ADVERTISEMENT

ഹിന്ദുസ്‌ഥാൻ  എയ്‌റോനോട്ടിക്‌സ് ലിമിറ്റിഡിന്റെ നാസിക് ഡിവിഷനിൽ വിവിധ വിഭാഗങ്ങളിൽ ഐടിഐ ട്രേഡ് അപ്രന്റിസ്, ടെക്നീഷ്യൻ (വൊക്കേഷനൽ) അപ്രന്റിസ്, എൻജിനീയറിങ് ഗ്രാജുവേറ്റ്/ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റിസ് ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. വ്യത്യസ്ത വിജ്ഞാപനങ്ങളിലായി ആകെ 826 ഒഴിവുകളുണ്ട്. ഒരു വർഷത്തെ പരിശീലനമാണ്. 

561 ഐടിഐ ട്രേഡ് അപ്രന്റിസ് 
പരസ്യനമ്പർ: HAL/T&D/1614/19-20/24(A)
യോഗ്യത: ബന്ധപ്പെട്ട ട്രേഡുകളിൽ ഐടിഐ ജയം (NCVT അംഗീകൃതം).

ഫിറ്റർ, കാർപെന്റർ, ടർണർ, മെഷിനിസ്റ്റ്, മെക്കാനിക് (മോട്ടോർ വെഹിക്കിൾ), മെഷിനിസ്റ്റ് (ഗ്രൈൻഡർ), ഷീറ്റ് മെറ്റൽ വർക്കർ, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്) തസ്തികകളിൽ സ്ത്രീകൾ അപേക്ഷിക്കാൻ  അർഹരല്ല.

മുൻപ് അപ്രന്റിസ്ഷിപ്പ് പരിശീലനം പൂർത്തിയാക്കിയവരും, ഇപ്പോൾ പരിശീലനം നേടുന്നവരും, റജിസ്റ്റർ ചെയ്തവരും അപേക്ഷിക്കാൻ യോഗ്യരല്ല. സെന്റർ ഒാഫ് എക്സലൻസ് സ്കീമിനു കീഴിൽ അപ്രന്റിസ്ഷിപ്പ് ജയിച്ചവരും അപേക്ഷിക്കേണ്ടതില്ല.

സ്‌റ്റൈപ്പൻഡ്: അപ്രന്റിസ് ആക്‌ട് പ്രകാരം.

240 എൻജിനീയറിങ് ഗ്രാജുവേറ്റ്‌/ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റിസ്

പരസ്യനമ്പർ: HAL/T&D/1614/19-20/024(C)

തസ്തിക, യോഗ്യത, സ്റ്റൈപ്പൻഡ് എന്നിവ ചുവടെ.

എൻജിനീയറിങ് ഗ്രാജുവേറ്റ് അപ്രന്റിസ്: ബന്ധപ്പെട്ട വിഭാഗങ്ങളിൽ/വിഷയങ്ങളിൽ എൻജിനീയറിങ്/ടെക്നോളജി ബിരുദം. യോഗ്യതാ പരീക്ഷ ജയിച്ച് മൂന്നു വർഷത്തിൽ കൂടുതലായ  ഉദ്യോഗാർഥികൾ അപേക്ഷിക്കേണ്ടതില്ല, 4984 രൂപ.

ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റിസ്: ബന്ധപ്പെട്ട വിഭാഗങ്ങളിൽ/വിഷയങ്ങളിൽ എൻജിനീയറിങ്/ടെക്നോളജി ഡിപ്ലോമ യോഗ്യതാ പരീക്ഷ ജയിച്ച് മൂന്നു വർഷത്തിൽ കൂടുതലായ ഉദ്യോഗാർഥികൾ അപേക്ഷിക്കേണ്ടതില്ല, 3542 രൂപ.

എൻജിനീയറിങ്/ബിരുദം ചെയ്തുകൊണ്ടിരിക്കുന്നവർ/പൂർത്തിയാക്കിയവർ അപേക്ഷിക്കാൻ അർഹരല്ല

മുൻപ് അപ്രന്റിസ്ഷിപ്പ് പരിശീലനം പൂർത്തിയാക്കിയവരും, ഇപ്പോൾ പരിശീലനം നേടുന്നവരും, റജിസ്റ്റർ ചെയ്തവരും ഒരു വർഷമോ അതിലധികമോ പ്രവൃത്തിപരിചയമുള്ളവരും അയോഗ്യരാണ്.

25 ടെക്നീഷ്യൻ (വൊക്കേഷനൽ) അപ്രന്റിസ്

പരസ്യനമ്പർ: HAL/T&D/1614/19-20/021(B)

യോഗ്യത: ബന്ധപ്പെട്ട വിഷയങ്ങൾ പഠിച്ച് പ്ലസ്‌ടു ജയം (വൊക്കേഷനൽ വിഷയങ്ങൾ). 

സ്റ്റൈപ്പൻഡ്: 2758 രൂപ.

മുൻപ് അപ്രന്റിസ്ഷിപ്പ് പരിശീലനം പൂർത്തിയാക്കിയവരും, ഇപ്പോൾ പരിശീലനം നേടുന്നവരും, റജിസ്റ്റർ ചെയ്തവരും അപേക്ഷിക്കാൻ യോഗ്യരല്ല. സെന്റർ ഒാഫ് എക്സലൻസ് സ്കീമിനു കീഴിൽ അപ്രന്റിസ്ഷിപ്പ് ജയിച്ചവരും അപേക്ഷിക്കേണ്ടതില്ല. ഉദ്യോഗാർഥികൾ www.apprenticeship.gov.in എന്ന പോർട്ടലിൽ മേയ് 15 നകം  റജിസ്റ്റർ ചെയ്യണം. 

വിശദവിവരങ്ങൾക്ക്: www.hal-india.co.in 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com