ADVERTISEMENT

എയർ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ എൻജിനീയറിങ് സർവീസസ് ലിമിറ്റഡ് വിവിധ വിഭാഗങ്ങളിലായി ഗ്രാജുവേറ്റ്, ഡിപ്ലോമ അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 80 ഒഴിവുകളുണ്ട്. ഒരു വർഷത്തെ പരിശീലനമാണ്. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ, ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ, പ്രൊഡക്ഷൻ എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്. ഒാൺലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് 25.

തസ്തിക, യോഗ്യത, സ്റ്റൈപ്പൻഡ് എന്നിവ ചുവടെ.

ഗ്രാജുവേറ്റ് അപ്രന്റിസ്: ബന്ധപ്പെട്ട വിഭാഗത്തിൽ എൻജിനീയറിങ് /ടെക്നോളജി ബിരുദം അല്ലെങ്കിൽ തത്തുല്യം, 4984 രൂപ.

ഡിപ്ലോമ അപ്രന്റിസ്: ബന്ധപ്പെട്ട വിഭാഗത്തിൽ എൻജിനീയറിങ് /ടെക്നോളജി ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യം, 3542 രൂപ.

യോഗ്യതാ പരീക്ഷ ജയിച്ച് മൂന്നു വർഷത്തിൽ കൂടുതലായ  ഉദ്യോഗാർഥികൾ അപേക്ഷിക്കാൻ അർഹരല്ല. മുൻപ് അപ്രന്റിസ്ഷിപ്പ് പൂർത്തിയാക്കിയവരും, ഇപ്പോൾ പരിശീലനം നേടുന്നവരും, ഒരു വർഷമോ അതിലധികമോ പ്രവൃത്തിപരിചയമുള്ളവരും അപേക്ഷിക്കാൻ അയോഗ്യരാണ്.

പ്രായം: അപ്രന്റിസ്ഷിപ്പ് ചട്ടപ്രകാരം.

വിശദവിവരങ്ങൾക്ക്: www.airindia.in 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com