ADVERTISEMENT

ഐഡിബിഐ ബാങ്കിൽ അസിസ്റ്റന്റ് മാനേജർ, എക്സിക്യൂട്ടീവ്, സ്പെഷലിസ്റ്റ് ഓഫിസർ, ചാർട്ടേഡ് അക്കൗണ്ടന്റ് എന്നീ വിഭാഗങ്ങളിൽ അവസരം. 960 ഒഴിവുകളാണുള്ളത്. വ്യത്യസ്ത വിജ്ഞാപനങ്ങളാണ്. 

അസിസ്റ്റന്റ് മാനേജർ: 500 ഒഴിവ്

ഐഡിബിഐ ബാങ്കിൽ അസിസ്റ്റന്റ് മാനേജർ തസ്‌തികയിൽ 500 ഒഴിവുകളാണുള്ളത്. ഓൺലൈനിൽ അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 15.

വിജ്‌ഞാപനം സംബന്ധിച്ച വിവരങ്ങൾ ചുരുക്കത്തിൽ ചുവടെ.

യോഗ്യത: ഏതെങ്കിലും വിഷയത്തിൽ കുറഞ്ഞത് 60 % മാർക്കോടെ ബിരുദം. പട്ടികവിഭാഗം, വികലാംഗർക്ക് 55 % മാർക്ക് മതി. 2019 മാർച്ച് ഒന്ന് അടിസ്ഥാനമാക്കി യോഗ്യത കണക്കാക്കും.അവസാനവർഷ ബിരുദ പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. നിബന്ധനകൾക്കു വിജ്ഞാപനം കാണുക. 

പ്രായം: 2019 മാർച്ച് ഒന്നിന് 21–28. ഉയർന്ന പ്രായത്തിൽ പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിയ്‌ക്കു മൂന്നും വികലാംഗർക്കു പത്തും വർഷം ഇളവു ലഭിക്കും. വിമുക്തഭടൻമാർക്കും ഇളവുണ്ട്.

തിരഞ്ഞെടുപ്പ്: ഓൺലൈൻ ടെസ്‌റ്റിന്റെയും ഇന്റർവ്യൂവിന്റെയും അടിസ്‌ഥാനത്തിലാണു തിരഞ്ഞെടുപ്പ്. മേയ് 17നു പരീക്ഷ നടത്തും. കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോടും ഉൾപ്പെടെയുള്ള വിവിധ നഗരങ്ങളിൽ ഓൺലൈൻ പരീക്ഷ നടത്തും. ലോജിക്കൽ റീസണിങ്, ഡേറ്റാ അനാലിസിസ് ആൻഡ് ഇന്റർപ്രെട്ടേഷൻ,  ഇംഗ്ലിഷ് ലാംഗ്വേജ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ജനറൽ, എക്കണോമി, ബാങ്കിങ് അവയർനെസ് എന്നീ വിഷയങ്ങൾ ഉൾപ്പെടുന്നതാണു പരീക്ഷ. രണ്ടു മണിക്കൂറാണു പരീക്ഷയുടെ ദൈർഘ്യം. 

അപേക്ഷാഫീസ്: 700 രൂപ (പട്ടികവിഭാഗം/വികലാംഗർക്ക് 150 രൂപ മതി). ഓൺലൈൻ ആയി ഫീസ് അടയ്‌ക്കാം. ഡെബിറ്റ് കാർഡ് (റുപേ, വീസ, മാസ്റ്റർ കാർഡ്, മാസ്ട്രോ) ക്രെഡിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിങ്, ഐഎംപിഎസ്, കാഷ് കാർഡ്, മൊബീൽ വാലറ്റ് എന്നിവയുപയോഗിച്ച് ഓൺലൈനിലൂടെ ഫീസ് അടയ്‌ക്കാം. ഓൺലൈൻ അപേക്ഷാഫോം പേയ്‌മെന്റ് ഗേറ്റ്‌വേയുമായി ചേർത്തിരിക്കും. ഫീസ് അടയ്‌ക്കുന്നതിനുള്ള നിർദേശങ്ങളും സ്‌ക്രീനിൽ ലഭിക്കും. ഫീസ് അടയ്‌ക്കുന്നതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ നൽകിയിട്ടുള്ളതു കാണുക. 

അപേക്ഷിക്കേണ്ട വിധം: www.idbi.com എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനിൽ അപേക്ഷിക്കാം. അപേക്ഷിക്കുന്നതിനുള്ള നിർദേശങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും. 

എക്സിക്യൂട്ടീവ്: 300 ഒഴിവ്

ഐഡിബിഐ ബാങ്കിൽ എക്സിക്യൂട്ടീവ് തസ്‌തികയിൽ 300 ഒഴിവുകളാണുള്ളത്. ഓൺലൈനിൽ അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 15.

 കരാർ നിയമനമാണ്. വിജ്‌ഞാപനം സംബന്ധിച്ച വിവരങ്ങൾ ചുരുക്കത്തിൽ ചുവടെ.

യോഗ്യത: ഏതെങ്കിലും വിഷയത്തിൽ കുറഞ്ഞത് 50 % മാർക്കോടെ ബിരുദം. പട്ടികവിഭാഗം, വികലാംഗർക്ക് 45 % മാർക്ക് മതി. 2019 മാർച്ച് ഒന്ന് അടിസ്ഥാനമാക്കി യോഗ്യത കണക്കാക്കും.അവസാനവർഷ ബിരുദ പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. നിബന്ധനകൾക്കു വിജ്ഞാപനം കാണുക. 

പ്രായം: 2019 മാർച്ച് ഒന്നിന് 20–25. ഉയർന്ന പ്രായത്തിൽ പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിയ്‌ക്കു മൂന്നും വികലാംഗർക്കു പത്തും വർഷം ഇളവു ലഭിക്കും. വിമുക്തഭടൻമാർക്കും ഇളവുണ്ട്.

ശമ്പളം: തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആദ്യവർഷം 22,000 രൂപയാണ് പ്രതിമാസശമ്പളം. രണ്ടാം വർഷം 24,000 രൂപ. മൂന്നാം വർഷം 27,000 രൂപ. തുടക്കത്തിൽ ഒരു വർഷത്തേയ്ക്കാണു കരാർ. ജോലിയിലെ മികവിന്റെയും  ഒഴിവ് ലഭ്യതയുടെയും അടിസ്ഥാനത്തിൽ രണ്ടു വർഷം കൂടി നീട്ടിക്കിട്ടും. മൂന്നു വർഷക്കാലാവധി മികച്ച പ്രകടനത്തോടെ പൂർത്തിയാക്കുന്നവരെ ഐഡിബിഐ ബാങ്ക് അസിസ്റ്റന്റ് മാനേജർ  ഗ്രേഡ്– എ തസ്തികയിൽ സ്ഥിരം നിയമനത്തിനു പരിഗണിക്കാനും സാധ്യതയുണ്ട്.  

തിരഞ്ഞെടുപ്പ്: ഓൺലൈൻ ടെസ്‌റ്റിന്റെ അടിസ്‌ഥാനത്തിലാണു തിരഞ്ഞെടുപ്പ്. സർട്ടിഫിക്കറ്റ് പരിശോധനയും വൈദ്യപരിശോധനയ്ക്കും ശേഷം നിയമനം നൽകും. മേയ് 16നു പരീക്ഷ നടത്തും. കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോടും ഓൺലൈൻ പരീക്ഷ നടത്തും. റീസണിങ്, വർക്കിങ് ഇംഗ്ലിഷ് നോളജ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് എന്നീ വിഷയങ്ങൾ ഉൾപ്പെടുന്നതാണു പരീക്ഷ. ഒന്നര മണിക്കൂറാണ് പരീക്ഷയുടെ ദൈർഘ്യം. പരീക്ഷാക്രമം ഇതോടൊപ്പം പട്ടികയിൽ നൽകിയിട്ടുള്ളതു കാണുക. പരീക്ഷ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കു വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്‌ഞാപനം കാണുക.

അപേക്ഷാഫീസ്: 700 രൂപ (പട്ടികവിഭാഗം/വികലാംഗർക്ക് 150 രൂപ മതി). ഓൺലൈൻ ആയി ഫീസ് അടയ്‌ക്കാം. ഡെബിറ്റ് കാർഡ് (റുപേ, വീസ, മാസ്റ്റർ കാർഡ്, മാസ്ട്രോ) ക്രെഡിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിങ്, ഐഎംപിഎസ്, കാഷ് കാർഡ്, മൊബീൽ വാലറ്റ് എന്നിവയുപയോഗിച്ച് ഓൺലൈനിലൂടെ ഫീസ് അടയ്‌ക്കാം. ഓൺലൈൻ അപേക്ഷാഫോം പേയ്‌മെന്റ് ഗേറ്റ്‌വേയുമായി ചേർത്തിരിക്കും. ഫീസ് അടയ്‌ക്കുന്നതിനുള്ള നിർദേശങ്ങളും സ്‌ക്രീനിൽ ലഭിക്കും. ഫീസ് അടയ്‌ക്കുന്നതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ നൽകിയിട്ടുള്ളതു കാണുക. 

