ADVERTISEMENT

നിതി ആയോഗിൽ (നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ട്രാൻസ്ഫോമിങ് ഇന്ത്യ) വിവിധ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 88 ഒഴിവുകളുണ്ട്. കരാർ നിയമനമാണ്. ഒാൺലൈനായി അപേക്ഷിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 22.

യങ് പ്രഫഷനൽ (ഒഴിവ്-60), സീനിയർ പ്രൊക്യുർമെന്റ് സ്പെഷലിസ്റ്റ് (ഒഴിവ്-01), പബ്ലിക് പോളിസി അനലിസ്റ്റ് (ഒഴിവ്-02), പ്രൊക്യുർമെന്റ് സ്പെഷലിസ്റ്റ് (ഒഴിവ്-02), മോണിറ്ററിങ് ആൻഡ് ഇവാലുവേഷൻ ലീഡ് (ഒഴിവ്-10), ഇന്നൊവേഷൻ ലീഡ് (ഒഴിവ്-12), കൺസൽറ്റന്റ് എഡിറ്റർ (ഒഴിവ്-01) എന്നിങ്ങനെയാണ് ഒഴിവുകൾ.

പ്രധാന തസ്തികയുടെ വിശദവിവരങ്ങൾ ചുവടെ.

യങ് പ്രഫഷനൽ (ഒഴിവ്-60): ബന്ധപ്പെട്ട വിഭാഗത്തിൽ (വിഭാഗം സംബന്ധിച്ച വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക). പിജി അല്ലെങ്കിൽ ബിഇ/ബിടെക് അല്ലെങ്കിൽ മാനേജ്മെന്റിൽ ദ്വിവൽസര പിജി ഡിപ്ലോമ അല്ലെങ്കിൽ എംബിബിഎസ് അല്ലെങ്കിൽ എൽഎൽബി അല്ലെങ്കിൽ സിഎ അല്ലെങ്കിൽ ഐസിഡബ്ല്യുഎ. ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് ഒരു വർഷം പ്രവൃത്തിപരിചയം. 32 വയസിൽ താഴെ, 60000 രൂപ.

വിശദവിവരങ്ങൾക്ക്: www.niti.gov.in 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com