ADVERTISEMENT

ഋഷികേശിലെ ഒാൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസ് വിവിധ ഗ്രൂപ്പ് എ, ബി, സി  തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  255 ഒഴിവുകളുണ്ട്. നേരിട്ടുള്ള നിയമനമാണ്. ഒാൺലൈനായി അപേക്ഷിക്കണം. 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് നാല്.

സീനിയർ മെഡിക്കൽ ഒാഫിസർ(ആയുഷ്), ഡപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട്, ബ്ലഡ് ട്രാൻസ്‌ഫ്യൂഷൻ ഒാഫിസർ, മെഡിക്കൽ ഒാഫിസർ ആയുഷ്, ചൈൽഡ് സൈക്കോളജിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, യോഗാ ഇൻസ്ട്രക്ടർ, വൊക്കേഷൻ കൗൺസലർ, മെഡിക്കോ സോഷ്യൽ സർവീസ് ഒാഫിസർ, മാനേജർ/സൂപ്പർവൈസർ/ഗ്യാസ് ഒാഫിസർ, ജൂനിയർ അക്കൗണ്ട്സ് ഒാഫിസർ(അക്കൗണ്ടന്റ്), ഫിസിയോതെറപ്പിസ്റ്റ്, ഒക്യുപേഷനൽ തെറപ്പിസ്റ്റ്, ടെക്നീഷ്യൻ പ്രോസ്തെറ്റിക്സ്/ഒാർത്തോട്ടിക്സ്, ടിബി ആൻഡ് ചെസ്റ്റ് ഡിസീസസ് ഹെൽത്ത്, ഇലക്ട്രോകാർഡിയോഗ്രഫ് ടെക്നിക്കൽ അസിസ്റ്റന്റ്, ഹെൽത്ത് എജ്യൂക്കേറ്റർ(സോഷ്യൽ സൈക്കോളജിസ്റ്റ്), ജൂനിയർ റിസപ്ഷൻ ഒാഫിസർ, ജൂനിയർ ഹിന്ദി ട്രാൻസ്‌ലേറ്റർ, സിഎസ്എസ്ഡി ടെക്നീഷ്യൻ, അസിസ്റ്റന്റ് സെക്യൂരിറ്റി ഒാഫിസർ, സാനിറ്ററി ഇൻസ്പെക്ടർ ഗ്രേഡ് II, ജൂനിയർ മെഡിക്കൽ റെക്കോർഡ് ഒാഫിസർ(റിസപ്ഷനിസ്റ്റ്), ഫാർമ കെമിസ്റ്റ്/കെമിക്കൽ എക്സാമിനർ, മാനിഫോൾഡ് ടെക്നീഷ്യൻ(ഗ്യാസ് സ്റ്റുവാഡ്), ലാബ് ടെക്നീഷ്യൻ, സ്റ്റോർ കീപ്പർ കം ക്ലാർക്ക്, കാഷ്യർ, ഡേറ്റാ എൻട്രി ഒാപ്പറേറ്റർ  ഗ്രേഡ് എ, സോഷ്യൽ വർക്കർ, ഡാർക്ക് റൂം അസിസ്റ്റന്റ്, അസിസ്റ്റന്റ് ലോൺട്രി സൂപ്പർവൈസർ, ഇലക്ട്രീഷ്യൻ, സെക്യൂരിറ്റി കം ഫയർ ജമാദാർ, ഡിസ്പെൻസിങ് അറ്റൻഡന്റ്, കോഡിങ് ക്ലാർക്ക്, ഡ്രൈവർ(ഒാർഡിനറി ഗ്രേഡ്), ഡിസക്‌ഷൻ ഹാൾ അറ്റൻഡന്റ്, മെക്കാനിക്ക്(ഇ ആൻഡ് എം), ലൈൻമാൻ(ഇലക്ട്രിക്കൽ), ഒാപ്പറേറ്റർ(ഇ ആൻഡ് എം)/ലിഫ്റ്റ് ഒാപ്പറേറ്റർ, പ്ലംബർ, വയർമാൻ, ഗ്യാസ്/പമ്പ് മെക്കാനിക്ക്, മാനിഫോൾഡ് റൂം അറ്റൻഡന്റ്, ടെയ്‌ലർ ഗ്രേഡ് III എന്നീ തസ്തികകളിലാണ് ഒഴിവ്. 

