ADVERTISEMENT

നവോദയ വിദ്യാലയ സമിതി പുണെ റീജനൽ ഓഫിസിനു കീഴിലുള്ള ജവാഹർ നവോദയ വിദ്യാലയങ്ങളിൽ വിവിധ തസ്തികകളിൽ അവസരം. 370 ഒഴിവുകളുണ്ട്. കരാർ നിയമനമാണ്. 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 5.

പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചർ, ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ, ഫാക്കൽറ്റി കം സിസ്റ്റം അഡ്മിനിസ്ട്രേറ്റർ എന്നീ തസ്തികകളിലാണ് ഒഴിവ്. മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, ദാമൻ ആൻഡ് ദിയു, ദാദ്ര ആൻഡ് നാഗർ ഹവേലി എന്നിവിടങ്ങളിലെ നവോദയ വിദ്യാലയങ്ങളിലാണ് നിയമനം.

പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചർ തസ്തികകളിൽ 128 ഒഴിവുകളാണുള്ളത്. വിഷയം തിരിച്ചുള്ള ഒഴിവ് ചുവടെ.

ഹിന്ദി-24, ഇംഗ്ലിഷ്-09, മാത്തമാറ്റിക്സ്- 8, ബയോളജി-18, കെമിസ്ട്രി-18, ഫിസിക്സ്– 23, കൊമേഴ്സ്-01, ഇക്കണോമിക്സ്-04, ജ്യോഗ്രഫി- 12,  ഹിസ്റ്ററി-10, പിജിടി, ഐടി- 01.

ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ തസ്തികകളിൽ 172 ഒഴിവുകളാണുള്ളത്. വിഷയം തിരിച്ചുള്ള ഒഴിവ് ചുവടെ.

ഹിന്ദി-33, ഇംഗ്ലിഷ്-11, മാത്തമാറ്റിക്സ്-36, സയൻസ്-17,സോഷ്യൽ സ്റ്റഡീസ്-18, മറാത്തി-05, ഗുജറാത്തി-05, ആർട്ട്-14, മ്യൂസിക്-07, പിഇടി (മെയിൽ)-16,  പിഇടി 

(ഫീമെയിൽ)-06,ലൈബ്രേറിയൻ –04.

ഫാക്കൽറ്റി കം സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികയിൽ 70 ഒഴിവുകളുണ്ട്. 

ശമ്പളം:  പിജിടി- 27500 രൂപ

ടിജിടി & മിസലേനിയസ്- 26250 രൂപ

എഫ്സിഎസ്എ-26250 രൂപ.

യോഗ്യത, തിരഞ്ഞെടുപ്പ് തുടങ്ങി വിജ്ഞാപനം സംബന്ധിച്ച വിശദവിവരങ്ങൾക്ക് www.nvsropune.gov.in  എന്ന വെബ്‌സൈറ്റിൽ ലഭിക്കും.   

അപേക്ഷാഫോം മാതൃക ഉൾപ്പെടെയുള്ള വിവരങ്ങളും വെബ്സൈറ്റിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും സ്പീഡ് പോസ്റ്റ്/ റജിസ്റ്റേഡ് പോസ്റ്റ് മുഖേന അയയ്ക്കണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com