ADVERTISEMENT

ഇന്ത്യൻ നേവിയടെ എക്സിക്യൂട്ടീവ് ആൻഡ് ടെക്നിക്കൽ ബ്രാഞ്ചുകളിൽ  ഷോർട്ട് സർവീസ് കമ്മിഷൻ ഓഫിസറാകാനും എജ്യൂക്കേഷൻ ബ്രാഞ്ചിൽ പെർമനന്റ് കമ്മീഷൻ ഓഫിസർ ആകാനും അവസരം. അവിവാഹിതരായ പുരുഷൻമാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. 121 ഒഴിവുകളാണുള്ളത്. മേയ് 18 മുതൽ ഓൺലൈനായി അപേക്ഷിക്കാം. 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 29.

2020 ജൂണിൽ കേരളത്തിലെ ഏഴിമല നാവിക അക്കാദമിയിൽ കോഴ്‌സ് തുടങ്ങും. ഒന്നിലേറെ കേഡറുകളിലേക്ക് അപേക്ഷിക്കാൻ യോഗ്യതയുള്ളവർ ഒരപേക്ഷ മാത്രം സമർപ്പിച്ചാൽ 

മതി. ഇവർ തങ്ങളുടെ പ്രിഫറൻസ് മുൻഗണനാ ക്രമത്തിൽ ബന്ധപ്പെട്ട കോളത്തിൽ പൂരിപ്പിക്കണം.

യോഗ്യത: 

താഴെ പറയുന്ന വിഭാഗങ്ങളിലൊന്നിൽ എൻജിനീയറിങ് പാസായവർക്കും  അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. ഇവർ കുറഞ്ഞത് 60 ശതമാനം മാർക്ക് നേടിയിരിക്കണം (പരിശീലനം തുടങ്ങും മുൻപേ യോഗ്യത നേടിയിരിക്കണം).

എക്സിക്യൂട്ടീവ് ബ്രാഞ്ച്:

(a) എസ്എസ്‌സി നേവൽ ആർമമെന്റ് ഇൻസ്പെക്ഷൻ കേഡർ (എൻഎഐസി): കുറഞ്ഞത് 60% മാർക്കോടെ ബിഇ/ബിടെക്. (പത്ത്, പ്ലസ്ടു ക്ലാസുകളിൽ കുറഞ്ഞത് മൊത്തം 60% മാർക്കും, ഇംഗ്ലിഷിന് പ്രത്യേകം 60% മാർക്കും നേടിയിരിക്കണം). (i) മെക്കാനിക്കൽ (ii) ഇലക്‌ട്രിക്കൽ/ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ്/ഇലക്‌ട്രോണിക്‌സ്/മൈക്രോ ഇലക്ട്രോണിക്സ്/ ഇൻസ്‌ട്രുമെന്റേഷൻ/ ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇലക്‌ട്രോണിക്‌സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/ ഇൻസ്‌ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ/കൺട്രോൾ എൻജിനീയറിങ് (iii) പ്രൊഡക്ഷൻ/ ഇൻഡസ്ട്രിയൽ പ്രൊഡക്ഷൻ/ ഇൻഡസ്ട്രിയൽ എൻജിനീയറിങ് (iv) അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്‌ട്രുമെന്റേഷൻ/ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇൻസ്‌ട്രുമെന്റേഷൻ (v) ഇൻഫർമേഷൻ ടെക്നോളജി/കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ എൻജിനീയറിങ്/കംപ്യൂട്ടർ ആപ്ലിക്കേഷൻ (vi) മെറ്റലർജി/മെറ്റലർജിക്കൽ/കെമിക്കൽ/മെറ്റീരിയൽ സയൻസ് (vii) എയ്റോസ്പേസ്/എയറോണട്ടിക്കൽ എൻജിനീയറിങ് (viii) ഇലക്ട്രോണിക്സ്/ ഫിസിക്സിൽ പിജി ബിരുദം.

(b) എസ്എസ്‌സി എടിസി, ഒബ്സർവർ, പൈലറ്റ് (എംആർ), പൈലറ്റ് (എംആർ ഒഴികെ): കുറഞ്ഞത് 60% മാർക്കോടെ ഏതെങ്കിലും വിഭാഗത്തിൽ ബിഇ/ബിടെക് (പത്ത്, പ്ലസ്ടു ക്ലാസുകളിൽ കുറഞ്ഞത് മൊത്തം 60% മാർക്കും, ഇംഗ്ലിഷിന് പ്രത്യേകം 60% മാർക്കും നേടിയിരിക്കണം).

(c) എസ്എസ്‌സി ലോജിസ്റ്റിക്സ്: (i) ഫസ്റ്റ് ക്ലാസോടെ ഏതെങ്കിലും വിഭാഗത്തിൽ ബിഇ/ബിടെക് അല്ലെങ്കിൽ (ii) ഫസ്റ്റ് ക്ലാസോടെ എംബിഎ അല്ലെങ്കിൽ (iii) ഫസ്റ്റ് ക്ലാസോടെ ബിഎസ്‌സി/ബികോം/ബിഎസ്‌സി (ഐടി), ഫിനാൻസ്/ലോജിസ്റ്റിക്സ്/സപ്ലൈ ചെയിൻ മാനേജ്മെന്റ്/മെറ്റീരിയൽ മാനേജ്മെന്റിൽ പിജി ഡിപ്ലോമ അല്ലെങ്കിൽ (iv) ഫസ്റ്റ് ക്ലാസോടെ എംസിഎ/എംഎസ്‌സി (ഐടി).   

