എയർ ഇന്ത്യയിൽ ‌213 ഒഴിവ്, ശമ്പളം:18,360–20,190 രൂപ

air-india
SHARE

എയർ ഇന്ത്യയുടെ കീഴിലുള്ള എയർ ഇന്ത്യ എയർ ട്രാൻസ്‌പോർട്ട് സർവീസസ് ലിമിറ്റഡ് മുംബൈ, ഡൽഹി എയർപോർട്ടുകളിൽ വിവിധ തസ്‌തികയിലെ ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു. 213 ഒഴിവുകളുണ്ട്. മൂന്ന് വർഷത്തെ കരാർ  നിയമനമാണ്. മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ ഇന്റർവ്യൂ നടത്തും.

ഡപ്യൂട്ടി ടെർമിനൽ മാനേജർ-പാക്സ് ഹാൻഡ്‌ലിങ് (ഒഴിവ്-രണ്ട്), ഡ്യൂട്ടി മാനേജർ-ടെർമിനൽ (ഒഴിവ്-10), കസ്റ്റമർ ഏജന്റ് (ഒഴിവ്-100), റാംപ് സർവീസ് ഏജന്റ്/റാംപ് സർവീസ് ഏജന്റ്-എൽജി (ഒഴിവ്-25), യൂട്ടിലിറ്റി ഏജന്റ്-കം- റാംപ് ഡ്രൈവർ (ഒഴിവ്-60), ജൂനിയർ എക്സിക്യൂട്ടീവ്-ഹ്യൂമൻ റിസോഴ്സ്/അഡ്മിനിസ്ട്രേഷൻ (ഒഴിവ്-അഞ്ച്), ഒാഫിസർ-ഹ്യൂമൻ റിസോഴ്സ്/അഡ്മിനിസ്ട്രേഷൻ (ഒഴിവ്-അഞ്ച്), അസിസ്റ്റന്റ്-അക്കൗണ്ട്സ് (ഒഴിവ്-രണ്ട്), ഒാഫിസർ-അക്കൗണ്ട്സ് (ഒഴിവ്-നാല്) എന്നിങ്ങനെയാണ് ഒഴിവുകൾ. പ്രധാന തസ്തികയുടെ വിശദവിരങ്ങളും ഇന്റർവ്യൂ തീയതിയും ചുവടെ.

കസ്റ്റമർ ഏജന്റ് (ഒഴിവ്-100): ബിരുദം (10+2+3 രീതി), ഡിപ്ലോമ(IATA-UFTA/IATA-FIATAA/IATA-DGR/IATA-CARGO). അല്ലെങ്കിൽ ബിരുദം (10+2+3 രീതി), ഒരു വർഷത്തെ പ്രവൃത്തിപരിചയം, 28 വയസ്, 20,190 രൂപ, ഏപ്രിൽ 25.

റാംപ് സർവീസ് ഏജന്റ്/റാംപ് സർവീസ് ഏജന്റ്-എൽജി (ഒഴിവ്-25): മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ പ്രൊഡക്ഷൻ/ ഇലക്ട്രോണിക്സ്/ ഒാട്ടമൊബീൽ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ. അല്ലെങ്കിൽ ഇംഗ്ലിഷ്/ ഹിന്ദി/ പ്രാദേശിക ഭാഷ ഇവയിലൊന്ന് ഒരു വിഷയമായി പഠിച്ച് എസ്‌എസ്‌സി ജയം/തത്തുല്യം, മോട്ടോർ വെഹിക്കിൾ/ ഒാട്ടോ ഇലക്ട്രിക്കൽ/ എയർ കണ്ടീഷനിങ്/ ഡീസൽ മെക്കാനിക്/ ബെഞ്ച് ഫിറ്റർ/ വെൽഡർ വിഭാഗങ്ങളിൽ ഐടിഐ, എൻസിടിവിടി സർട്ടിഫിക്കറ്റ്. പ്രാദേശിക ഭാഷാ പരിജ്ഞാനമുള്ളവർക്ക് മുൻഗണന. 

റാംപ് സർവീസസ് ഏജന്റ് തസ്തികയിൽ അംഗീകൃത ഹെവി മോട്ടോർ വെഹിക്കിൾ ഡ്രൈവിങ് ലൈസൻസും റാംപ് സർവീസസ് ഏജന്റ്-എൽജി തസ്തികയിൽ അംഗീകൃത ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവിങ് ലൈസൻസും ഉണ്ടായിരിക്കണം. 28 വയസ്, 20,190 രൂപ (RSA), 18360 രൂപ (RSA-LG), ഏപ്രിൽ 30.

യൂട്ടിലിറ്റി ഏജന്റ്-കം- റാംപ് ഡ്രൈവർ (ഒഴിവ്-60): കുറഞ്ഞത് എസ്എസ്‌സി (പത്താം ക്ലാസ് ജയം), അംഗീകൃത എച്ച്എംവി ഡ്രൈവിങ് ലൈസൻസ്, 28 വയസ്, 18360 രൂപ, മേയ് രണ്ട്. അപേക്ഷാഫീസ്: 500 രൂപ.

Air India Air Tranport Services Limited എന്ന പേരിലെടുത്ത മുംബൈയിൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്‌റ്റായി ഫീസടയ്‌ക്കാം. ഡിമാൻഡ് ഡ്രാഫ്‌റ്റിന്റെ പിന്നിൽ ഉദ്യോഗാർഥിയുടെ മുഴുവൻ പേരും മൊബൈൽ നമ്പറും എഴുതണം. വിമുക്‌തഭടൻ, പട്ടികവിഭാഗം എന്നിവർക്ക് ഫീസില്ല. 

ഇന്റർവ്യൂവിന് ഹാജരാകുന്ന സമയത്ത് വെബ്സൈറ്റിൽ നൽകിയിരിക്കുന്ന നിശ്ചിത മാതൃകയിൽ തയാറാക്കിയ അപേക്ഷാഫോമിനൊപ്പം ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ  പകർപ്പുകളും ഡിമാൻഡ് ഡ്രാഫ്റ്റും ഹാജരാക്കണം. 

വിശദവിവരങ്ങൾക്ക്: www.airindia.in 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
FROM ONMANORAMA