പ്രധാന തസ്തികകളുടെ യോഗ്യത, പ്രായം, ശമ്പളം എന്നിവ ചുവടെ.

മെഡിക്കോ സോഷ്യൽ സർവീസ് ഒാഫിസർ(ഒഴിവ്–15): എംഎ(സോഷ്യൽ വർക്ക്/എംഎസ്ഡബ്ല്യു(മെഡിക്കൽ സോഷ്യൽ വർക്കിൽ സ്പെഷലൈസേഷൻ), അഞ്ചു വർഷത്തെ പ്രവൃത്തിപരിചയം, 21–35 വയസ്, 44900–142400 രൂപ.

സാനിറ്ററി ഇൻസ്പെക്ടർ ഗ്രേഡ് II(ഒഴിവ്–18): 12ാം ക്ലാസ് ജയം, ഒരു വർഷത്തെ ഹെൽത്ത് സാനിറ്ററി ഇൻസ്പെക്ടർ കോഴ്സ്, കുറ‍ഞ്ഞത് നാലു വർഷത്തെ പ്രവൃത്തിപരിചയം, 18–35 വയസ്, 29200–92300 രൂപ.

സ്റ്റോർ കീപ്പർ കം ക്ലാർക്ക്(ഒഴിവ്–51): ബിരുദം, ഒരു വർഷത്തെ പ്രവൃത്തിപരിചയം, 30 വയസു വരെ, 19900–63200 രൂപ.

ഡ്രൈവർ(ഒാർഡിനറി ഗ്രേഡ്)(ഒഴിവ്–16): പത്താം ക്ലാസ് ജയം, എൽഎംവി, എച്ച്എംവി കൊമേഴ്സ്യൽ ലൈസൻസ്, രണ്ടു വർഷത്തെ പ്രവൃത്തിപരിചയം, 18–27 വയസ്, 19900–63200 രൂപ.

പ്ലംബർ((ഒഴിവ്–15): ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ ഡിപ്ലോമ സർട്ടിഫിക്കറ്റ്/തത്തുല്യം, അഞ്ചു വർഷത്തെ പ്രയോഗിക പരിചയം. സമാന മേഖലയിൽ പ്രാവീണ്യം, പ്ലംബിങ് ലൈസൻസ്, 18–30 വയസ്, 19900–63200 രൂപ.

വയർമാൻ(ഒഴിവ്–20): പത്താം ക്ലാസ്/തത്തുല്യം, ഇലക്ട്രീഷ്യൻ ട്രേഡിൽ ഐടിഐ ഡിപ്ലോമ സർട്ടിഫിക്കറ്റ്, ഇലക്ട്രിക്കൽ വർക്ക്മാൻ കോംപീറ്റൻസി സർട്ടിഫിക്കറ്റ്, അഞ്ചു വർഷത്തെ പ്രയോഗിക പരിചയം, 18–30 വയസ്, 19900–63200 രൂപ.

കൂടുതൽ വിവരങ്ങൾക്ക്: www.aiimsrishikesh.edu.in 

AIIMS: സീനിയർ റസിഡന്റ്/ഡെമോൺസ്ട്രേറ്റർ

‌ഡൽഹിയിലെ ഒാൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസ് സീനിയർ റസിഡന്റ്/സീനിയർ ഡെമോൺസ്ട്രേറ്റർ തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്നു വർഷത്തേക്കാണു നിയമനം. മേയ് ഏഴു വരെ ഒാൺലൈനായി അപേക്ഷിക്കാം.

ജൂൺ ഒൻപതിന് സിബിടി പരീക്ഷ നടത്തും. ഡൽഹി/എൻസിആർ, മുംബൈ

കൊൽക്കത്ത, ചെന്നൈ എന്നിവിടങ്ങളിലാണ് പരീക്ഷാ കേന്ദ്രം. 

വിശദവിവരങ്ങൾ www.aiimsexams.org എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. വിജ്ഞാപനത്തിലെ നിർദേശങ്ങൾ മനസിലാക്കിയതിന് ശേഷം മാത്രം അപേക്ഷിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com