(d) എസ്എസ്‌സി X (ഐടി): 

കുറഞ്ഞത് 60 ശതമാനം മാർക്കോടെ (i) ബിഇ/ ബിടെക് (കംപ്യൂട്ടർ സയൻസ്/ കംപ്യൂട്ടർ എൻജിനീയറിങ്/ഐടി) ഫസ്റ്റ് ക്ലാസോടെ (ii) ബിഎസ്‌സി ഐടി (iii) എംഎസ്‌സി (കംപ്യൂട്ടർ/ഐടി) (iv) എംടെക് (കംപ്യൂട്ടർ സയൻസ്) (v) എംസിഎ.

ടെക്‌നിക്കൽ ബ്രാഞ്ച്:

(e) എസ്എസ്‌സി എൻജിനീയറിങ് ബ്രാഞ്ച് (ജനറൽ സർവീസ്): കുറഞ്ഞത് 60% മാർക്കോടെ ബിഇ/ബിടെക്. (i) മെക്കാനിക്കൽ (ii) മറൈൻ (iii) ഇൻസ്‌ട്രുമെന്റേഷൻ iv) പ്രൊഡക്‌ഷൻ v) ഏയ്‌റോനോട്ടിക്കൽ (vi) ഇൻഡസ്‌ട്രിയൽ എൻജിനീയറിങ് ആൻഡ് മാനേജ്‌മെന്റ് (vii) കൺട്രോൾ എൻജിനീയറിങ് (viii) എയ്റോസ്പേസ് (ix) ഒാട്ടമൊബീൽ (x) മെറ്റലർജി (xi) മെക്കട്രോണിക്സ് (xii) ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ.

(f) എസ്എസ്‌സി ഇലക്‌ട്രിക്കൽ ബ്രാഞ്ച് (ജനറൽ സർവീസ്): കുറഞ്ഞത് 60% മാർക്കോടെ ബിഇ/ബിടെക്. (i) ഇലക്‌ട്രിക്കൽ (ii) ഇലക്‌ട്രോണിക്‌സ് (iii) ടെലികമ്യൂണിക്കേഷൻ (iv) ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ (v) പവർ എൻജിനീയറിങ് (vi) പവർ ഇലക്‌ട്രോണിക്‌സ് (vii) ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ (viii) ഇൻസ്‌ട്രുമെന്റേഷൻ ആൻഡ് കൺട്രോള്‍ (ix) ഇൻസ്‌ട്രുമെന്റേഷൻ

എജ്യുക്കേഷൻ ബ്രാഞ്ച്:-

(g) പിസി എജ്യുക്കേഷൻ: 

ഫസ്റ്റ് ക്ലാസോടെ (i) ബിഎസ്‌സിക്ക് ഫിസിക്സ് പഠിച്ച് എംഎസ്‌സി (മാത്‌സ്/ഒാപറേഷനൽ റിസർച്) (ii) ബിഎസ്‌സിക്ക് മാത്തമാറ്റിക്സ് പഠിച്ച് എംഎസ്‌സി (ഫിസിക്സ്/ന്യൂക്ലിയർ ഫിസിക്സ്) (iii) എംഎസ്‌സി (മെറ്റീരിയോളജി/ഒാഷ്യാനോളജി/അറ്റ്മോസ്ഫെറിക് സയൻസ്) കുറഞ്ഞത് 60% മാർക്കോടെ (iv) ബിഇ/ബിടെക് (കംപ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി/കംപ്യൂട്ടർ ടെക്നോളജി/ഇൻഫർമേഷൻ സിസ്റ്റംസ്/കംപ്യൂട്ടർ എൻജിനീയറിങ്) (v) ബിഇ/ബിടെക് (ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇലക്ട്രിക്കൽ ആൻഡ്  ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻസ്/ ഇലക്ട്രിക്കൽ) (vi) ബിഇ/ ബിടെക് (മെക്കാനിക്കൽ എൻജിനീയറിങ്). 

(എജ്യൂക്കേഷൻ എൻട്രിയിലേക്ക് അപേക്ഷിക്കുന്നവർക്ക് പത്ത്, പ്ലസ്ടു ക്ലാസുകളിൽ കുറഞ്ഞത് മൊത്തം 60% മാർക്കും, ഇംഗ്ലിഷിന് പ്രത്യേകം 60% മാർക്കും നേടിയിരിക്കണം)

പ്രായം: പ്രായം സംബന്ധിച്ച വിവരങ്ങൾ ഇതോടൊപ്പം പട്ടികയിൽ.

സിപിഎൽ ഹോൾഡേഴ്‌സ്: ഉദ്യോഗാർഥിക്ക് ഡിജിസിഎ (ഇന്ത്യ) അംഗീകരിച്ച യോഗ്യത ഉണ്ടായിരിക്കണം ഇവർ 1995 ജൂലൈ രണ്ടിനും, 2001 ജൂലൈ ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം. രണ്ടു തീയതികളും ഉൾപ്പെടെ.

അപേക്ഷാഫീസ്: 205 രൂപ. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്ക് ഫീസില്ല. ഒാൺലൈനായി ഫീസടയ്ക്കാം.

വിശദവിവരങ്ങൾ www.joinindiannavy.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com