ADVERTISEMENT

തിരുച്ചിറപ്പള്ളി ഭാരത് ഹെവി ഇലക്‌ട്രിക്കൽസ് ലിമിറ്റഡ് വിവിധ വിഭാഗങ്ങളിൽ ട്രേഡ് അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 400 ഒഴിവുകളാണുള്ളത്. 2019 ഏപ്രിൽ ബാച്ചിലേക്കാണ് തിരഞ്ഞെടുപ്പ്. ഒാൺലൈനായി അപേക്ഷിക്കണം. 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് 30.

യോഗ്യത ചുവടെ
ഫിറ്റർ/ടർണർ/ഇലക്ട്രീഷ്യൻ/ഇലക്ട്രോണിക് മെക്കാനിക്/ഇൻസ്ട്രമെന്റ് മെക്കാനിക്/എസി ആൻഡ് റഫ്രിജറേഷൻ/ഡീസൽ മെക്കാനിക്: സയൻസ്, മാത്‌സ് എന്നിവ വിഷയങ്ങളായി പഠിച്ച് പത്താം ക്ലാസ് ജയം (10+2 രീതി) അല്ലെങ്കിൽ തത്തുല്യം, പ്രസ്തുത ട്രേഡിൽ ദ്വിവൽസര ഐടിഐ ജയം, എൻസിവിടി നൽകുന്ന നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ്.

വെൽഡർ (ജി ആൻഡ് ഇ): 10+2 രീതിയിൽ പത്താം ക്ലാസ് ജയം അല്ലെങ്കിൽ തത്തുല്യം, പ്രസ്തുത ട്രേഡിൽ ഒരു വർഷത്തെ ഐടിഐ ജയം, എൻസിടിവിടി നൽകുന്ന നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ്.

മെഷിനിസ്റ്റ്: സയൻസ്, മാത്‌സ് എന്നിവ വിഷയങ്ങളായി പഠിച്ച് പത്താം ക്ലാസ് ജയം (10+2 രീതി) അല്ലെങ്കിൽ തത്തുല്യം, മെഷിനിസ്റ്റ് (മില്ലർ/ കോംപോസിറ്റ്) ട്രേഡിൽ ദ്വിവൽസര ഐടിഐ ജയം, എൻസിവിടി നൽകുന്ന നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ്.

വയർമാൻ: 10+2 രീതിയിൽ എട്ടാം ക്ലാസ് ജയം അല്ലെങ്കിൽ തത്തുല്യം, പ്രസ്തുത ട്രേഡിൽ ദ്വിവൽസര ഐടിഐ ജയം, എൻസിവിടി നൽകുന്ന നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ്.

ഷീറ്റ് മെറ്റൽ വർക്കർ: 10+2 രീതിയിൽ പത്താം ക്ലാസ് ജയം അല്ലെങ്കിൽ തത്തുല്യം, പ്രസ്തുത ട്രേഡിൽ ഒരു വർഷത്തെ ഐടിഐ ജയം, എൻസിവിടി നൽകുന്ന നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ്.

പ്രോഗ്രാം ആൻഡ് സിസ്റ്റം അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ്: പത്താം ക്ലാസ് ജയം (10+2 രീതി) അല്ലെങ്കിൽ തത്തുല്യം, കംപ്യൂട്ടർ ഒാപറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്  ട്രേഡിൽ ഒരു വർഷത്തെ ഐടിഐ ജയം, എൻസിവിടി നൽകുന്ന നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ്.

കാർപെന്റർ: 10+2 രീതിയിൽ പത്താം ക്ലാസ് ജയം അല്ലെങ്കിൽ തത്തുല്യം, പ്രസ്തുത ട്രേഡിൽ ഒരു വർഷത്തെ ഐടിഐ ജയം, എൻസിവിടി നൽകുന്ന നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ്.

പ്ലംബർ: 10+2 രീതിയിൽ എട്ടാം ക്ലാസ് ജയം അല്ലെങ്കിൽ തത്തുല്യം, പ്രസ്തുത ട്രേഡിൽ ഒരു വർഷത്തെ ഐടിഐ ജയം, എൻസിവിടി നൽകുന്ന നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ്.

എംഎൽടി പതോളജി: 2016,17, 18 വർഷങ്ങളിൽ  ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവ വിഷയങ്ങളായി പഠിച്ച് പന്ത്രണ്ടാം ക്ലാസ് ജയം.

അസിസ്റ്റന്റ്(ഹ്യൂമൻ റിസോഴ്സസ്): ആർട്ട്സ് ബിരുദ ജയം (ബിഎ) അല്ലെങ്കിൽ ബിസിനസ് അഡ്മിനിസ്ട്രേഷൻ ബിരുദ ജയം (ബിബിഎ). തമിഴ് പരിജ്ഞാനമുള്ളവർക്ക് മുൻഗണന ലഭിക്കും. 

പ്രായം: 18- 27 വയസ്. 2019 ഏപ്രിൽ 13 അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. എസ്‌സി/എസ്ടിക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്ക് പത്തും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവു ലഭിക്കും. 

വിശദവിവരങ്ങൾക്ക്: www.bheltry.co.in 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com