ADVERTISEMENT

പൊതുമേഖലാ സ്‌ഥാപനമായ ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ്  കോർപറേഷനു കീഴിലുള്ള മാംഗ്ലൂർ റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡ് വിവിധ വിഷയങ്ങളിൽ ഗ്രാജുവേറ്റ്/ ടെക്നീഷ്യൻ അപ്രന്റിസ് ട്രെയിനി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 195 ഒഴിവുകളുണ്ട്. ഒാൺലൈന്‍ വഴി അപേക്ഷിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 17.  

ഗ്രാജുവേറ്റ് അപ്രന്റിസ്:
വിഭാഗങ്ങൾ: കെമിക്കൽ എൻജിനീയറിങ്, സിവിൽ എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്, ഇൻസ്ട്രമെന്റേഷൻ എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്.

യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ എൻജിനീയറിങ് ബിരുദം.

സ്റ്റൈപ്പൻഡ്: പ്രതിമാസം 10000 രൂപ.

ടെക്നീഷ്യൻ അപ്രന്റിസ്:
വിഭാഗങ്ങൾ: കെമിക്കൽ എൻജിനീയറിങ്, സിവിൽ എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്, ഇൻസ്ട്രമെന്റേഷൻ എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്.

യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ എൻജിനീയറിങ് ഡിപ്ലോമ.

കൊമേഴ്സ്യൽ പ്രാക്ടീസ്: കൊമേഴ്സ്യൽ പ്രാക്ടീസിൽ ഡിപ്ലോമ.

സ്റ്റൈപ്പൻഡ്: പ്രതിമാസം 7100 രൂപ.

യോഗ്യതാപരീക്ഷയ്ക്കു മൊത്തം കുറഞ്ഞത് 55% മാർക്ക് (റൗണ്ട് ഒാഫ് ചെയ്യാതെ) നേടിയിരിക്കണം. ഒബിസിക്കാർക്ക് മൊത്തം കുറഞ്ഞത് 45% മാർക്കും എസ്‌സി/ എസ്ടി/ ഭിന്നശേഷിക്കാർക്ക് കുറഞ്ഞത് 40%  മാർക്കും വേണം.2016, 2017, 2018 വർഷങ്ങളിൽ യോഗ്യതാപരീക്ഷ ജയിച്ചവർക്കാണ് അപ്രന്റിസ്‌ഷിപ്പിന് അവസരം. 2019 മേയ് 17നകം യോഗ്യത നേടിയിരിക്കണം. പരിശീലനം ലഭിച്ചവരോ നിലവിൽ പരിശീലനം നേടുന്നവരോ അപേക്ഷിക്കാൻ അർഹരല്ല. ഒരു വർഷത്തിൽ കൂടുതൽ പ്രവൃത്തിപരിചയമുള്ളവരും അപേക്ഷിക്കാൻ പാടുള്ളതല്ല. യോഗ്യതാപരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവരും, മാർക്ക്ഷീറ്റ്, ബിരുദ/ ഡിപ്ലോമ സർട്ടിഫിക്കറ്റ് (പ്രൊവിഷനൽ/ ഫൈനൽ) ഇല്ലാത്തവരും അപേക്ഷിക്കാൻ അയോഗ്യരാണ്.

തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. 

അപേക്ഷിക്കേണ്ട വിധം: www.mrpl.co.in എന്ന വെബ്സൈറ്റ് വഴി ഒാൺലൈനായി അപേക്ഷിക്കാം. ഫോട്ടോയും ഒപ്പും അപേക്ഷയ്ക്കൊപ്പം അപ്‌ലോഡ് ചെയ്യണം. 

വിശദവിവരങ്ങൾക്ക്  വെബ്‌സൈറ്റ് കാണുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com