ADVERTISEMENT

നാഷനൽ ടെക്നിക്കൽ റിസർച് ഒാർഗനൈസേഷനിൽ ടെക്നിക്കൽ അസിസ്റ്റന്റ് (ജനറൽ സെൻട്രൽ സിവിൽ സർവീസ്, ഗ്രൂപ്പ്- ‘ബി’) എക്സാമിനേഷൻ- 2019 ലേക്ക് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രോണിക്സ്, കംപ്യൂട്ടർ സയൻസ് വിഭാഗങ്ങളിലാണ് അവസരം. 127 ഒഴിവുകളുണ്ട്. മാർച്ച് 15 മുതൽ ഒാൺലൈനായി അപേക്ഷിക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ നാല്.

വിഭാഗം, യോഗ്യത എന്നിവ ചുവടെ.

ഇലക്ട്രോണിക്സ്: മാത്തമാറ്റിക്സ് അല്ലെങ്കിൽ ഫിസിക്സ് ഒരു വിഷയമായി പഠിച്ച് സയൻസ് ബിരുദം അല്ലെങ്കിൽ ഇലക്ട്രോണിക്സ്/ കമ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ടെലി കമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻ‍‍ഡ് ടെലികമ്യൂണിക്കേഷനിൽ ത്രിവൽസര ഡിപ്ലോമ (എൻജിനിയറിങ്/ടെക്നോളജി) അല്ലെങ്കിൽ ആംഡ് ഫോഴ്സ് നൽകിയ  ഇലക്ട്രോണിക്സ്/ കമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ടെലികമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻ‍‍ഡ് ടെലികമ്യൂണിക്കേഷനിൽ ഡിപ്ലോമ/ ടെക്നിക്കൽ പ്രൊഫിഷന്‍സി സർട്ടിഫിക്കറ്റ് (എൻജിനീയറിങ്/ ടെക്നോളജി), കംപ്യൂട്ടർ പരിജ്ഞാനം.

കംപ്യൂട്ടർ സയൻസ്: മാത്തമാറ്റിക്സ് അല്ലെങ്കിൽ ഫിസിക്സ് ഒരു വിഷയമായി പഠിച്ച് സയൻസ് ബിരുദം. അല്ലെങ്കിൽ കംപ്യൂട്ടർ ആപ്ലിക്കേഷൻസിൽ ബിരുദം, അല്ലെങ്കിൽ കംപ്യൂട്ടർ/കംപ്യൂട്ടർ സയൻസ്/ കംപ്യൂട്ടർ ടെക്നോളജി/ കംപ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി/ ഇൻഫർമേഷൻ ടെക്നോളജിയിൽ ത്രിവൽസര ഡിപ്ലോമ (എൻജിനീയറിങ്/ടെക്നോളജി), അല്ലെങ്കിൽ ആംഡ് ഫോഴ്സ് നൽകിയ കംപ്യൂട്ടർ/കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ ടെക്നോളജി/കംപ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി/ഇൻഫർമേഷൻ ടെക്നോളജിയിൽ ഡിപ്ലോമ/ടെക്നിക്കൽ പ്രൊഫിഷന്‍സി സർട്ടിഫിക്കറ്റ്, കംപ്യൂട്ടർ പരിജ്ഞാനം.

പ്രായപരിധി: 30 വയസ്. അർഹരായവർക്ക് ഉയർന്ന പ്രായപരിധിയിൽ ചട്ടപ്രകാരം ഇളവു ലഭിക്കും.

തിരഞ്ഞെടുപ്പ്: യോഗ്യതാപരീക്ഷയുടെ മാർക്കിന്റെയും, എഴുത്തുപരീക്ഷയുടെയും (കംപ്യൂട്ടർ അധിഷ്ഠിതം) അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. രാജ്യത്തെ 15 പരീക്ഷാകേന്ദ്രങ്ങളിൽ വച്ച് എഴുത്തുപരീക്ഷ നടത്തും. കേരളത്തിൽ തിരുവനന്തപുരം/കൊച്ചിയിൽ പരീക്ഷാകേന്ദ്രമുണ്ട്. 

വിശദവിവരങ്ങൾക്ക്: https://ntrorectt.in.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com