sections
MORE

BSF: 1072 ഹെഡ് കോൺസ്‌റ്റബിൾ, ശമ്പളം: 25,500–81,100 രൂപ

BSF
SHARE

ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിന്റെ (ബിഎസ്‌എഫ്) കമ്മ്യൂണിക്കേഷൻ കേഡറിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. ഹെഡ് കോൺസ്‌റ്റബിൾ (റേഡിയോ ഓപ്പറേറ്റർ, റേഡിയോ മെക്കാനിക്)  തസ്‌തികയിലാണ് അവസരം. 1072 ഒഴിവുകളുണ്ട്. നേരിട്ടുള്ള നിയമനവും  ബിഎസ്‌എഫിൽ നിന്നുള്ള ഡിപ്പാർട്ട്‌മെന്റൽ നിയമനവുമാണ് നടത്തുന്നത്. സ്ത്രീകൾക്കും അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കണം. മേയ് 14 മുതൽ അപേക്ഷിക്കാം.  

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 12.

പത്തു ശതമാനം ഒഴിവുകൾ  വിമുക്‌തഭടൻമാർക്കായും 25% ഒഴിവുകൾ ഡിപ്പാർട്ട്‌മെന്റൽ അപേക്ഷകർക്കായും നീക്കിവച്ചിട്ടുണ്ട്. ഇതിലേക്ക് ആവശ്യമായ ഉദ്യോഗാർഥികളെ കണ്ടെത്താനായില്ലെങ്കിൽ ഈ ഒഴിവുകൾ ജനറൽ കാറ്റഗറി ഉദ്യോഗാർഥികളിൽ നിന്നു നികത്തും. 

യോഗ്യത:

ഹെഡ് കോൺസ്‌റ്റബിൾ (റേഡിയോ ഓപ്പറേറ്റർ): മെട്രിക്കുലേഷൻ/തത്തുല്യം. റേഡിയോ ആൻഡ് ടിവി/ ഇലക്‌ട്രോണിക്‌സ്/ കംപ്യൂട്ടർ ഓപ്പറേറ്റർ  ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്/ ഡേറ്റാ പ്രിപ്പറേഷൻ ആൻഡ് കംപ്യൂട്ടർ സോഫ്റ്റ്‌വെയർ/ ജനറൽ ഇലക്ട്രോണിക്സ്/ ഡേറ്റാ എൻട്രി ഓപ്പറേറ്റർ  ട്രേഡിൽ രണ്ടു വർഷത്തെ ഐടിഐ സർട്ടിഫിക്കറ്റ്.  അല്ലെങ്കിൽ ഫിസിക്‌സ്, കെമിസ്‌ട്രി, മാത്തമാറ്റിക്‌സ് പഠിച്ച്  പ്ലസ് ടു/ ഇന്റർമീഡിയറ്റ്/ തത്തുല്യം(റഗുലർ പഠനം). മൂന്നു വിഷയങ്ങളിലും കൂടി 60% മാർക്ക് നേടിയിരിക്കണം. 

ഹെഡ് കോൺസ്‌റ്റബിൾ (റേഡിയോ മെക്കാനിക്): മെട്രിക്കുലേഷൻ/തത്തുല്യം. റേഡിയോ ആൻഡ് ടിവി/ ജനറൽ ഇലക്‌ട്രോണിക്‌സ്/ കംപ്യൂട്ടർ ഓപ്പറേറ്റർ  ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്/ ഡേറ്റാ പ്രിപ്പറേഷൻ ആൻഡ് കംപ്യൂട്ടർ  സോഫ്റ്റ്‌വെയർ/ ഇലക്ട്രീഷ്യൻ/ ഫിറ്റർ/ ഇൻഫോ ടെക്നോളജി ആൻഡ് ഇലക്ട്രോണിക്സ് സിസ്റ്റം മെയിന്റനൻസ്/ കോമൺ എക്വിപ്മെന്റ് മെയിന്റനൻസ്/കംപ്യൂട്ടർ ഹാർഡ്‌വെയർ/ നെറ്റ്‌വർക്ക് ടെക്നീഷ്യൻ/മെക്കട്രോണിക്സ്/ ഡേറ്റാ എൻട്രി ഓപ്പറേറ്റർ  ട്രേഡിൽ രണ്ടു വർഷത്തെ ഐടിഐ സർട്ടിഫിക്കറ്റ്. 

അല്ലെങ്കിൽ ഫിസിക്‌സ്, കെമിസ്‌ട്രി, മാത്തമാറ്റിക്‌സ് പഠിച്ച്  പ്ലസ് ടു/ ഇന്റർമീഡിയറ്റ്/ തത്തുല്യം(റഗുലർ പഠനം). മൂന്നുവിഷയങ്ങളിലും കൂടി 60% മാർക്ക് നേടിയിരിക്കണം.  

ശമ്പളം: ഹെഡ് കോൺസ്‌റ്റബിൾ(റേഡിയോ ഓപ്പറേറ്റർ): ലെവൽ–4 പേ മെട്രിക്സ്  

ഹെഡ് കോൺസ്‌റ്റബിൾ(റേഡിയോ മെക്കാനിക്): 25500–81100 രൂപ

പ്രായം:18–25 വയസ്. 2019 ജൂൺ 12 അടിസ്‌ഥാനമാക്കി പ്രായം കണക്കാക്കും.  യോഗ്യരായവർക്കു നിയമാനുസൃത ഇളവ്. 

ശാരീരിക യോഗ്യത(പുരുഷൻ):

ഉയരം: 168 സെമീ(പട്ടികവർഗക്കാർക്ക് 162.5), നെഞ്ചളവ്: 80–85 സെ.മീ(പട്ടികവർഗക്കാർക്ക് 76–81).

തൂക്കം: ഉയരത്തിന് ആനുപാതികം.

സ്‌ത്രീ: ഉയരം: 157 സെമീ(പട്ടികവർഗക്കാർക്ക് 154)

തൂക്കം: ഉയരത്തിന് ആനുപാതികം.

കാഴ്‌ചശക്‌തി: 6/6, 6/9 (കണ്ണട കൂടാതെ). കളർവിഷൻ ടെസ്‌റ്റ് ഉയർന്ന ഗ്രേഡിൽ പാസാകണം.

പരന്ന പാദം, കൂട്ടിമുട്ടുന്ന കാൽമുട്ടുകൾ, കോങ്കണ്ണ് എന്നിവ പാടില്ല. അംഗവൈകല്യങ്ങളൊന്നും പാടില്ല. വിമുക്‌തഭടൻമാർക്കു ശാരീരിക/വിദ്യാഭ്യാസ യോഗ്യതയിൽ പൂർണ ഇളവ്.

തിരഞ്ഞെടുപ്പ് രീതി: മൂന്ന് ഘട്ടമായാണു തിരഞ്ഞെടുപ്പ്. ആദ്യഘട്ടം ജൂലൈ 28നു നടത്തുന്ന എഴുത്തുപരീക്ഷ (ഒഎംആർ)യാണ്. പരീക്ഷയുടെ സിലബസ് വെബ്‌സൈറ്റിലെ വിജ്‌ഞാപനത്തിൽ നൽകിയിട്ടുണ്ട്. രണ്ടാംഘട്ടത്തിൽ ഡിസ്ക്രിപ്റ്റീവ് എഴുത്തുപരീക്ഷ, ശാരീരികക്ഷമതാ പരീക്ഷ, രേഖകളുടെ പരിശോധന എന്നിവയുണ്ടാകും.  ഒക്ടോബർ ഒൻപതു മുതൽ ശാരീരികക്ഷമതാ പരീക്ഷ,  രേഖകളുടെ പരിശോധന എന്നിവ നടക്കും. ഇതിൽ യോഗ്യത നേടുന്നവർക്കായി നവംബർ 24 ന് ഡിസ്ക്രിപ്റ്റീവ് എഴുത്തുപരീക്ഷ നടത്തും.  2020 ജനുവരി 30 മുതൽ  മൂന്നാം ഘട്ടമായ വൈദ്യപരിശോധന നടക്കും. തീയതികളിൽ മാറ്റം വന്നേക്കാം.  വിശദവിവരങ്ങൾക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.

ആദ്യ ഇനത്തിൽ ജയിക്കുന്നവരെ മാത്രമേ തുടർന്നുള്ള പരീക്ഷകളിൽ പങ്കെടുപ്പിക്കുകയുള്ളൂ. 

റിക്രൂട്മെന്റ് കേന്ദ്രം: കേരളത്തിൽ റിക്രൂട്മെന്റ് കേന്ദ്രമില്ല. തൊട്ടടുത്ത കേന്ദ്രം ബെംഗളൂരുവാണ്. 

അപേക്ഷാഫീസ്: 100 രൂപ.  എസ്‌ബിഐ  നെറ്റ് ബാങ്കിങ് സൗകര്യം ഉപയോഗിച്ചോ ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ് മുഖേനയോ ഭീം പേ വഴിയോ ഫീസടയ്‌ക്കാം.  പട്ടികജാതി/ വർഗക്കാർക്കും ഡിപ്പാർട്ട്‌മെന്റൽ അപേക്ഷകർക്കും സ്‌ത്രീകൾക്കും ഫീസില്ല. 

അപേക്ഷിക്കേണ്ട വിധം: https://recruitment.bsf.gov.in എന്ന ലിങ്ക് മുഖേന ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. അപേക്ഷിക്കുന്നതിനാവശ്യമായ നിർദേശങ്ങൾ വെബ്സൈറ്റിൽ ലഭിക്കും. സർവീസിലുള്ളവർ ചട്ടപ്രകാരം അപേക്ഷിക്കുക.

വിശദവിവരങ്ങള്‍ക്ക് : www.bsf.nic.in 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA