ADVERTISEMENT

എയർ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ എൻജിനീയറിങ് സർവീസസ് ലിമിറ്റഡിൽ എയർക്രാഫ്റ്റ് മെയിന്റനൻസ് എൻജിനീയർ (എഎംഇ) തസ്‌തികയിലെ  ഒഴിവുകളിലേക്ക് വോക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. തിരുവനന്തപുരത്തും നാഗ്പൂരിലുമായി ആകെ 160 ഒഴിവുകളുണ്ട്. തുടക്കത്തിൽ അഞ്ചു വർഷത്തെ കരാർ  നിയമനമാണ്. ഏപ്രിൽ ഒന്നു മുതൽ 12 വരെ ഡൽഹിയിൽ ഇന്റർവ്യൂ നടത്തും.

കുറഞ്ഞ അക്കാദമിക് യോഗ്യത: കെമിസ്ട്രി, ഫിസിക്സ്, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളോടെ 10+2 ജയം അല്ലങ്കിൽ തത്തുല്യം. 

പ്രായം: 2019 ഫെബ്രുവരി ഒന്നിന് 55 വയസ് കവിയരുത്.എസ്‌സി/എസ്‌ടി, വിമുക്തഭടൻമാർ എന്നിവർക്ക് അഞ്ചും ഒബിസിക്കാർക്കു മൂന്നും  വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവു ലഭിക്കും.

ശമ്പളം: 95,000-1,28,000 രൂപ.

അപേക്ഷാഫീസ്: 1000 രൂപ. “Air India Engineering Services Limited” ന്റെ പേരിൽ ന്യൂഡൽഹിയിൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റായി ഫീസടയ്ക്കണം. ഡിഡിയുടെ മറുവശത്ത് ഉദ്യോഗാർഥിയുടെ മുഴുവൻ പേരും മൊബൈൽ നമ്പറും അപേക്ഷിക്കുന്ന തസ്തികയുടെ പേരും എഴുതണം. വിമുക്‌തഭടൻമാർ, പട്ടികവിഭാഗം എന്നിവർക്ക് 500 രൂപ മതി.  താൽപര്യമുള്ള ഉദ്യോഗാർഥികൾ വെബ്സൈറ്റിൽ നൽകിയിട്ടുള്ള അപേക്ഷാഫോം പൂരിപ്പിച്ച് ബന്ധപ്പെട്ട രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഡിമാൻഡ് ഡ്രാഫ്റ്റും സഹിതം താഴെ കാണുന്ന വിലാസത്തിൽ ഇന്റർവ്യൂവിന് ഹാജരാകണം.

വിലാസം: Human Resources Department, Air India Jet Engine Overhaul Complex, Indira Gandhi International Airport, New Delhi - 110037. 

വിശദവിവരങ്ങൾക്ക്: www.airindia.in 

68 ഒഴിവ്
എയർ ഇന്ത്യയുടെ കീഴിലുള്ള  എയർ ഇന്ത്യ എയർ ട്രാൻസ്‌പോർട്ട് സർവീസസ് ലിമിറ്റഡ് സെക്യൂരിറ്റി ഏജന്റ് ഒഴിവുകളിലേക്ക്് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരത്തും കണ്ണൂരിലുമായി ആകെ 68 ഒഴിവുകളുണ്ട്. മൂന്ന് വർഷത്തെ കരാർ നിയമനമാണ്. 

യോഗ്യത:-അംഗീകൃത ബിസിഎഎസ് ബേസിക് എവിഎസ്‌ഇസി (12 ദിവസത്തെ ന്യൂ പാറ്റേൺ) സർട്ടിഫിക്കറ്റുള്ളവർ: ബിരുദം, ഇംഗ്ലിഷിലും ഹിന്ദിയിലും പ്രാദേശിക ഭാഷയിലുമുള്ള അശയവിനിമയശേഷി. 

അംഗീകൃത ബിസിഎഎസ് സർട്ടിഫൈഡ് XBIS സ്ക്രീനർ, ബിസിഎഎസ് സർട്ടിഫൈഡ് In-Lineസ്ക്രീനർ എന്നിവയുളളവർക്ക് മുൻഗണന.

അംഗീകൃത ബിസിഎഎസ് ബേസിക് എവിഎസ്‌ഇസി (12 ദിവസത്തെ ന്യൂ പാറ്റേൺ) സർട്ടിഫിക്കറ്റില്ലാത്തവർ: ബിരുദം, ഇംഗ്ലിഷിലും ഹിന്ദിയിലും പ്രാദേശിക ഭാഷയിലുമുള്ള അശയവിനിമയശേഷി. 

എൻസിസി ബി/സി സർട്ടിഫിക്കറ്റ്, ഫയർ ഫൈറ്റിങ് പരിജ്ഞാനം, ഇൻഡസ്ട്രിയൽ സെക്യൂരിറ്റി അറിവ്, ഡിസാസ്റ്റർ മാനേജ്മെന്റ് പരിജ്ഞാനം, അൺ ആംഡ് കോംമ്പാറ്റ്, ലീഗൽ പരിജ്ഞാനം, ആംഡ് ഫോഴ്സ്/പൊലിസ് പശ്ചാത്തലം, കംപ്യൂട്ടർ ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്സ് എന്നിവയുള്ളവർക്ക് മുൻഗണന.

ഉയരം: 170 സെമീ.(പുരുഷൻ), 157 സെ.മി.(സ്‌ത്രീ) 

ഒബിസി, എസ്‌സി  വിഭാഗം- 165 സെ.മീ. (പുരുഷൻ), 155 സെ.മീ. (സ്‌ത്രീ). എസ്ടി വിഭാഗം- 162.5 സെ.മീ. (പുരുഷൻ), 150 സെ.മീ. (സ്‌ത്രീ).

പ്രായപരിധി: 28 വയസ്. 2019 മാർച്ച് ഒന്ന് അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. എസ്‌സി/എസ്‌ടിക്കാർക്ക് അഞ്ചും ഒബിസിക്കാർക്കു മൂന്നും വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവു ലഭിക്കും. അംഗീകൃത ബേസിക് എവിഎസ്‌ഇസി സർട്ടിഫിക്കറ്റ് ഉള്ളവർക്ക് പ്രായപരിധിയിൽ നിയമാനുസൃത ഇളവ് അനുവദിക്കും.

ശമ്പളം: 18360 രൂപ+ മറ്റ് ആനുകൂല്യങ്ങൾ.

അപേക്ഷാഫീസ്: 500 രൂപ.

Air India Limited എന്ന പേരിലെടുത്ത ചെന്നൈയിൽ മാറാവുന്ന അക്കൗണ്ട് പേയി ഡിമാൻഡ് ഡ്രാഫ്‌റ്റായി ഫീസടയ്‌ക്കാം. ഡിമാൻഡ് ഡ്രാഫ്‌റ്റിന്റെ പിന്നിൽ ഉദ്യോഗാർഥിയുടെ മുഴുവൻ പേരും ജനന തീയതിയും മൊബൈൽ നമ്പറും എഴുതണം. വിമുക്‌തഭടൻ, പട്ടികവിഭാഗം എന്നിവർക്ക് ഫീസില്ല.  

അപേക്ഷിക്കേണ്ട വിധം: ഉദ്യോഗാർഥികൾ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത അപേക്ഷാഫോമിനൊപ്പം ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഡിമാൻഡ് ഡ്രാഫ്റ്റും, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം താഴെ കാണുന്ന വിലാസത്തിൽ മാർച്ച് 25 നകം അപേക്ഷിക്കണം. കവറിന് പുറത്ത് “APPICATION FOR THE POST OF SECURITY AGENT-AIATSL” എന്ന് രേഖപ്പെടുത്തണം.

വിലാസം: General Manager-Personnel, Air India Limited, Airlines House, St. Thomas Mount Post Office, Meenambakkam, Chennai-600016

വിശദവിവരങ്ങൾക്ക് www.airindia.in 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com