ഹരിയാന റോത്തക്കിലെ പണ്ഡിറ്റ് ഭഗവത് ദയാൽ ശർമ യൂണിവേഴ്സിറ്റി ഒാഫ് ഹെൽത്ത് സയൻസസ് വിവിധ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 976 ഒഴിവുകളുണ്ട്. സ്റ്റാഫ് നഴ്സ് തസ്തികയിൽ 595 ഒഴിവുകളാണുള്ളത്. മേയ് 15 വരെ ഒാൺലൈനായി അപേക്ഷിക്കാം.
സ്റ്റാഫ് നഴ്സ്(ഒഴിവ്–595), ക്ലാർക്ക്(ഒഴിവ്–54), സ്റ്റെനോ–ടൈപ്പിസ്റ്റ്(ഒഴിവ്–30), സ്റ്റോർ കീപ്പർ(ഒഴിവ്–25), ലബോറട്ടറി ടെക്നീഷ്യൻ(ഒഴിവ്–113), ലബോറട്ടറി അറ്റൻഡന്റ്(ഒഴിവ്–123), ഒാപ്പറേഷൻ തിയറ്റർ ടെക്നീഷ്യൻ(ഒഴിവ്–36) എന്നീ തസ്തികകളിലാണ് ഒഴിവ്.
സ്റ്റാഫ് നഴ്സ്(ഒഴിവ്–595):
യോഗ്യത:
1) ഹിന്ദി കംപൽസറി വിഷയമായി പഠിച്ച് മെട്രിക്കുലേഷൻ/തത്തുല്യം,
2) ജനറൽ നഴസിങ് ആൻഡ് മിഡ്‌വൈഫറിയിൽ സർട്ടിഫിക്കറ്റ്/തത്തുല്യം അല്ലെങ്കിൽ ബിഎസ്‌സി/എംഎസ്‌സി നഴ്സിങ്.
3) ഹരിയാന നഴ്സസ് റജിസ്ട്രേഷൻ കൗൺസിലിൽ എ ഗ്രേഡ് നഴ്സ് ആൻഡ് മിഡ്‌വൈഫായി റജിസ്ട്രേഷൻ, 18–42 വയസ്, 9300–34800+ഗ്രേഡ് പേ 4200 രൂപ.
കൂടുതൽ വിവരങ്ങൾക്ക്: www.uhsr.ac.in