ADVERTISEMENT

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ വിവിധ റീജനുകളിൽ 280 അസിസ്‌റ്റന്റ് ഒഴിവുകളുണ്ട്. ജൂൺ 25 വരെ ഒാൺലൈനായി അപേക്ഷിക്കാം.

യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം/തത്തുല്യം. ഉദ്യോഗാർഥികൾ 25.06.2019 ന് യോഗ്യത നേടിയിരിക്കണം. അവസാന വർഷ ഫലം കാത്തിരിക്കുന്നവർ അപേക്ഷിക്കേണ്ടതില്ല.

പ്രായം: 20-27 വയസ്. 2019 ജൂൺ 25 അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. പട്ടിക വിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു (നോൺ ക്രീമി ലെയർ) മൂന്നും ഭിന്നശേഷിക്കാർക്ക് പത്തും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും. മറ്റർഹരായവർക്കു ചട്ടപ്രകാരം ഇളവ്.

ശമ്പളം: 44900 രൂപ.

അപേക്ഷാഫീസ്: 500 രൂപ. എസ്‌സി, എസ്‌ടി, ഭിന്നശേഷിക്കാർ, സ്ത്രീകൾ, ഡിപ്പാർട്ട്മെന്റൽ ഉദ്യോഗാർഥികൾ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ എന്നിവർക്ക് 250 രൂപ. ഒാൺലൈനായി ഫീസടയ്ക്കണം.

തിരഞ്ഞെടുപ്പ്: രണ്ടുഘട്ടങ്ങളിലായി നടത്തുന്ന എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ആദ്യഘട്ടത്തിൽ പ്രിലിമിനറി പരീക്ഷയും രണ്ടാംഘട്ടത്തിൽ മെയിൻ പരീക്ഷയും ഉണ്ടായിരിക്കും. ജൂലായ് 30, 31 തീയതികളിൽ പ്രിലിമിനറി പരീക്ഷ നടത്തും. കേരളത്തിൽ തിരുവനന്തപുരത്താണ് (കോഡ്-117) പ്രിലിമിനറി പരീക്ഷ നടത്തുക. 

അപേക്ഷിക്കേണ്ട വിധം: www.epfindia.gov.in എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കുന്ന സമയത്ത് ഉദ്യോഗാർഥികൾ പാസ്പോർട്ട് സൈസ് ഫോട്ടോ, ഒപ്പ്, ഇടത് കൈവിരലടയാളം, സ്വന്തം കൈപ്പടയിൽ തയ്യാറാക്കിയ സത്യവാങ്മൂലം, മറ്റ് ബന്ധപ്പെട്ട രേഖകൾ എന്നിവ സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യണം. അപ്‌ലോഡ് ചെയ്യുന്നതു സംബന്ധിച്ച വിവരങ്ങൾ വെബ്സൈറ്റിൽ നൽകിയിട്ടുള്ളതു കാണുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com