ADVERTISEMENT

നബാർഡിൽ അസിസ്‌റ്റന്റ് മാനേജർ, മാനേജർ തസ്തികകളിൽ അവസരം. 87 ഒഴിവുകളാണുള്ളത്. ഓൺലൈൻ മുഖേന അപേക്ഷിക്കണം. 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 26. 

വ്യത്യസ്ത വിജ്ഞാപനങ്ങളാണ്. റൂറൽ ഡവലപ്‌മെന്റ് ബാങ്കിങ് സർവീസ് (ആർഡിബിഎസ്) വിഭാഗത്തിൽ അസിസ്‌റ്റന്റ് മാനേജർ (ഗ്രേഡ്–എ) തസ്‌തികയിൽ 79 ഒഴിവുകളാണുള്ളത്. റൂറൽ ഡവലപ്‌മെന്റ് ബാങ്കിങ് സർവീസ് അസിസ്റ്റന്റ് മാനേജർ (ജനറൽ) തസ്തികയിൽ മാത്രം 41 ഒഴിവുകളുണ്ട്. ഇക്കണോമിക്സ് ആൻഡ് അഗ്രികൾചറൽ ഇക്കണോമിക്സ്, എൺവയൺമെന്റ്, അനിമൽ ഹസ്ബൻഡറി/ ഡെയറി ടെക്നോളജി, ഫുഡ് പ്രോസസിങ്, ഫോറസ്ട്രി, ഫിനാൻസ്, ലാൻഡ്  ഡവലപ്മെന്റ് – സോയിൽ സയൻസ്, പ്ലാന്റേഷൻ ആൻഡ് ഹോർട്ടികൾചർ എന്നീ വിഭാഗങ്ങളിലാണു മറ്റുള്ള ഒഴിവുകൾ. ഏതെങ്കിലും ഒരു വിഭാഗത്തിലേക്ക് അപേക്ഷിക്കുക. വിഭാഗം തിരിച്ചുള്ള ഒഴിവുകൾ ഇതോടൊപ്പം പട്ടികയിൽ നൽകിയിട്ടുണ്ട്.റൂറൽ ഡവലപ്‌മെന്റ് ബാങ്കിങ് സർവീസ് (ആർഡിബിഎസ്) വിഭാഗത്തിൽ മാനേജർ (ഗ്രേഡ്–ബി) തസ്‌തികയിൽ 8 ഒഴിവുകളാണുള്ളത്. വിശദവിവരങ്ങൾക്ക് വിജ്ഞാപനം കാണുക. അസിസ്‌റ്റന്റ് മാനേജർ (ഗ്രേഡ്–എ) ഒഴിവ് സംബന്ധിച്ച യോഗ്യത ഉൾപ്പെടെയുള്ള വിവരങ്ങൾ ചുരുക്കത്തിൽ ചുവടെ

ശമ്പളം: 28150 –55600 രൂപ

യോഗ്യത:

ജനറൽ: കുറഞ്ഞത് 50 % മാർക്കോടെ (പട്ടികവിഭാഗം. വികലാംഗർക്ക് 45 % മതി) ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ കുറഞ്ഞത് 50 % മാർക്കോടെ (പട്ടികവിഭാഗം, വികലാംഗർക്ക് 45 % മതി) ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം

അല്ലെങ്കിൽ പിഎച്ച്‍ഡി

അല്ലെങ്കിൽ 

ചാർട്ടേഡ് അക്കൗണ്ടന്റ്/ കോസ്റ്റ് അക്കൗണ്ടന്റ്/കമ്പനി സെക്രട്ടറി യോഗ്യതയും ബിരുദവും.

അല്ലെങ്കിൽ 

ഏതെങ്കിലും വിഷയത്തിൽ ബിരുദവും മാനേജ്മെന്റിൽ ദ്വിവൽസര ഫുൾടൈം പിജി ഡിപ്ലോമ അല്ലെങ്കിൽ ഫുൾടൈം എംബിഎ യോഗ്യതയും.

അനിമൽ ഹസ്ബൻഡറി: കുറഞ്ഞത് 50 % മാർക്കോടെ (പട്ടിക വർഗക്കാർക്ക്/ വികലാംഗർക്ക് 45 % മതി) വെറ്ററിനറി സയൻസ്/അനിമൽ ഹസ്ബൻഡറി/ഡെയറി ടെക്നോളജിയിൽ ബിരുദം അല്ലെങ്കിൽ കുറഞ്ഞത് 50 % മാർക്കോടെ (പട്ടികവർഗക്കാർക്ക്/ വികലാംഗർക്ക് 45 % മതി) വെറ്ററിനറി സയൻസ്/അനിമൽ ഹസ്ബൻഡറി/ഡെയറി ടെക്നോളജിയിൽ ബിരുദാനന്തര ബിരുദം. 

