് ഒൻപത് അവസരങ്ങളാണ് ലഭിക്കുക. 

പ്രായം: 2019 ഓഗസ്‌റ്റ് ഒന്നിന് 21–32. 1987 ഓഗസ്‌റ്റ് രണ്ടിനു മുൻപോ 1998 ഓഗസ്‌റ്റ് ഒന്നിനു ശേഷമോ ജനിച്ചവരാകരുത്. പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കാർക്ക് മൂന്നും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും. മറ്റു യോഗ്യരായവർക്കും ചട്ടപ്രകാരം ഇളവ്. ഇളവു സംബന്ധിച്ച  കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിലെ വിജ്‌ഞാപനത്തിൽ ലഭിക്കും.

ശാരീരിക യോഗ്യത: അപേക്ഷകർക്ക് മികച്ച ആരോഗ്യം ഉണ്ടായിരിക്കണം. ശാരീരിക യോഗ്യത സംബന്ധിച്ച വിശദ വിവരങ്ങൾക്ക് വിജ്‌ഞാപനം കാണുക. 

അപേക്ഷാഫീസ് : 100 രൂപ. എസ്‌ബിഐയുടെ ഏതെങ്കിലും ശാഖ മുഖേന നേരിട്ടു പണമടയ്‌ക്കാം. എസ്‌ബിഐ നെറ്റ് ബാങ്കിങ് സൗകര്യം ഉപയോഗിച്ചും  വീസാ/മാസ്‌റ്റർ  ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് മുഖേനയും ഫീസടയ്‌ക്കാം. സ്‌ത്രീകൾക്കും എസ്‌സി, എസ്ടി വിഭാഗക്കാർക്കും അംഗപരിമിതർക്കും ഫീസില്ല.

തിരഞ്ഞെടുപ്പ്: പ്രിലിമിനറി, മെയിൻ പരീക്ഷകളും ഇന്റർവ്യൂവും ഉണ്ടാകും. കൊച്ചിയും തിരുവനന്തപുരവും കോഴിക്കോടും പ്രിലിമിനറി പരീക്ഷാ കേന്ദ്രങ്ങളാണ്. ഫോറസ്‌റ്റ് സർവീസ് മെയിൻ പരീക്ഷ ഡിസംബറിൽ നടക്കും. മെയിൻ പരീക്ഷയ്ക്ക് കേരളത്തിൽ പരീക്ഷാ കേന്ദ്രമില്ല. ചെന്നൈയാണ് തൊട്ടടുത്ത കേന്ദ്രം. 

പ്രിലിമിനറി പരീക്ഷ: 200 മാർക്ക് വീതമുള്ള രണ്ടു ജനറൽ പേപ്പറുകളാണുണ്ടാവുക. ഒബ്‌ജക്‌ടീവ് മാതൃകയിലുള്ള മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളാകും രണ്ടു പേപ്പറുകൾക്കും.  ദൈർഘ്യം രണ്ടു മണിക്കൂർ വീതം. നെഗറ്റീവ് മാർക്കുമുണ്ടാകും. പ്രിലിമിനറിയിലെ രണ്ടാം പേപ്പർ ക്വാളിഫൈയിങ് പേപ്പറാണ്. ഇതിൽ 33% മാർക്ക് എങ്കിലും  നേടണം. മെയിൻ പരീക്ഷ സംബന്ധിച്ച വിവരങ്ങൾ ചുവടെ. 

MAIN EXAMINATION: 

(A) The written examination consisting of the following papers:  Paper I—General English     300 Marks  

Paper II—General Knowledge    300 Marks 

Papers III, IV, V and VI.—Any two subjects to be selected from the list of the optional subjects set out in para 2 below. Each subject will have two papers.— 200 marks for each paper. 

Note : Answer scripts of only those candidates who have obtained the minimum marks as decided by the Commission for Paper II (General Knowledge) will be evaluated. 

