ADVERTISEMENT

കാനറ ബാങ്കിന്റെ സ്പോൺസർഷിപ്പിലുള്ള കാൻഫിൻ ഹോംസിൽ ജൂനിയർ ഓഫിസർ, സീനിയർ മാനേജർ തസ്തികകളിൽ അവസരം. രണ്ടു വിഭാഗങ്ങളിലുമായി 110 ഒഴിവുകളാണുള്ളത്. കരാർ നിയമനമാണ്‌. ഓൺലൈനിൽ അപേക്ഷിക്കണം. 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 18.

ജൂനിയർ ഓഫിസർ

ഒഴിവ്: 100

കേരളത്തിൽ തിരുവനന്തപുരത്താണ് അവസരം. ഒരു വർഷത്തെ കരാർ നിയമനമാണ്. രണ്ടു വർഷം വരെ കാലാവധി നീട്ടിക്കിട്ടിയേക്കാം.

യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം. ഡാറ്റാ എൻട്രിയിലും കംപ്യൂട്ടർ ആപ്ലിക്കേഷൻസിലും പ്രാവീണ്യം ഉള്ളവർക്കു മുൻഗണന. അപേക്ഷകർക്ക് ഇംഗ്ലിഷ് പരിജ്ഞാനം വേണം. അപേക്ഷിക്കുന്ന സ്ഥലത്തെ പ്രാദേശികഭാഷ എഴുതാനും സംസാരിക്കാനും വായിക്കാനും കഴിവുള്ളവരാകണം. തദ്ദേശവാസികൾ അപേക്ഷിച്ചാൽ മതി.

പ്രായം: 2019 ജൂൺ ഒന്നിനു 21നും 30 നും മധ്യേ പ്രായമുള്ളവരാകണം അപേക്ഷകർ. 

ശമ്പളം: ആദ്യ വർഷം 16,000 രൂപ. കാലാവധി നീട്ടി ലഭിച്ചാൽ തുടർന്നുള്ള വർഷങ്ങളിൽ യഥാക്രമം 18,000 രൂപ, 21,000 രൂപ പ്രതിമാസ ശമ്പളം ലഭിക്കും.

തിരഞ്ഞെടുപ്പ്: ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന അപേക്ഷകരെ എഴുത്തുപരീക്ഷ, ഇന്റർവ്യൂവിനു ക്ഷണിക്കും.  

സീനിയർ മാനേജർ

ഒഴിവ്: 10

ഇൻസ്പെക്ഷൻ ആൻഡ് ഓഡിറ്റ് വിഭാഗത്തിലാണ് അവസരം. ബാങ്ക്/ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നു വിരമിച്ച ഓഫിസർമാർക്ക് അപേക്ഷിക്കാം. വിരമിക്കുന്ന സമയത്ത് സീനിയർ മാനേജർ ഗ്രേഡ് 3 വിഭാഗത്തിൽ താഴെയാകരുത്. 2017 മേയ് 31 നു മുൻപ് വിരമിച്ചവരാകരുത് (വിരമിച്ചിട്ട് രണ്ടു വർഷം കവിയരുത്). 

പ്രായം: 2019 ജൂൺ ഒന്നിനു 62 വയസ് കവിയാത്തവരാകണം അപേക്ഷകർ. 

ശമ്പളം: ആദ്യ വർഷം 35,000 രൂപ. കാലാവധി നീട്ടി ലഭിച്ചാൽ തുടർന്നുള്ള വർഷങ്ങളിൽ 5000 രൂപ വീതം അധികം ലഭിക്കും.

തിരഞ്ഞെടുപ്പ്:  ഇന്റർവ്യൂ മുഖേനയാണ് തിരഞ്ഞെടുപ്പ്.  

വിജ്ഞാപനത്തിന്റെ വിശദവിവരങ്ങൾക്കും ഓൺലൈൻ റജിസ്ട്രേഷനും www.canfinhomes.com എന്ന വെബ്സൈറ്റ് കാണുക.

കാൻഫിൻ ഹോംസിൽ 30 ഒഴിവ്

കാൻ ഫിൻ ഹോംസിൽ മാനേജർ തസ്തികയിലേക്ക് അപേക്ഷിക്കാം. 30 ഒഴിവുകളാണുള്ളത്.  ഓൺലൈനിൽ അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 18. 

കർണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലാണ് നിയമനം. കേരളത്തിൽ ഒഴിവുകളില്ല. ജോലിപരിചയമുള്ളവർക്കാണ് അവസരം.

ശമ്പളം: 28,000- 43,450 രൂപ

യോഗ്യത: കുറഞ്ഞത് 60 % മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. കുറഞ്ഞതു 3 വർഷത്തെ ജോലിപരിചയം വേണം. 

പ്രായം: 2019 ജൂൺ ഒന്നിനു 25നും 35 നും മധ്യേ പ്രായമുള്ളവരാകണം അപേക്ഷകർ. 

തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവയുണ്ടാകും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക്  ഒരു വർഷം പ്രൊബേഷൻ. 

വിശദവിവരങ്ങൾക്കും ഓൺലൈൻ റജിസ്ട്രേഷനും 

www.canfinhomes.com എന്ന വെബ്സൈറ്റ് കാണുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com