ADVERTISEMENT

ജോധ്പുരിൽ 131 റസിഡന്റ്

ജോധ്പുരിലെ ഒാൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസ് വിവിധ വകുപ്പുകളിൽ സീനിയർ റസിഡന്റ് തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 131 ഒഴിവുകളുണ്ട്. തുടക്കത്തിൽ ഒരു വർഷത്തെ കരാർ നിയമനമാണ്. മൂന്നു വർഷം വരെ നീട്ടി കിട്ടാം. ജൂൺ 17വരെ ഒാൺലൈനായി അപേക്ഷിക്കാം.

അനസ്തീസിയോളജി ആൻഡ് ക്രിട്ടിക്കൽ കെയർ, അനാട്ടമി, ബയോകെമിസ്ട്രി, ബേൺസ് ആൻഡ് പ്ലാസ്റ്റിക് സർജറി, കാർഡിയോളജി, കാർഡിയോതൊറാസിക് സർജറി, കമ്യൂണിറ്റി മെഡിസിൻ ആൻഡ് ഫാമിലി മെഡിസിൻ, ഡെന്റിസ്ട്രി(എൻഡോഡോണ്ടിക്സ്), ഡെന്റിസ്ട്രി(ഒാറൽ ആൻഡ് മാക്സിലോഫേഷ്യൽ സർജറി), ഡയഗ്നോസ്റ്റിക് ആൻഡ് ഇന്റർവെൻഷനൽ റേഡിയോളജി, എൻഡോക്രൈനോളജി ആൻഡ് മെറ്റബോലിസം, ഫോറൻസിക് മെഡിസിൻ ആൻഡ് ടോക്‌സിക്കോളജി, ജനറൽ മെഡിസിൻ, ജനറൽ സർജറി, മെഡിക്കൽ ഒാങ്കോളജി/ഹിമറ്റോളജി, മൈക്രോബയോളജി, നിയോനാറ്റോളജി, നെഫ്രോളജി, ന്യൂറോളജി, ന്യൂറോസർജറി, ന്യൂക്ലിയർ മെഡിസിൻ, ഒഫ്താൽമോളജി, ഒാർത്തോപീഡിക്സ്, ഒാട്ടോറൈനോലാറിങ്ങോളജി–ഇഎൻടി, പീഡിയോട്രിക് സർജറി, പീഡിയാട്രിക്സ്, പതോളജി, ഫാർമക്കോളജി, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ, ഫിസിയോളജി, സൈക്യാട്രി, പൾമനറി മെഡിസിൻ, റേഡിയോതെറപ്പി, സർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജി, സർജിക്കൽ ഒാങ്കോളജി, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ ആൻഡ് ബ്ലഡ് ബാങ്ക്, ട്രോമ ആൻഡ് എമർജൻസി(മെഡിക്കൽ), ട്രോമ ആൻഡ് എമർജൻസി(സർജിക്കൽ), യൂറോളജി എന്നീ വകുപ്പുകളിലാണ് ഒഴിവ്. 

ഉയർന്ന പ്രായം: 37 വയസ്. 2019 ജൂൺ 17 അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. അർഹരായവർക്ക് ചട്ടപ്രകാരം ഇളവു ലഭിക്കും. അപേക്ഷാഫീസ്: ജനറൽ, ഒബിസിക്കാർക്ക്: 1000 രൂപ, പട്ടികവിഭാഗക്കാർക്ക്: 800 രൂപ. ഭിന്നശേഷിക്കാർക്ക് ഫീസില്ല. വിശദവിവരങ്ങൾക്ക്: www.aiimsjodhpur.edu.in

പട്നയിൽ 104 റസിഡന്റ്
പട്നയിലെ ഒാൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസ് വിവിധ വകുപ്പുകളിൽ സീനിയർ റസിഡന്റ് തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 104 ഒഴിവുകളുണ്ട്. മൂന്നു വർഷത്തേക്കാണു നിയമനം. മേയ് 31 വരെ അപേക്ഷിക്കാം.

ജനറൽ മെഡിസിൻ ആൻഡ് മെഡിക്കൽ സൂപ്പർ സ്പെഷൽറ്റി, ജനറൽ സർജറി ആൻഡ് സർജിക്കൽ സൂപ്പർ സ്പെഷൽറ്റി, ഒാർത്തോപീഡിക്സ്, ഇഎൻടി, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, ഒഫ്താൽമോളജി, ഡെന്റിസ്ട്രി, പീഡിയാട്രിക്സ്, നിയോനാറ്റോളജി, പൾമനറി മെഡിസിൻ, സൈക്യാട്രി, ഡെർമറ്റോളജി, അനസ്തീസിയോളജി, റേഡിയോഡയഗ്നോസിസ്, റേഡിയോതെറപ്പി, ഫാർമക്കോളജി, ട്രാൻസ്‌ഫ്യൂഷൻ മെഡിസിൻ ആൻഡ് ബ്ലഡ് ബാങ്ക്, അനാട്ടമി, ബയോകെമിസ്ട്രി, ഫിസിയോളജി, കമ്യൂണിറ്റി മെഡിസിൻ/ഫാമിലി മെഡിസിൻ, ഫോറൻസിക് മെഡിസിൻ ആൻഡ് ടോക്സിക്കോളജി, പതോളജി, മൈക്രോബയോളജി എന്നീ വകുപ്പുകളിലാണ് ഒഴിവ്.

യോഗ്യത: 

1. ബന്ധപ്പെട്ട വിഭാഗത്തിൽ മെഡിക്കൽ പിജി ബിരുദം(എംഡി, എംഎസ്, ഡിഎൻബി, ഡിഎം, എംസിഎച്ച്)

2. നോൺ‌ മെഡിക്കൽ വിഭാഗക്കാർ(അനാട്ടമി, ബയോകെമിസ്ട്രി, ഫിസിയോളജി, മൈക്രോബയോളജി) 

മെഡിക്കൽ എംഎസ്‌സി(ഹ്യൂമൻ അനാട്ടമി, മെഡിക്കൽ ബയോകെമിസ്ട്രി, മെഡിക്കൽ മൈക്രോബയോളജി, മെഡിക്കൽ ഫിസിയോളജി, മെഡിക്കൽ ഫാർമക്കോളജി ബിരുദം)

ബന്ധപ്പെട്ട വിഭാഗത്തിൽ പിഎച്ച്ഡി.

3. ഡെന്റിസ്ട്രി: എംഡിഎസ്.

ഉയർന്ന പ്രായം: 37 വയസ്. അർഹരായവർക്ക് ചട്ടപ്രകാരം ഇളവു ലഭിക്കും.

അപേക്ഷാഫീസ്: ജനറൽ, ഒബിസിക്കാർക്ക്: 1500 രൂപ, പട്ടികവിഭാഗക്കാർക്ക്: 1200 രൂപ. 

ഭിന്നശേഷിക്കാർക്ക് ഫീസില്ല.

വിശദവിവരങ്ങൾക്ക്: www.aiimspatna.org

റായ്പുരിൽ 84 റസിഡന്റ്
റായ്പുരിലെ ഒാൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസ് വിവിധ വകുപ്പുകളിൽ സീനിയർ റസിഡന്റ് തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 84 ഒഴിവുകളുണ്ട്. മൂന്നു വർഷത്തേക്കാണു നിയമനം.മേയ് 30 വരെ ഒാൺലൈനായി അപേക്ഷിക്കാം. അനാട്ടമി, അനസ്തീസിയോളജി, ബയോകെമിസ്ട്രി, ഡെർമറ്റോളജി, ഇഎൻടി, ഫോറൻസിക് മെഡിസിൻ ആൻഡ് ടോക്‌സിക്കോളജി, ജനറൽ മെഡിസിൻ, ജനറൽ സർജറി, മൈക്രോബയോളജി, ഒഫ്താൽമോളജി, ഒാർത്തോപീഡിക്സ്, പീഡിയാട്രിക്സ്, പതോളജി ആൻഡ് ലാബ് മെഡിസിൻ, ഫാർമക്കോളജി, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ, ഫിസിയോളജി, റേഡിയോഡയഗ്നോസിസ്, ട്രാൻസ്‌ഫ്യൂഷൻ മെഡിസിൻ ആൻഡ് ബ്ലഡ് ബാങ്ക്, ട്രോമ ആൻഡ് എമർജൻസി, ജനറൽ മെഡിസിൻ/എമർജൻസി മെഡിസിൻ, ജനറൽ സർജറി, പീഡിയാട്രിക്സ്, ഒാർത്തോപീഡിക്സ് എന്നീ വകുപ്പുകളിലാണ് ഒഴിവ്.

വിശദവിവരങ്ങൾക്ക്: www.aiimsraipur.edu.in

റായ്പുരിൽ 24 അധ്യാപകർ
റായ്പുരിലെ ഒാൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസ് വിവിധ വകുപ്പുകളിൽ പ്രഫസർ, അഡീഷനൽ പ്രഫസർ, അസോഷ്യേറ്റ് പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 24 ഒഴിവുകളുണ്ട്. 

കരാർ നിയമനമാണ്. വിരമിച്ചവർക്കും അപേക്ഷിക്കാം. മേയ് 30 വരെ ഒാൺലൈനായി അപേക്ഷിക്കാം.

കാർഡിയോളജി, കാർഡിയോതൊറാസിക് സർജറി, ഗ്യാസ്ട്രോഎൻട്രോളജി, നെഫ്രോളജി, ന്യൂറോളജി, ന്യൂറോസർജറി എന്നീ വകുപ്പുകളിലാണ് ഒഴിവ്.

വിശദവിവരങ്ങൾക്ക്: www.aiimsraipur.edu.in

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com