ADVERTISEMENT

സിൻഡിക്കറ്റ് ബാങ്കിൽ സ്പെഷലിസ്റ്റ് ഓഫിസർ തസ്‌തികയിൽ അവസരം. വിവിധ വിഭാഗങ്ങളിലായി 129 ഒഴിവുകളാണുള്ളത്. ജോലിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. ഓൺലൈനിൽ അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 18. 

മി‍ഡിൽ മാനേജ്മെന്റ് ഗ്രേഡ്–3, മിഡിൽ മാനേജ്മെന്റ് –2 വിഭാഗങ്ങളിലാണ് അവസരം. തസ്തികയും ഒഴിവുകളുടെ എണ്ണവും ഗ്രേഡും ചുവടെ. 

സീനിയർ മാനേജർ (റിസ്ക് മാനേജ്മെന്റ്), 5 ഒഴിവ്, എംഎംജിഎസ്–3.

മാനേജർ (റിസ്ക് മാനേജ്മെന്റ്), 50 ഒഴിവ്, എംഎംജിഎസ്–2.

മാനേജർ (ലോ), 41 ഒഴിവ്, എംഎംജിഎസ്–2.

മാനേജർ (ഐഎസ് ഓഡിറ്റ്), 3 ഒഴിവ്, എംഎംജിഎസ്–2.

സെക്യൂരിറ്റി ഓഫിസർ, 30 ഒഴിവ്, എംഎംജിഎസ്–2.

തിരഞ്ഞെടുപ്പ്: ഓൺലൈൻ ടെസ്‌റ്റ്, ഗ്രൂപ്പ് ഡിസ്‌കഷൻ, ഇന്റർവ്യൂ എന്നിവയുടെ അടിസ്‌ഥാനത്തിലാണു തിരഞ്ഞെടുപ്പ്. തിരുവനന്തപുരത്തും എറണാകുളത്തും ഓൺലൈൻ പരീക്ഷാകേന്ദ്രമുണ്ട്.  നിയമനപ്രക്രിയ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്‌ഞാപനം കാണുക.

അപേക്ഷാഫീസ്: 600 രൂപ. പട്ടികവിഭാഗം/വികലാംഗർക്ക് 100 രൂപ മതി. ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് മുഖേനയോ ഇന്റർനെറ്റ് ബാങ്കിങ് വഴിയോ ഫീസ് അടയ്‌ക്കണം. ഓൺലൈൻ അപേക്ഷാഫോം പേയ്‌മെന്റ് ഗേറ്റ്‌വേയുമായി ചേർത്തിരിക്കും. ഫീസ് അടയ്‌ക്കുന്നതിനുള്ള നിർദേശങ്ങളും സ്‌ക്രീനിൽ ലഭിക്കും. 

അപേക്ഷിക്കേണ്ട വിധം: www.syndicatebank.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനിൽ അപേക്ഷിക്കുക. അപേക്ഷിക്കുന്നതിനു മുൻപായി വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള വിജ്‌ഞാപനത്തിന്റെ പൂർണരൂപം കാണുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com