(B) Interview for Personality Test  of such candidates as may be called by the Commission     

Maximum Marks : 300 

2. List of optional subjects :

(i) Agriculture

(ii) Agricultural Engineering

(iii) Animal Husbandry & Veterinary Science

(iv) Botany

(v) Chemistry

(vi) Chemical Engineering

(vii) Civil Engineering

(viii) Forestry

(ix) Geology

(x) Mathematics

(xi) Mechanical Engineering

(xii) Physics

(xiii) Statistics

(xiv) Zoology

Provided that the candidates will not be allowed to offer the following combination of subjects :  

(a) Agriculture and Agricultural Engg.  

(b) Agriculture and Animal Husbandry & Veterinary Science.  (c) Agriculture and Forestry.  

(d) Chemistry and Chemical Engg.

(e) Mathematics and Statistics.  

(f) Of the Engineering subjects viz. Agricultural Engineering, Chemical Engineering, Civil Engineering and Mechanical Engineering—not more than one subject;

അപേക്ഷിക്കേണ്ട വിധം:  www.upsconline.nic.in എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. ഇന്ത്യൻ സിവിൽ സർവീസസ്, ഇന്ത്യൻ ഫോറസ്‌റ്റ് സർവീസസ് എന്നിവയ്‌ക്കു പൊതുവായി ഒരപേക്ഷയാണ് യുപിഎസ്‌സി സ്വീകരിക്കുന്നത്. സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷ മുഖേനയാണ് ഫോറസ്‌റ്റ് സർവീസ് അപേക്ഷകരുടെയും സ്‌ക്രീനിങ്. പ്രിലിമിനറി പരീക്ഷയെഴുതി യോഗ്യത നേടുന്നവർ ഫോറസ്‌റ്റ് സർവീസ് മെയിൻ പരീക്ഷയ്‌ക്കായി വീണ്ടും വിശദമായ അപേക്ഷ സമർപ്പിക്കണം. ഇതു സംബന്ധിച്ചുള്ള നിർദേശങ്ങൾ പ്രിലിമിനറി പരീക്ഷയുടെ ഫലം വരുന്ന മുറയ്‌ക്കു വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. സിവിൽ സർവീസസിലേക്കും ഫോറസ്‌റ്റ് സർവീസിലേക്കും ഒരേ സമയം അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ (സിവിൽ സർവീസസിന് അപേക്ഷിക്കാൻ യോഗ്യതയുള്ള പക്ഷം) ഒരപേക്ഷ സമർപ്പിച്ചാൽ മതി. എന്നാൽ രണ്ടു സർവീസിലേക്കും അപേക്ഷിക്കുന്നുണ്ടെന്ന വിവരം ഓൺലൈൻ അപേക്ഷയിൽ ബന്ധപ്പെട്ട ഭാഗത്തു സൂചിപ്പിക്കണം. ഉദ്യോഗാർഥികൾ ഒരപേക്ഷ മാത്രമേ സമർപ്പിക്കാവൂ. ഏതെങ്കിലും കാരണവശാൽ രണ്ടപേക്ഷ സമർപ്പിച്ചാൽ രണ്ടാമത്തെ അപേക്ഷ(ഉയർന്ന സംഖ്യ റജിസ്‌ട്രേഷൻ ഐഡി നമ്പരുള്ളത്) മാത്രമേ സ്വീകരിക്കുകയുള്ളൂ. ആദ്യ അപേക്ഷയുടെ ഫീസ് തിരിച്ചു നൽകില്ല. 

വിശദവിവരങ്ങൾക്ക് 

വെബ്സൈറ്റ്: www.upsconline.nic.in. അപേക്ഷിക്കുന്നതു സംബന്ധിച്ച സംശയങ്ങൾ തീർക്കാൻ 011-23381125/011-23385271/011-23098543. എന്നീ നമ്പരുകളിൽ ബന്ധപ്പെടാം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA