ADVERTISEMENT

ന്യൂക്ലിയർ പവർ കോർപറേഷൻ ഒാഫ് ഇന്ത്യ ലിമിറ്റഡ് വിവിധ വിഭാഗങ്ങളിലായി എക്സിക്യൂട്ടീവ് ട്രെയിനി (2019) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബാക്ക്‌ലോഗ് ഒഴിവുകൾ ഉൾപ്പെടെ 200 ഒഴിവുകളുണ്ട്.  ഗേറ്റ് 2017/2018/2019 സ്കോറിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഏപ്രിൽ ഒൻപതു മുതൽ ഒാൺലൈനായി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 23.

മെക്കാനിക്കൽ, കെമിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഇൻസ്ട്രമെന്റേഷൻ, സിവിൽ വിഭാഗങ്ങളിലാണ് ഒഴിവുകൾ.

യോഗ്യത: കുറഞ്ഞത് മൊത്തം 60% മാർക്കോടെ ബന്ധപ്പെട്ട ഏതെങ്കിലും ഒരു എൻജിനീയറിങ് വിഭാഗത്തിൽ ബിഇ/ബിടെക്/ബിഎസ്‍സി(എൻജിനീയറിങ്)/അഞ്ചു വർഷത്തെ ഇന്റഗ്രേറ്റഡ് എംടെക്. അനുബന്ധ വിഷയത്തിൽ അംഗീകൃത ഗേറ്റ്–2017/2018/2019 സ്കോർ നേടിയിരിക്കണം. നിബന്ധനകൾക്കു വിധേയമായി അവസാനവർഷ എൻജിനീയറിങ് വിദ്യാർഥികൾക്കും അപേക്ഷിക്കാം. 

പ്രായപരിധി: 26 വയസ്. 2019 ഏപ്രിൽ 23 അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. അർഹരായവർക്ക് ഉയർന്ന പ്രായപരിധിയിൽ ചട്ടപ്രകാരം ഇളവു ല‌ഭിക്കും.

സ്റ്റൈപൻഡ്: 35000 രൂപ.

അപേക്ഷാഫീസ്: 500 രൂപ. ജനറൽ, ഒബിസി, ഇഡബ്ല്യുഎസ് എന്നീ വിഭാഗത്തിൽപ്പെട്ട പുരുഷ ഉദ്യോഗാർഥികൾ മാത്രം ഫീസടച്ചാൽ മതി. 

പരിശീലനം: ഒരു വർഷത്തെ പരിശീലനമാണ്. പരീശീലനം പൂർത്തിയാക്കുന്നവർക്ക് സയന്റിഫിക് ഓഫിസർ/സി തസ്തികയിൽ നിയമനം ലഭിക്കും.  

വിശദവിവരങ്ങൾക്ക്: www.npcilcareers.co.in 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com