ദക്ഷിണ റെയിൽവേയിൽ 95 അസിസ്റ്റന്റ്, ശമ്പളം: 18,500 - 22,000 രൂപ

Train | Indian Railway
SHARE

സതേൺ റെയിൽവേയിൽ എക്സിക്യൂട്ടീവ് അസിസ്റ്റന്റ്(ഇംഗ്ലിഷ്)/ഡേറ്റാ എൻട്രി ഒാപ്പറേറ്റർ ആൻഡ് ഡിജിറ്റൽ ഒാഫിസ് അസിസ്റ്റന്റ് ഇംഗ്ലിഷ് തസ്തികയിൽ 95 ഒഴിവുകളുണ്ട്. കരാർ നിയമനമാണ്. ജൂൺ 30 വരെ ഒാൺലൈനായി അപേക്ഷിക്കാം.

യോഗ്യത: ബിസിഎ/ബിഎസ്‌സി കംപ്യൂട്ടർ സയൻസ്/ഐടി അല്ലെങ്കിൽ ഏതെങ്കിലും ബിരുദം, മൈക്രോസോഫ്റ്റ് ഒാഫിസ് സ്പെഷലിസ്റ്റ് സർട്ടിഫിക്കേഷൻ ഇൻ എംഎസ് ഒാഫിസ് 2010/ലേറ്റർ വെർഷൻ.

പ്രായം(01.01.2019ന്): 18–28 വയസ്.

അർഹരായവർക്ക് ചട്ടപ്രകാരം ഇളവു ലഭിക്കും.

ശമ്പളം:

Z ക്ലാസ്: 18,500 രൂപ, Y ക്ലാസ്: 20,000 രൂപ, X ക്ലാസ്: 22,000 രൂപ, 

അപേക്ഷാഫീസ്: 500 രൂപ. സ്ക്രീനിങ് ടെസ്റ്റിന് ഹാജരാകുന്നവർക്ക് 400 രൂപ തിരികെ നൽകും.

പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ, ന്യൂനപക്ഷ വിഭാഗക്കാർക്ക്: 250 രൂപ.

സ്ക്രീനിങ് ടെസ്റ്റിന് ഹാജരാകുന്നവർക്ക് 250 രൂപയും തിരികെ നൽകും.

കൂടുതൽ വിവരങ്ങൾക്ക്: www.rrcmas.in

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
FROM ONMANORAMA