ADVERTISEMENT

ജോധ്പുരിലെ ഒാൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസ് വിവിധ ഗ്രൂപ്പ് ബി, സി തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 110ഒഴിവുകളുണ്ട്. നേരിട്ടുള്ള നിയമനമാണ്. ഒാൺലൈനായി അപേക്ഷിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 23.

തസ്തിക, ഒഴിവ് എന്നിവ ചുവടെ.

യോഗാ ഇൻസ്ട്രക്ടർ(ഒഴിവ്–ഒന്ന്), അസിസ്റ്റന്റ് എൻജിനീയർ(എയർ കണ്ടീഷനിങ് ആൻഡ് റഫ്രിജറേഷൻ–ഒന്ന്), അസിസ്റ്റന്റ് എൻജിനീയർ(സിവിൽ–രണ്ട്), അസിസ്റ്റന്റ് എൻജിനീയർ(ഇലക്ട്രിക്കൽ–ഒന്ന്), ജൂനിയർ എൻജിനീയർ(എയർ കണ്ടീഷനിങ് ആൻഡ് റഫ്രിജറേഷൻ–നാല്), ജൂനിയർ എൻജിനീയർ(സിവിൽ–ആറ്), ജൂനിയർ എൻജിനീയർ(ഇലക്ട്രിക്കൽ–രണ്ട്), പിഎസിഎസ് അഡ്മിനിസ്ട്രേറ്റർ(ടെക്നിക്കൽ ഒാഫിസർ ഫൊട്ടോഗ്രഫി–ഒന്ന്), മെറ്റേണിറ്റി ആൻഡ് ചൈൽഡ് വെൽഫെയർ ഒാഫിസർ(ഒന്ന്), ഇലക്ട്രോകാർഡിയോഗ്രഫ് ടെക്നിക്കൽ അസിസ്റ്റന്റ്(ഒന്ന്), ഹെൽത്ത് എജ്യൂക്കേറ്റർ(സോഷ്യൽ സൈക്കോളജിസ്റ്റ്–ഒന്ന്), മെഡിക്കൽ റെക്കോർഡ് ഒാഫിസർ(നാല്), ഒാഫിസ് അസിസ്റ്റന്റ്(എൻഎസ്–18), പ്രൈവറ്റ് സെക്രട്ടറി(അ‍ഞ്ച്), പഴ്സനൽ അസിസ്റ്റന്റ്(ഏഴ്), അസിസ്റ്റന്റ് സ്റ്റോർ ഒാഫിസർ(ഒന്ന്), മെഡിക്കൽ റെക്കോർഡ് ടെക്നീഷ്യൻ(20), സ്റ്റെനോഗ്രഫർ(34) എന്നീ തസ്തികയിലാണ് ഒഴിവ്.

വിശദവിവരങ്ങൾക്ക്: www.aiimsjodhpur.edu.in

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com