ADVERTISEMENT

എയർ ഇന്ത്യയുടെ കീഴിലുള്ള എയർലൈൻ അലൈഡ് സർവീസസ് ലിമിറ്റഡ് വിവിധ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 109 ഒഴിവുകളുണ്ട്. 

ഡപ്യൂട്ടി ചീഫ് ഫിനാൻഷ്യൽ ഒാഫിസർ, അസിസ്റ്റന്റ് ജനറൽ മാനേജർ (ഒാപ്പറേഷൻസ് ട്രെയിനിങ്), ചീഫ്/എജിഎം ഒാഫ് എംഎംഡി, അസിസ്റ്റന്റ് ജനറൽ മാനേജർ (റവന്യൂ മാനേജ്മെന്റ്), സീനിയർ മാനേജർ (ലെയ്സൺ ഒാഫിസർ), സീനിയർ മാനേജർ (പഴ്സനൽ), ബിസിനസ് അനലിസ്റ്റ് (സീനിയർ മാനേജർ), സീനിയർ മാനേജർ (ഫിനാൻസ്),  മാനേജർ (പഴ്സനൽ), മാനേജർ (ഫിനാൻസ്), മാനേജർ (കേറ്ററിങ്), മാനേജർ റിസർവേഷൻ പ്രൊസീജ്യർ, സ്റ്റേഷൻ മാനേജർ, മാനേജർ പ്രൈസിങ് അനലിസ്റ്റ്, മാനേജർ സെയിൽസ് ആൻഡ് മാർക്കറ്റിങ്, കോൾ സെന്റർ മോണിറ്ററിങ് യൂണിറ്റ് (അസിസ്റ്റന്റ് മാനേജർ, ഒാഫിസർ, ബിപിഒ ടീം ലീഡർ-ഒാഫിസർ ഒാൺ സൈറ്റ്), ഒാഫിസർ (സെക്യൂരിറ്റി), ഒാഫിസർ (എംഎംഡി, സ്ലോട്ട്സ്-ഒാഫിസർ, കസ്റ്റമർ കെയർ, പാസഞ്ചർ സെയിൽസ്), അസിസ്റ്റന്റ് ഒാഫിസർ (ഒാഫിസ് മാനേജ്മെന്റ്), ക്യാബിൻ ക്രൂ, സൂപ്പർവൈസർ (സെക്യൂരിറ്റി) എന്നിങ്ങനെയാണ് ഒഴിവുകൾ.

പ്രധാന തസ്തികയുടെ വിശദവിവരങ്ങൾ ചുവടെ.

ക്യാബിൻ ക്രൂ (42 ഒഴിവ്)

അഞ്ച് വർഷത്തെ കരാർ നിയമനം. അവിവാഹിതരായ സ്ത്രീകൾക്കും പുരുഷൻമാർക്കുമാണ് അവസരം. നോർത്തേൺ, സതേൺ, ഈസ്റ്റേൺ റീജനുകളിലാണ് ഒഴിവ്. ഒാൺലൈനായി അപേക്ഷിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 19.

കുറഞ്ഞ യോഗ്യത: പ്ലസ്ടു. ഇംഗ്ലിഷ്, ഹിന്ദി ഭാഷാ നൈപുണ്യം, ഹിന്ദി ഭാഷയില്‍ പ്രായോഗിക പരിജ്ഞാനം. ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കേറ്ററിങ് ടെക്‌നോളജി ബിരുദം/ഡിപ്ലോമക്കാർക്ക് മുൻഗണന. 

ഉദ്യോഗാർഥികൾ ഏതെങ്കിലും ഒരു റീജനിലേക്കു മാത്രം അപേക്ഷിച്ചാൽ മതി. ശാരീരിക യോഗ്യത സംബന്ധിച്ച വിവരങ്ങൾക്ക് വെബ്‌സൈറ്റ് കാണുക.

പ്രായം (15.04.2019 ന്): 18–27 വയസ്. എസ്‌സി/എസ്‌ടിക്ക് അഞ്ചും ഒബിസിക്കു മൂന്നു വർഷം ഉയർന്ന പ്രായത്തിൽ ഇളവുണ്ട്. 

ശമ്പളം: പരിശീലന സമയത്ത് 15,000 രൂപ സ്‌റ്റൈപൻഡ് ലഭിക്കും. പരിശീലനം വിജയകരമായി പൂർത്തിയാക്കിയാൽ 37800 രൂപയും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.

അപേക്ഷാഫീസ്: 1500 രൂപ. പട്ടികവിഭാഗക്കാർക്കു ഫീസില്ല. 

സൂപ്പർവൈസർ-സെക്യൂരിറ്റി (27 ഒഴിവ്)

അഞ്ച് വർഷത്തെ കരാർ നിയമനം. ഏപ്രിൽ 19 വരെ അപേക്ഷിക്കാം.

യോഗ്യത:-അംഗീകൃത ബിസിഎഎസ് ബേസിക് എവിഎസ്‌ഇസി (12 ദിവസത്തെ ന്യൂ പാറ്റേൺ) സർട്ടിഫിക്കറ്റുള്ളവർ: ബിരുദം, ഇംഗ്ലിഷിലും ഹിന്ദിയിലും പ്രാദേശിക ഭാഷയിലുമുള്ള അശയവിനിമയശേഷി. 

അംഗീകൃത ബിസിഎഎസ് സർട്ടിഫൈഡ് XBIS സ്ക്രീനർ യോഗ്യതയുളളവർക്ക് മുൻഗണന. അല്ലെങ്കിൽ 60% മാർക്കോടെ ബിരുദം, 

ഇംഗ്ലിഷിലും ഹിന്ദിയിലും പ്രാദേശിക ഭാഷയിലുമുള്ള ആശയവിനിമയശേഷി. അല്ലെങ്കിൽ ബിരുദം, എൻസിസി ബി സർട്ടിഫിക്കറ്റ്, ഇംഗ്ലിഷിലും ഹിന്ദിയിലും പ്രാദേശിക ഭാഷയിലുമുള്ള ആശയവിനിമയശേഷി. ഫയർ ഫൈറ്റിങ് പരിജ്ഞാനം, ഇൻഡസ്ട്രിയൽ സെക്യൂരിറ്റി അറിവ്, ഡിസാസ്റ്റർ മാനേജ്മെന്റ് പരിജ്ഞാനം, അൺ ആംഡ് കോംമ്പാറ്റ്, ലീഗൽ പരിജ്ഞാനം, ആംഡ് ഫോഴ്സ്/പൊലീസ് പശ്ചാത്തലം, കംപ്യൂട്ടർ ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്സ് എന്നിവയുള്ളവർക്ക് മുൻഗണന.

ശാരീരിക യോഗ്യത സംബന്ധിച്ച വിവരങ്ങൾക്ക് വെബ്‌സൈറ്റ് കാണുക.

ഉയർന്നപ്രായം (15.04.2019 ന്): 30വയസ്. എസ്‌സി/എസ്‌ടിക്ക് അഞ്ചും ഒബിസിക്കു മൂന്നു വർഷം ഉയർന്ന പ്രായത്തിൽ ഇളവുണ്ട്. 

ശമ്പളം: 21,371 രൂപ.

അപേക്ഷാഫീസ്: 1000 രൂപ. പട്ടികവിഭാഗക്കാർക്കു ഫീസില്ല. 

വിശദവിവരങ്ങൾക്ക്: www.airindia.in

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com