sections
MORE

LIC: 8581 അപ്രന്റിസ് ഡവലപ്‌മെന്റ് ഓഫിസർ, ശമ്പളം: 21,865–55,075 രൂപ

Job
SHARE

ലൈഫ് ഇൻഷുറൻസ് കോർപറേഷനിൽ അപ്രന്റിസ് ഡവലപ്‌മെന്റ് ഓഫിസർ തസ്തികയിലേക്ക് അപേക്ഷിക്കാം. 8581 ഒഴിവുകളാണുള്ളത്. ഓൺലൈൻ വഴി അപേക്ഷിക്കണം. 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 9.

വിവിധ സോണുകളിലെ ഡിവിഷനൽ ഓഫിസുകളിലായാണ് ഒഴിവ്. ചെന്നൈ  കേന്ദ്രമായുള്ള സതേൺ സോണിലാണ് കേരളം ഉൾപ്പെടുന്നത്. സതേൺ സോണിൽ മാത്രം 1257 ഒഴിവുകളാണുള്ളത്. സതേൺ സോണിന്റെ കീഴിലുള്ള കേരളത്തിൽ അഞ്ചു ഡിവിഷനുകളിലായി 379 ഒഴിവുകളുണ്ട്. ഏതെങ്കിലും സോണിലെ ഒരു ഡിവിഷനിലേക്കു മാത്രം അപേക്ഷിക്കുക.സതേൺ സോണിലെ ഡിവിഷനൽ ഓഫിസ് തിരിച്ചുള്ള ഒഴിവുകൾ ഇതോടൊപ്പമുള്ള പട്ടികയിൽ. എംപ്ലോയി കാറ്റഗറി, എജന്റ്സ് കാറ്റഗറി, ഓപ്പൺ കാറ്റഗറി എന്നീ വിഭാഗങ്ങളിലായാണ് തിരഞ്ഞെടുപ്പ്.  വിജ്‌ഞാപനം സംബന്ധിച്ച വിവരങ്ങൾ ചുവടെ. 

ശമ്പളം: 21865–55075 രൂപ. മറ്റാനുകൂല്യങ്ങളുമുണ്ട്. പരിശീലനകാലത്തു മാസം 34503 രൂപ സ്‌റ്റൈപ്പൻഡ് ലഭിക്കും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവരെ പ്രൊബേഷൻ വ്യവസ്‌ഥയിൽ നിയമിക്കും. ഒരു വർഷമാണു പ്രൊബേഷൻ.

പ്രായം: 2019 മേയ് ഒന്നിന് 21 വയസ് പൂർത്തിയാക്കിയിരിക്കണം. എന്നാൽ 30 കവിയരുത്. സംവരണ വിഭാഗങ്ങൾക്കു ബാധകമായ ഉയർന്ന പ്രായം: പട്ടികവിഭാഗം–35, ഒബിസി (നോൺ ക്രീമിലെയർ)–33, എൽഐസി ജീവനക്കാർ(ജനറൽ)–42, എൽഐസി ഏജന്റുമാർ(ജനറൽ)–40, വിമുക്‌തഭടന്മാർക്ക് ഇളവ് ചട്ടപ്രകാരം. 

യോഗ്യത: ബിരുദം അല്ലെങ്കിൽ മുംബൈയിലെ ഇൻഷുറൻസ് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നൽകുന്ന ഫെലോഷിപ്പ്. 

ഇൻഷുറൻസ് മാർക്കറ്റിങ്ങിൽ മികച്ച അവഗാഹമുള്ളവർക്കും മാർക്കറ്റിങ്ങിൽ സ്‌പെഷലൈസേഷനോടെ ബിസിനസ് അഡ്‌മിനിസ്‌ട്രേഷനിൽ ബിരുദാനന്തര ബിരുദമെടുത്തവർക്കും മാർക്കറ്റിങ്ങിൽ പിജി ഡിപ്ലോമ നേടിയവർക്കും മുൻഗണന. 

ജോലിപരിചയം: ലൈഫ് ഇൻഷുറൻസ് രംഗത്തു കുറഞ്ഞതു രണ്ടു വർഷം ജോലിപരിചയമുള്ളവർക്കു മുൻഗണന ലഭിക്കും. എൽഐസി ജീവനക്കാരും ഏജന്റുമാരും യോഗ്യത, ജോലിപരിചയം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റിലെ വിജ്‌ഞാപനം കാണുക. യോഗ്യതയും പ്രായവും ജോലിപരിചയവും 2019 മേയ് ഒന്ന് അടിസ്‌ഥാനമാക്കി കണക്കാക്കും. 

തിരഞ്ഞെടുപ്പ് : ഓൺലൈൻ പരീക്ഷയും ഇന്റർവ്യൂവും ഉണ്ടാകും. ഓപ്പൺ കാറ്റഗറി അപേക്ഷകർക്ക് പ്രിലിമിനറി, മെയിൻ എന്നിങ്ങനെ രണ്ടു ഘട്ടങ്ങളിലായാണു പരീക്ഷ. ജൂലൈ 6, 13 തീയതികളിലാണ് പ്രിലിമിനറി ഓൺലൈൻ പരീക്ഷ. ഒരു മണിക്കൂർ ദൈർഘ്യമുള്ള ഒബ്‌ജക്‌ടീവ് പരീക്ഷയാണ്. മെയിൻ പരീക്ഷ ഓഗസ്റ്റ് 10നു നടക്കും. രണ്ടു മണിക്കൂറാണു ദൈർഘ്യം. പരീക്ഷാക്രമം ഇതോടൊപ്പം പട്ടികയിൽ നൽകിയിട്ടുണ്ട്. എറണാകുളം, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങളിലാണു സംസ്ഥാനത്തു പരീക്ഷാകേന്ദ്രം. ഏതെങ്കിലും ഒരു കേന്ദ്രം തിരഞ്ഞെടുക്കുക. എംപ്ലോയി കാറ്റഗറി, എജന്റ്സ് കാറ്റഗറി എന്നീ വിഭാഗക്കാർക്ക് ഒരു പരീക്ഷ  (മെയിൻ പരീക്ഷ) മാത്രമേയുള്ളൂ. പരീക്ഷാക്രമം ഉൾപ്പെടെയുള്ള വിവരങ്ങൾക്കു വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.

അപേക്ഷാഫീസ്: 600 രൂപ (പട്ടികവിഭാഗക്കാർക്ക് 50 രൂപ). ഡെബിറ്റ് (റുപേ, വീസ, മാസ്റ്റർകാർഡ്, മാസ്ട്രോ), ക്രെഡിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിങ്, ഐഎംപിഎസ്, കാഷ് കാർഡ്, മൊബീൽ വാലറ്റ് എന്നിവയുപയോഗിച്ച് ഓൺലൈനിലൂടെ ഫീസ് അടയ്‌ക്കാം. ഓൺലൈൻ അപേക്ഷാഫോം പേയ്‌മെന്റ് ഗേറ്റ്‌വേയുമായി ചേർത്തിരിക്കും. ഫീസ് അടയ്‌ക്കുന്നതിനുള്ള നിർദേശങ്ങളും സ്‌ക്രീനിൽ ലഭിക്കും. ഫീസ് അടയ്‌ക്കുന്നതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ നൽകിയിട്ടുള്ളതു കാണുക. 

അപേക്ഷിക്കേണ്ട വിധം: www.licindia.in എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈൻ റജിസ്‌ട്രേഷൻ നടത്തുക. അപേക്ഷിക്കുന്നതിനുള്ള നിർദേശങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും. അപേക്ഷകർക്ക് ഇ–മെയിൽ ഐഡി ഉണ്ടായിരിക്കണം. ഓൺലൈൻ അപേക്ഷയിൽ അപ്‌ലോഡ് ചെയ്യുന്നതിന് അപേക്ഷകന്റെ ഒപ്പ്, പാസ്‌പോർട്ട് സൈസ് കളർ ഫോട്ടോ എന്നിവ സ്‌കാൻ ചെയ്‌തു ഡിജിറ്റൽ രൂപത്തിലാക്കണം.  വെബ്സൈറ്റിലെ വിജ്‌ഞാപനത്തിൽ നൽകിയിട്ടുള്ള നിർദേശങ്ങൾക്കനുസരിച്ച് ഫോട്ടോയും ഒപ്പും സ്‌കാൻ ചെയ്യുക. അപേക്ഷിക്കുന്നതിനു മുൻപു വിജ്‌ഞാപനത്തിലെ നിർദേശങ്ങൾ ശ്രദ്ധിക്കുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
FROM ONMANORAMA