ഇക്കണോമിക്സ് / അഗ്രികൾചറൽ ഇക്കണോമിക്സ്:  കുറഞ്ഞത് 50 % മാർക്കോടെ (പട്ടികവർഗക്കാർക്ക്/ വികലാംഗർക്ക് 45 % മതി) ഇക്കണോമിക്സ്/ അഗ്രികൾച്ചർ ഇക്കണോമിക്സിൽ  ബിരുദം അല്ലെങ്കിൽ കുറഞ്ഞത് 50 % മാർക്കോടെ (പട്ടികവർഗക്കാർക്ക്/ വികലാംഗർക്ക്) ഇക്കണോമിക്സ്/ അഗ്രികൾച്ചർ ഇക്കണോമിക്സിൽ ബിരുദാനന്തര ബിരുദം. എല്ലാ വർഷവും/ സെമസ്റ്ററും ഇക്കണോമിക്സ് ഒരു മെയിൻ വിഷയമായി പഠിച്ചവരാകണം.

എൻവയൺമെന്റ്: കുറഞ്ഞത് 50 % മാർക്കോടെ (പട്ടികവിഭാഗം, വികലാംഗർക്ക് 45 % മതി) എൻവയൺമെന്റൽ സയൻസ് / എൻവയൺമെന്റൽ എൻജിനീയറിങ്ങിൽ ബിരുദം അല്ലെങ്കിൽ കുറഞ്ഞത് 50 % മാർക്കോടെ (പട്ടികവിഭാഗം, വികലാംഗർക്ക് 45 % മതി) എൻവയൺമെന്റൽ സയൻസ് / എൻവയൺമെന്റൽ എൻജിനീയറിങ്ങിൽ  ബിരുദാനന്തര ബിരുദം.

ഫുഡ് പ്രോസസിങ് : കുറഞ്ഞത് 50 % മാർക്കോടെ (പട്ടികജാതിക്കാർക്ക്/ വികലാംഗർക്ക് 45 %  മതി) ഫുഡ് പ്രോസസിങ് / ഫുഡ് ടെക്നോളജിയിൽ ബിരുദം, ബിഇ, ബിടെക് അല്ലെങ്കിൽ കുറഞ്ഞത് 50 % മാർക്കോടെ (പട്ടികജാതിക്കാർക്ക്/ വികലാംഗർക്ക് 45 % മതി) ഫുഡ് പ്രോസസിങ് / ഫുഡ് ടെക്നോളജിയിൽ ബിരുദാനന്തര ബിരുദം.

ഫോറസ്ട്രി: കുറഞ്ഞത് 50 % മാർക്കോടെ (പട്ടികവർഗക്കാർക്ക്/ വികലാംഗർക്ക് 45 % മതി) ഫോറസ്ട്രിയിൽ ബിരുദം അല്ലെങ്കിൽ കുറഞ്ഞത് 50 % മാർക്കോടെ (പട്ടികവർഗക്കാർക്ക്/ വികലാംഗർക്ക് 45 % മതി) ഫോറസ്ട്രിയിൽ ബിരുദാനന്തര ബിരുദം.

ഫിനാൻസ്: കുറഞ്ഞത് 50 % മാർക്കോടെ (പട്ടികവിഭാഗം, വികലാംഗർക്ക് 45 % മതി) ബിബിഎ (ഫിനാൻസ്/ ബാങ്കിങ്)/ ബിഎംഎസ് (ഫിനാൻസ്/ ബാങ്കിങ്) 

അല്ലെങ്കിൽ

മാനേജ്മെന്റ് (ഫിനാൻസ്) ദ്വിവൽസര ഫുൾടൈം പിജി ഡിപ്ലോമ/ ഫുൾടൈം എംബിഎ (ഫിനാൻസ്)

അല്ലെങ്കിൽ 

കുറഞ്ഞത് 50 % മാർക്കോടെ (പട്ടികവിഭാഗം, വികലാംഗർക്ക് 45 % മതി) ബാച്‌ലർ ഓഫ് ഫിനാൻഷ്യൽ ആൻഡ് ഇൻവെസ്റ്റ്മെന്റ് അനാലിസിസ് 

അല്ലെങ്കിൽ

ഏതെങ്കിലും വിഷയത്തിൽ ബിരുദവും ഐസിഎഐ അംഗത്വവും (1–5–2019 നു മുൻപായി നേടിയത്.