അപേക്ഷിക്കേണ്ട വിധം: www.idbi.com എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനിൽ അപേക്ഷിക്കാം. അപേക്ഷിക്കുന്നതിനുള്ള നിർദേശങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും. 

സ്പെഷലിസ്റ്റ് ഓഫിസർ: 120 ഒഴിവ്

സ്പെഷലിസ്റ്റ് ഓഫിസർ വിഭാഗത്തിൽ 120 ഒഴിവുകളാണുള്ളത്.  ഓൺലൈനിൽ അപേക്ഷിക്കണം. ജനറൽ മാനേജർ, ഡപ്യൂട്ടി ജനറൽ മാനേജർ, അസിസ്റ്റന്റ് ജനറൽ മാനേജർ, മാനേജർ വിഭാഗങ്ങളിലാണ് ഒഴിവ്. 

മാനേജർ (ഗ്രേഡ് ബി) വിഭാഗത്തിൽ 77 ഒഴിവുകളാണുള്ളത്. എജിഎം (ഗ്രേഡ് സി) വിഭാഗത്തിൽ 36 ഒഴിവുകളും ഡിജിഎം (ഗ്രേഡ് ഡി) വിഭാഗത്തിൽ 6 ഒഴിവുകളുമുണ്ട്. ജനറൽ മാനേജർ (ഗ്രേഡ് ഇ) വിഭാഗത്തിൽ ഒരൊഴിവുണ്ട്. വിവിധ വിഭാഗങ്ങളിൽ ജോലിപരിചയമുള്ളവരാകണം അപേക്ഷകർ.

ഗ്രൂപ്പ് ‍ഡിസ്കഷന്റെയും പഴ്സനൽ ഇന്റർവ്യൂവിന്റെയും അടിസ്‌ഥാനത്തിലാണു തിരഞ്ഞെടുപ്പ്. 

അപേക്ഷാഫീസ്: 700 രൂപ (പട്ടികവിഭാഗം/വികലാംഗർക്ക് 150 രൂപ മതി). ഓൺലൈൻ ആയി ഫീസ് അടയ്‌ക്കാം. 

അപേക്ഷിക്കേണ്ട വിധം: www.idbi.com എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനിൽ അപേക്ഷിക്കാം. വിജ്‌ഞാപനത്തിന്റെ പൂർണരൂപം വെബ്‌സൈറ്റിൽ ലഭിക്കും. 

ചാർട്ടേഡ് അക്കൗണ്ടന്റ്: 40 ഒഴിവ്

ചാർട്ടേഡ് അക്കൗണ്ടന്റ് വിഭാഗത്തിൽ 40 ഒഴിവുകളാണുള്ളത്.  ഓൺലൈനിൽ അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 8.

ഡപ്യൂട്ടി ജനറൽ മാനേജർ, അസിസ്റ്റന്റ് ജനറൽ മാനേജർ, മാനേജർ വിഭാഗങ്ങളിലാണ് ഒഴിവ്. 

മാനേജർ (ഗ്രേഡ് ബി) വിഭാഗത്തിൽ 32 ഒഴിവുകളാണുള്ളത്. ഡിജിഎം (ഗ്രേഡ് ഡി) വിഭാഗത്തിൽ 3 ഒഴിവുകളും എജിഎം (ഗ്രേഡ് സി) വിഭാഗത്തിൽ 5 ഒഴിവുകളുമുണ്ട്. വിവിധ വിഭാഗങ്ങളിൽ ജോലിപരിചയമുള്ളവരാകണം അപേക്ഷകർ.

ഗ്രൂപ്പ് ‍ഡിസ്കഷന്റെയും പഴ്സനൽ ഇന്റർവ്യൂവിന്റെയും അടിസ്‌ഥാനത്തിലാണു തിരഞ്ഞെടുപ്പ്. 

അപേക്ഷാഫീസ്: 700 രൂപ 

(പട്ടികവിഭാഗത്തിന് 150 രൂപ മതി). ഓൺലൈൻ ആയി ഫീസ് അടയ്‌ക്കാം. 

അപേക്ഷിക്കേണ്ട വിധം: www.idbi.com എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനിൽ അപേക്ഷിക്കാം. വിജ്‌ഞാപനത്തിന്റെ പൂർണരൂപം വെബ്‌സൈറ്റിൽ ലഭിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com