ADVERTISEMENT

70 ഫ്ലൈറ്റ് ഡിസ്പാച്ചർ
എയർ ഇന്ത്യാ ലിമിറ്റഡിൽ സീനിയർ ട്രെയിനി ഫ്ലൈറ്റ് ഡിസ്പാച്ചർ (കാറ്റഗറി 1), ട്രെയിനി ഫ്ലൈറ്റ് ഡിസ്പാച്ചർ (കാറ്റഗറി 2), ജൂനിയർ ട്രെയിനി ഫ്ലൈറ്റ് ഡിസ്പാച്ചർ (കാറ്റഗറി 3) ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. 70 ഒഴിവുകളുണ്ട്. ഡൽഹി/മുംബൈ എന്നിവിടങ്ങളിലാണ് നിയമനം.

യോഗ്യത: ഫിസിക്സ്, മാത്തമാറ്റിക്സ് പഠിച്ച് പ്ലസ്ടു/തത്തുല്യം.

ടെക്നിക്കൽ/ലൈസൻസ് യോഗ്യത സംബന്ധിച്ച വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.

ഉയർന്ന പ്രായം: 63 വയസ്. ജൂനിയർ ട്രെയിനി ഫ്ലൈറ്റ് ഡിസ്പാച്ചർ (കാറ്റഗറി 3) തസ്തികയിൽ 35 വയസ്. അർഹരായവർക്ക് ഉയർന്ന പ്രായപരിധിയിൽ ചട്ടപ്രകാരം ഇളവ് ലഭിക്കും.

സ്റ്റൈപ്പൻഡ്:-

സീനിയർ ട്രെയിനി ഫ്ലൈറ്റ് ഡിസ്പാച്ചർ (കാറ്റഗറി 1): 40000 രൂപ.

ട്രെയിനി ഫ്ലൈറ്റ് ഡിസ്പാച്ചർ (കാറ്റഗറി 2): 25000 രൂപ.

ജൂനിയർ ട്രെയിനി ഫ്ലൈറ്റ് ഡിസ്പാച്ചർ (കാറ്റഗറി 3): 20000 രൂപ.

അപേക്ഷാഫീസ്: 1000 രൂപ. എസ്‌സി/എസ്‌ടി വിഭാഗക്കാർക്ക് ഫീസില്ല.

Air India Limited എന്ന പേരിലെടുത്ത ഡൽഹിയിൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്‌റ്റായി ഫീസടയ്‌ക്കണം. ഡിമാൻഡ് ഡ്രാഫ്‌റ്റിന്റെ പിന്നിൽ ഉദ്യോഗാർഥിയുടെ മുഴുവൻ പേരും മൊബൈൽ നമ്പറും എഴുതണം

താൽപര്യമുള്ളവർ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത അപേക്ഷാഫോമിനൊപ്പം ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഡിമാൻഡ് ഡ്രാഫ്റ്റും സഹിതം മേയ് ആറ്, ഒൻപത് തീയതികളിൽ ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ ഇന്റർവ്യൂവിന് ഹാജരാകണം.

വിശദവിവരങ്ങൾക്ക്: www.airindia.in

79 ഒഴിവ്
എയർ ഇന്ത്യാ ലിമിറ്റഡിൽ ട്രെയിനി കൺട്രോളർ, ഡേറ്റാ എൻട്രി ഒാപ്പറേറ്റർ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. 79 ഒഴിവുകളുണ്ട്. കരാർ നിയമനമാണ്. ഡൽഹി/മുംബൈ എന്നിവിടങ്ങളിലാണ് അവസരം. ഏപ്രിൽ 30, മേയ് രണ്ട് തീയതികളിൽ ഡൽഹിയിൽ ഇന്റർവ്യൂ നടത്തും.

തസ്തിക, യോഗ്യത, ശമ്പളം/സ്റ്റൈപ്പൻഡ് എന്നിവ ചുവടെ.

ട്രെയിനി കൺട്രോളർ: ഏതെങ്കിലും സ്ട്രീമിൽ ബിഇ/ബിടെക്, കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം. അല്ലെങ്കിൽ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ/ബിരുദം, കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം. 25000 രൂപ.

ഡേറ്റാ എൻട്രി ഒാപ്പറേറ്റർ: ബിരുദം, കുറഞ്ഞത് ആറ് മാസത്തെ പ്രവൃത്തിപരിചയം. അല്ലെങ്കിൽ പ്ലസ്ടു, കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം. 21000 രൂപ.

ഉയർന്ന പ്രായം: 42 വയസ്. അർഹരായവർക്ക് ഉയർന്ന പ്രായപരിധിയിൽ ചട്ടപ്രകാരം ഇളവ് ലഭിക്കും.

അപേക്ഷാഫീസ്: ട്രെയിനി കൺട്രോളർ- 1000 രൂപ, ഡേറ്റാ എൻട്രി ഒാപ്പറേറ്റർ- 500 രൂപ. എസ്‌സി/എസ്‌ടി വിഭാഗക്കാർക്ക് ഫീസില്ല.

Air India Limited എന്ന പേരിലെടുത്ത ഡൽഹിയിൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്‌റ്റായി ഫീസടയ്‌ക്കണം. 

വിശദവിവരങ്ങൾക്ക്: www.airindia.in

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com