ലാൻഡ് ഡവലപ്മെന്റ് –സോയിൽ സയൻസ്: കുറഞ്ഞത് 50 % മാർക്കോടെ (പട്ടികജാതിക്കാർക്ക്/ വികലാംഗർക്ക് 45 % മതി)  അഗ്രികൾചർ, അഗ്രികൾചർ (സോയിൽ സയൻസ്/ അഗ്രോണമി) ബിരുദം അല്ലെങ്കിൽ കുറഞ്ഞത് 50 % മാർക്കോടെ (പട്ടികജാതിക്കാർക്ക്/ വികലാംഗർക്ക് 45 % മതി) അഗ്രികൾചർ, അഗ്രികൾചർ (സോയിൽ സയൻസ്/ അഗ്രോണമി) ബിരുദാനന്തര ബിരുദം.

പ്ലാന്റേഷൻ ആൻഡ് ഹോർട്ടികൾചർ: കുറഞ്ഞത് 50 % മാർക്കോടെ (വികലാംഗർക്ക് 45 % മതി) ഹോർട്ടികൾചർ ബിരുദം അല്ലെങ്കിൽ കുറഞ്ഞത് 50 % മാർക്കോടെ (വികലാംഗർക്ക് 45% മതി)   ഹോർട്ടികൾചർ  ബിരുദാനന്തര ബിരുദം. 

പ്രായം: 2019 മേയ് ഒന്നിന് 21 നും 30 നും മധ്യേ.  ഉയർന്ന പ്രായത്തിൽ പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിയ്‌ക്കു മൂന്നും വികലാംഗർക്കു 10 വർഷവും ഇളവ് ലഭിക്കും.മറ്റിളവുകൾ ചട്ടപ്രകാരം. പ്രായം, യോഗ്യത എന്നിവ 2019 മേയ് ഒന്ന് അടിസ്‌ഥാനമാക്കി കണക്കാക്കും.

തിരഞ്ഞെടുപ്പ്: രണ്ടു ഘട്ടമായുള്ള ഓൺലൈൻ എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവ അടിസ്‌ഥാനമാക്കിയാണു തിരഞ്ഞെടുപ്പ്. പ്രാഥമിക എഴുത്തുപരീക്ഷ (ഓൺലൈൻ) ജൂൺ 15,16 നു നടക്കും. തുടർന്നു മെയിൻ പരീക്ഷ. ഇന്റർവ്യൂവുമുണ്ടാകും. പ്രാഥമിക പരീക്ഷയ്‌ക്കു കൊച്ചി, കണ്ണൂർ,കോട്ടയം, കോഴിക്കോട്, ആലപ്പുഴ,  മലപ്പുറം, പാലക്കാട്, തൃശൂർ, തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രമുണ്ട്. സിലബസ് ഉൾപ്പെടെയുള്ള വിശദവിവരങ്ങൾക്കു വെബ്‌സൈറ്റിലെ വിജ്‌ഞാപനം കാണുക. മെയിൻ‌ പരീക്ഷയ്ക്ക് തിരുവനന്തപുരം കേന്ദ്രമാണ്.

അപേക്ഷാഫീസ്: 
അസിസ്‌റ്റന്റ് മാനേജർ: 800 രൂപ.പട്ടികവിഭാഗം/വികലാംഗർക്കു ഇന്റിമേഷൻ ചാർജായ 150 രൂപ മാത്രം മതി. നബാർഡ് ജീവനക്കാർക്കു ഫീസില്ല. ഡെബിറ്റ്/ ക്രെഡിറ്റ് കാർഡ് (വിസ, മാസ്റ്റർ, റുപേ), ഇന്റർനെറ്റ് ബാങ്കിങ്, ഐഎംപിഎസ്, കാഷ് കാർഡ്, മൊബീൽ വാലറ്റ് എന്നിവയുപയോഗിച്ച് ഓൺലൈനിലൂടെ ഫീസ് അടയ്‌ക്കാം. ഓൺലൈൻ അപേക്ഷാഫോം പേയ്‌മെന്റ് ഗേറ്റ്‌വേയുമായി ചേർത്തിരിക്കും. ഫീസ് അടയ്‌ക്കുന്നതിനുള്ള നിർദേശങ്ങളും സ്‌ക്രീനിൽ ലഭിക്കും. ഫീസ് അടയ്‌ക്കുന്നതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ നൽകിയിട്ടുള്ളതു കാണുക. 

അപേക്ഷിക്കേണ്ട വിധം: www.nabard.org എന്ന വെബ്‌സൈറ്റ് വഴി ഓൺലൈൻ അപേക്ഷ അയയ്‌ക്കുക. അപേക്ഷകർക്ക് ഇ–മെയിൽ വിലാസം ഉണ്ടായിരിക്കണം.അപേക്ഷിക്കുന്നതിനുള്ള നിർദേശങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും. 

അപേക്ഷിക്കുന്നതിനു മുൻപ് വിജ്‌ഞാപനത്തിന്റെ പൂർണരൂപം കാണുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com