sections
MORE

ITBP: 121 കോൺസ്‌റ്റബിൾ, ശമ്പളം: 21,700രൂപ

itb
SHARE

ഇന്തോ–ടിബറ്റൻ ബോർഡർ പൊലീസിൽ കോൺസ്‌റ്റബിൾ (ജനറൽ ഡ്യൂട്ടി) തസ്തികയിലേക്ക് സ്പോർട്സ് ക്വോട്ട നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഗ്രൂപ്പ് സി (നോൺ ഗസറ്റഡ്–നോൺ മിനിസ്റ്റീരിയൽ) തസ്‌തികയാണ്. 121 ഒഴിവുകളുണ്ട്.   പുരുഷൻമാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം.  കരാർ നിയമനമാണ്. ഭാവിയിൽ സ്ഥിരപ്പെടാം.  ഓൺലൈനായി അപേക്ഷിക്കണം.

ഓൺലൈൻ  അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി:  ജൂൺ 21.

കായിക ഇനങ്ങൾ: അത്‌ലറ്റിക്സ്, ജൂഡോ, വാട്ടർ സ്പോർട്സ്, വാട്ടർ സ്പോർട്സ് റോവിങ്,  ബോക്സിങ്, ജിംനാസ്റ്റിക്സ്, വുഷു,  ആർച്ചറി,  ഷൂട്ടിങ്, വിന്റർ ഗെയിംസ് സ്ക്വീയിങ്, റസ്‌ലിങ്, കരാട്ടെ വിഭാഗങ്ങളിലാണ് അവസരം.

ശമ്പളം:  21700രൂപ.  മറ്റാനുകൂല്യങ്ങളുമുണ്ടാകും.

പ്രായം: 18–23 വയസ്. 2019 ജൂൺ 21അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. പട്ടികജാതി/ പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കാർക്ക് മൂന്നു വർഷവും ഉയർന്ന പ്രായപരിധിയിൽ  ഇളവു ലഭിക്കും.

വിദ്യാഭ്യാസ യോഗ്യത: മെട്രിക്കുലേഷൻ/തത്തുല്യം.

സ്‌പോർട്‌സ് യോഗ്യത : 2017 ജനുവരി ഒന്നു മുതൽ 2019 ജൂൺ 21 വരെയുള്ള കാലയളവിൽ ഒളിംപിക്സ് ഗെയിംസ്/ ലോക ചാംപ്യൻഷിപ്/ വേൾഡ് കപ്പ്/ ഏഷ്യൻ ഗെയിംസ്/ചാംപ്യൻഷിപ് കോമൺവെൽത്ത് ഗെയിംസ്/ ചാംപ്യൻഷിപ്/ യൂത്ത് ഒളിംപിക്സ് ഗെയിംസ്/  സാഫ് ഗെയിംസ്/ വേൾഡ് യൂണിവേഴ്സിറ്റി ഗെയിംസ്/  നാഷനൽ ഗെയിംസ് ആൻഡ് സീനിയർ നാഷനൽ ചാംപ്യൻഷിപ്/  ജൂനിയർ നാഷനൽ ചാംപ്യൻഷിപ്    മൽസരങ്ങളിൽ പങ്കെടുക്കുകയോ മെഡൽ നേടുകയോ ചെയ്തിട്ടുള്ളവരായിരിക്കണം. വിശദവിവരങ്ങൾക്ക് വിജ്ഞാപനം കാണുക.

അപേക്ഷാഫീസ്: 100 രൂപ. ww.recruitment.itbpolice.nic.in എന്ന ഐടിബിപി റിക്രൂട്മെന്റ് വെബ്സൈറ്റ് വഴിയാണ് ഫീസ് അടയ്ക്കേണ്ടത്.  എസ്‌സി/എസ്ടി വിഭാഗക്കാർക്കും സ്‌ത്രീകൾക്കും  ഫീസില്ല. 

ശാരീരിക യോഗ്യത
ഉയരം (പുരുഷൻ): 170 സെമീ(പട്ടികവർഗക്കാർക്ക്: 162.5), നെഞ്ചളവ്: 80 –85സെമീ.  (പട്ടികവർഗക്കാർക്ക്: 76–81). 

ഉയരം: സ്ത്രീ– 157 സെമീ(പട്ടികവർഗക്കാർക്ക്: 150), 

തൂക്കം ഉയരത്തിനും പ്രായത്തിനും ആനുപാതികം. കാഴ്‌ചശക്‌തി സംബന്ധിച്ച വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.  മാനസികമായും ശാരീരികമായും നല്ല ആരോഗ്യം ഉണ്ടായിരിക്കണം.  കൃത്യനിർവഹണത്തിന് തടസ്സമായ വൈകല്യങ്ങൾ പാടില്ല.

തിരഞ്ഞെടുപ്പ്: ശാരീരിക അളവു പരിശോധന, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. 

‌അപേക്ഷിക്കേണ്ട വിധം: www.recruitment.itbpolice.nic.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപേക്ഷയ്ക്കൊപ്പം അപ്‌ലോഡ് ചെയ്യണം. 

വിശദവിവരങ്ങൾക്ക്: www.recruitment.itbpolice.nic.in

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA