ADVERTISEMENT

ഇന്ത്യൻ കോസ്‌റ്റ് ഗാർഡിൽ അസിസ്‌റ്റന്റ് കമൻഡാന്റ് ജനറൽ ഡ്യൂട്ടി, കമേഴ്സ്യൽ പൈലറ്റ്(സിപിഎൽ– ഷോർട്ട് സർവീസ് അപോയിൻമെന്റ്), ജനറൽ ഡ്യൂട്ടി (എസ്എസ്എ),  ടെക്നിക്കൽ‍(എൻജിനീയറിങ് ആൻഡ് ഇലക്ട്രിക്കൽ), ലോ തസ്‌തികയിലേക്ക് അപേക്ഷിക്കാം.  ഗ്രൂപ്പ് എ ഗസറ്റഡ് ഓഫിസർ തസ്‌തികയാണ്. ജനറൽ ഡ്യൂട്ടി (എസ്എസ്എ), കമേഴ്സ്യൽ പൈലറ്റ്(സിപിഎൽ), ലോ തുടങ്ങിയ തസ്തികയിൽ സ്ത്രീകൾക്കും  അപേക്ഷിക്കാം. 1/2020 ബാച്ചിലേക്കാണ് അവസരം. മേയ് 24 മുതൽ ഓൺലൈനായി അപേക്ഷിക്കാം.  

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 4.   

തസ്‌തിക, പ്രായം എന്നിവ പട്ടികയിൽ.  യോഗ്യത തസ്‌തിക തിരിച്ചു ചുവടെ.

ജനറൽ ഡ്യൂട്ടി, ജനറൽ ഡ്യൂട്ടി (എസ്എസ്എ):കുറഞ്ഞതു മൊത്തം 60% മാർക്കോടെ ബിരുദം.  പ്ലസ്‌ടു/തത്തുല്യ പരീക്ഷയിൽ  കണക്കിനും ഫിസിക്‌സിനും കൂടി മൊത്തം 60% മാർക്ക് നേടിയിരിക്കണം. 
 

കൊമേഴ്സ്യൽ പൈലറ്റ് എൻട്രി(സിപിഎൽ)(എസ്എസ്എ): കുറഞ്ഞതു മൊത്തം 60% മാർക്കോടെ പ്ലസ്‌ടു (ഫിസിസിക്സ്, മാത്‌സ്) ജയം. അപേക്ഷിക്കുന്ന സമയത്ത് ഡിജിസിഎ  അംഗീകൃത കൊമേഴ്‌സ്യൽ പൈലറ്റ് ലൈസൻസ് (സിപിഎൽ) ഉണ്ടായിരിക്കണം.

എട്ടുവർഷത്തേക്കാണു ഷോർട്ട് സർവീസ്  അപോയിൻമെന്റ്. ഇത് 10 മുതൽ 14 വർഷം വരെ നീട്ടിക്കിട്ടാം.

ടെക്‌നിക്കൽ  (എൻജിനിയറിങ് ആൻഡ് ഇലക്‌ട്രിക്കൽ): കുറഞ്ഞതു മൊത്തം 60% മാർക്കോടെ എൻജിനീയറിങ് ബിരുദം. ഇൻസ്‌റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്‌സ് (ഇന്ത്യ)  നടത്തുന്ന പരീക്ഷയുടെ എയും ബിയും സെക്‌ഷനുകളിൽ 60% മാർക്ക് നേടിയിരിക്കണം

എ) എൻജിനീയറിങ് ബ്രാഞ്ച്: നേവൽആർക്കിടെക്‌ചർ/ മെക്കാനിക്കൽ/ മറൈൻ/ ഓട്ടോമോട്ടീവ്/ മെക്കട്രോണിക്‌സ്/ ഇൻഡസ്‌ട്രിയൽ ആൻഡ് പ്രൊഡക്‌ഷൻ/ മെറ്റലർജി/ ഡിസൈൻ/ ഏയ്‌റോനോട്ടിക്കൽ/ ഏയ്‌റോസ്‌പേസ്.

ബി) ഇലക്‌ട്രിക്കൽ ബ്രാഞ്ച്: ഇലക്‌ട്രിക്കൽ/ ഇലക്‌ട്രോണിക്‌സ്/ ടെലികമ്യൂണിക്കേഷൻ/ ഇൻസ്‌ട്രമെന്റേഷൻ/ ഇൻസ്‌ട്രമെന്റേഷൻ ആൻഡ് കൺട്രോൾ/ ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ/ പവർ എൻജിനിയറിങ്/ പവർ ഇലക്‌ട്രോണിക്‌സ്.

മുകളിൽ പറഞ്ഞിരിക്കുന്ന സ്ട്രീമുകളെല്ലാം എഐസിടിഇ അംഗീകാരമുള്ളതായിരിക്കണം. 

2. പ്ലസ്‌ടുവിന് കണക്ക്, ഫിസിക്‌സ് എന്നീ വിഷയങ്ങൾക്കു കുറഞ്ഞതു മൊത്തം 60% മാർക്ക് നേടിയിരിക്കണം അല്ലെങ്കിൽ മൊത്തം 60% മാർക്കോടെ ത്രിവൽസര ഡിപ്ലോമ ഉണ്ടായിരിക്കണം.

ലോ: 60% മാർക്കോടെ നിയമബിരുദം (ബിരുദത്തിനു ശേഷം മൂന്നുവർഷത്തെ നിയമബിരുദം അല്ലെങ്കിൽ പ്ലസ്ടുവിനു ശേഷം അഞ്ചു വർഷത്തെ നിയമബിരുദം). 

എസ്‌സി/എസ്‌ടി ഉദ്യോഗാർഥികൾക്കും എൻസിസി ‘സി”സർട്ടിഫിക്കറ്റ് (എ ഗ്രേഡ്) നേടിയവർക്കും ദേശീയതലത്തിൽ മികവു തെളിയിച്ചിട്ടുള്ള കായികതാരങ്ങൾക്കും ബിരുദതല യോഗ്യതയിൽ അഞ്ചു ശതമാനം ഇളവ് അനുവദിക്കും. പ്ലസ്‌ടു/തത്തുല്യ പരീക്ഷയുടെ മാർക്കിൽ ഇളവില്ല.

തിരഞ്ഞെടുപ്പ്: യോഗ്യതാ പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിൽ ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്നവരിൽ നിന്നാണ് പ്രാഥമിക തിരഞ്ഞെടുപ്പ് നടത്തുക.  ജൂൺ അവസാന ആഴ്ച  മുതൽ ജൂലൈ  അവസാനം വരെയായിരിക്കും പ്രാഥമിക തിരഞ്ഞെടുപ്പ്.  ഇതു സംബന്ധിച്ച വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.  കേരളത്തിൽ പരീക്ഷാ കേന്ദ്രമില്ല. മുംബൈ, ചെന്നൈ, കൊൽക്കത്ത, നോയിഡ എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രമുള്ളത്.

ശാരീരികയോഗ്യത: അസിസ്‌റ്റന്റ് കമൻഡാന്റ് (ജനറൽ ഡ്യൂട്ടി), ലോ: ഉയരം: കുറഞ്ഞത് 157 സെമീ. നെഞ്ചളവ്: ആനുപാതികം, കുറഞ്ഞത് അഞ്ചു സെമീ വികാസം വേണം. തൂക്കം: ഉയരത്തിനും പ്രായത്തിനും ആനുപാതികം. 

സ്ത്രീകൾ–(ജനറൽ ഡ്യൂട്ടി/ ലോ):  ഉയരം: കുറഞ്ഞത് 152 സെമീ.

പരിശീലനം: 2019 ഡിസംബർ അവസാനത്തോടെ ഐഎൻഎ, ഏഴിമലയിൽ പരിശീലനം ആരംഭിക്കും. 

അപേക്ഷിക്കേണ്ട വിധം: www.joinindiancoastguard.gov.in എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. അപേക്ഷയ്ക്കൊപ്പം പാസ്പോർട്ട് സൈസ് ഫോട്ടോ, ഒപ്പ് എന്നിവ നിശിചിത വലിപ്പത്തിൽ അപ്‌ലോഡ് ചെയ്യണം.  അപേക്ഷകർക്ക് ഇ–മെയിൽ വിലാസം, മൊബൈൽ നമ്പർ എന്നിവ നിർബന്ധമാണ്. ഓൺലൈൻ അപേക്ഷ പൂരിപ്പിക്കുന്നതിനുള്ള നിർദേശങ്ങൾ വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്. വിജയകരമായി അപേക്ഷ സമർപ്പിച്ചാൽ റജിസ്‌ട്രേഷൻ നമ്പർ ലഭിക്കും. പിന്നീടുള്ള ആവശ്യങ്ങൾക്കായി ഈ നമ്പർ സൂക്ഷിച്ചുവയ്ക്കണം.  http://joinindiancoastguard.gov.in/reprint.aspx  എന്ന ലിങ്കിൽ നിന്നു ജൂൺ 14 മുതൽ  അഡ്മിറ്റ് കാർഡിന്റെ പ്രിന്റ് ഔട്ട് എടുക്കാൻ സാധിക്കും. ഉദ്യോഗാർഥി അഡ്മിറ്റ് കാർഡിന്റെ രണ്ട് പ്രിന്റ് ഔട്ട് എടുക്കണം. ഇതിൽ രണ്ടിലും  നിർദ്ദിഷ്‌ട സ്‌ഥാനത്തു കളർ  പാസ്‌പോർട്ട് സൈസ് ഫോട്ടോ പതിക്കണം. (ഫോട്ടോയ്ക്ക് മൂന്നുമാസത്തിലധികം പഴക്കം പാടില്ല.  നീലനിറത്തിലുള്ള പശ്ചാത്തലം വേണം). തിരഞ്ഞെടുപ്പു കേന്ദ്രത്തിലെത്തുമ്പോൾ ഈ പ്രിന്റ് ഔട്ടുകൾ  ഉദ്യോഗാർഥി  കൈയിൽ കരുതണം. 

ഒരു പ്രിന്റ്‌ഔട്ടിനൊപ്പം പ്രായം തെളിയിക്കുന്നതിന് എസ്‌എസ്‌എൽസി സർട്ടിഫിക്കറ്റ്, പ്ലസ്ടു സർട്ടിഫിക്കറ്റ്, ബിരുദ സർട്ടിഫിക്കറ്റ്, മാർക്ക്‌ ലിസ്‌റ്റ്, ജാതി സർട്ടിഫിക്കറ്റ് (ബാധകമായവർ), ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ (വോട്ടേഴ്‌സ് ഐഡി, പാസ്‌പോർട്ട്, ആധാർ, ഡ്രൈവിങ് ലൈസൻസ് മുതലായവ), സ്വഭാവ സർട്ടിഫിക്കറ്റ് (ആറുമാസത്തിനുള്ളിൽ ലഭിച്ചത്) എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും  12 പാസ്പോർട്ട് സൈസ് കളർ ഫോട്ടോയും ഉണ്ടായിരിക്കണം. അപേക്ഷയുടെ പ്രിന്റ് ഔട്ടും ബന്ധപ്പെട്ട രേഖകളുടെ പകർപ്പുമില്ലാതെ റിക്രൂട്മെന്റ് കേന്ദ്രത്തിലെത്തുന്നവരെ തിരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ അനുവദിക്കില്ല.  ബന്ധപ്പെട്ട രേഖകളുടെ അസലും പരിശോധനയ്‌ക്കായി കൈയിൽ കരുതണം. ഉദ്യോഗാർഥികൾക്ക് ഒരു ബ്രാഞ്ചിലേക്കു മാത്രമേ അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ. 

വിശദവിവരങ്ങൾക്ക്: www.joinindiancoastguard.gov.in

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com