ADVERTISEMENT

രാഷ്ട്രീയ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് ലിമിറ്റഡിന്റെ മുംബൈയിലെ ട്രോംബെ, താൽ ഒാപ്പറേറ്റിങ് യൂണിറ്റുകളിൽ വിവിധ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 83 ഒഴിവുകളുണ്ട്. ഒാണ്‍ലൈനായി അപേക്ഷിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ എട്ട്.

ഒാഫിസർ-മാർക്കറ്റിങ്, ഒാഫിസർ-ഫയർ, എൻജിനീയർ-ഇലക്ട്രിക്കൽ, എൻജിനീയർ-കെമിക്കൽ, എൻജിനീയർ-എൻവയോൺമെന്റൽ എന്നീ തസ്തികകളിലാണ് ഒഴിവ്.

എൻജിനീയർ-കെമിക്കൽ (41 ഒഴിവ്): റഗുലർ ഫുൾടൈം ബിഇ/ബിടെക്/ബിഎസ്‌സി എൻജിനീയറിങ് (കെമിക്കൽ). (പെട്രോകെമിക്കൽ എൻജിനീയറിങ്/പെട്രോകെമിക്കൽ ടെക്നോളജി/കെമിക്കൽ എൻജിനീയറിങ് അനുബന്ധ കോഴ്സ് എന്നിവയിൽ ബിരുദമുള്ളവരെ പരിഗണിക്കുകയില്ല), കുറഞ്ഞത് രണ്ട് വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം. ഫെർ‌ട്ടിലൈസർ/കെമിക്കൽ/റിഫൈനറി പെട്രോ കെമിക്കൽ മേഖലയിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന, 30 വയസ്, ശമ്പളം: 40,000-1,40,000 രൂപ.

2019 ഫെബ്രുവരി ഒന്ന് അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. അർഹരായവർക്ക് ഉയർന്ന പ്രായപരിധിയിൽ ചട്ടപ്രകാരം ഇളവ് ലഭിക്കും.

വിശദവിവരങ്ങൾക്ക്: www.rcfltd.com

50 ട്രെയിനി, സ്റ്റൈപ്പൻഡ്: 9000 രൂപ
രാഷ്ട്രീയ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് ലിമിറ്റഡിന്റെ മുംബൈയിലെ താൽ ഒാപ്പറേറ്റിങ് യൂണിറ്റിൽ ഒാപ്പറേറ്റർ ട്രെയിനി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 50 ഒഴിവുകളുണ്ട്. ഒരു വർഷത്തെ പരിശീലനമാണ്. ഒാണ്‍ലൈനായി അപേക്ഷിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 10.

യോഗ്യത: ബിഎസ്‌സിക്ക് ഫിസിക്സ് ഒരു വിഷയമായി പഠിച്ച് ഫുൾടൈം റഗുലർ ബിഎസ്‌സി കെമിസ്ട്രി ബിരുദം, എഒ (സിപി) ട്രേഡിൽ എൻസിവിടി. അല്ലെങ്കിൽ കെമിക്കൽ എൻജിനീയറിങ്/ടെക്നോളജിയിൽ ഫുൾടൈം റഗുലർ ത്രിവൽസര ഡിപ്ലോമ, ഒരു വർഷത്തെ അപ്രന്റിസ്ഷിപ്പ് പരിശീലനം. അല്ലെങ്കിൽ കെമിക്കൽ എൻജിനീയറിങ്/ടെക്നോളജിയിൽ നാലു വർഷത്തെ ഫുൾടൈം റഗുലർ ഡിപ്ലോമ (സാൻഡ്‌വിച്ച് പാറ്റേൺ).  

ഉദ്യോഗാർഥികൾക്ക് ബിരുദം/ഡിപ്ലോമ കോഴ്സിന്റെ അവസാന വർഷം കുറഞ്ഞത് 55% മാർക്ക് നേടിയിരിക്കണം (അല്ലെങ്കിൽ അവസാന രണ്ട് സെമസ്റ്ററുകളിൽ ശരാശരി/മൊത്തം). പട്ടിക വിഭാഗക്കാർക്ക് 50% മാർക്ക് മതി.

ഉയർന്ന പ്രായം (01.02.2019 ന്): 27 വയസ്. അർഹരായവർക്ക് ഉയർന്ന പ്രായപരിധിയിൽ ചട്ടപ്രകാരം ഇളവ് ലഭിക്കും.

സ്റ്റൈപ്പൻഡ്: പരിശീലന കാലയളവിൽ 9000 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും.   

അപേക്ഷാഫീസ്: 500 രൂപ. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസില്ല.

വിശദവിവരങ്ങൾക്ക്: www.rcfltd.com

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com