ADVERTISEMENT

സൈനിക കരിയർ സ്വപ്നങ്ങളിലുണ്ടോ ? കംബൈൻഡ് ഡിഫൻസ് സർവീസസ് (സിഡിഎസ്) പരീക്ഷയ്ക്കു യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു. സ്‌ത്രീകൾക്കുള്ള നോൺ ടെക്‌നിക്കൽ ഷോർട്ട് സർവീസ് കമ്മിഷൻ കോഴ്‌സ് ഉൾപ്പെടെയാണിത്. എല്ലാ സൈനിക വിഭാഗങ്ങളിലുമായി 417  ഒഴിവ്. പരീക്ഷ സെപ്റ്റംബർ 8ന്. 

അപേക്ഷ: ജൂലൈ 8 വരെ

www.upsconline.nic.in

ഇന്ത്യൻ മിലിട്ടറി അക്കാദമി, ഡെറാഡൂൺ

100 ഒഴിവ്; എൻസിസി സി സർട്ടിഫിക്കറ്റ് (ആർമി വിങ്) ഉള്ളവർക്കുള്ള 13 ഒഴിവുകൾ ഉൾപ്പെടെ. അവിവാഹിത പുരുഷൻമാർ അപേക്ഷിക്കുക. 

ജനനം: 1996 ജൂലൈ 2– 2001 ജൂലൈ 1. 

യോഗ്യത: ബിരുദം

നേവൽ അക്കാദമി, ഏഴിമല

45 എക്‌സിക്യൂട്ടീവ് (ജനറൽ സർവീസ്/ഹൈഡ്രോ) ഒഴിവ്; നേവൽ വിങ്ങിലെ എൻസിസി  സി സർട്ടിഫിക്കറ്റുകാർക്കുള്ള 6 ഒഴിവ് ഉൾപ്പെടെ. അവിവാഹിത പുരുഷന്മാർക്കാണ് അവസരം. 

ജനനം: 1996 ജൂലൈ 2– 2001 ജൂലൈ 1

യോഗ്യത: എൻജിനീയറിങ് ബിരുദം

എയർഫോഴ്‌സ് അക്കാദമി, ഹൈദരാബാദ്

പ്രീഫ്ലൈയിങ് കോഴ്സിൽ  32 ഒഴിവ്. അവിവാഹിത പുരുഷന്മാരായിരിക്കണം.

ജനനം: 1996 ജൂലൈ 2– 2000 ജൂലൈ 1; കമേഴ്സ്യൽ പൈലറ്റ് ലൈസൻസ് ഉള്ളവരാണെങ്കിൽ രണ്ടു വർഷം ഇളവ്.

യോഗ്യത: ബിരുദം, പ്ലസ് ടുവിനു ഫിസിക്‌സും മാത്‍സും പഠിച്ചവരാകണം; അല്ലെങ്കിൽ എൻജിനീയറിങ് ബിരുദം.

ഓഫിസേഴ്‌സ് ട്രെയിനിങ്    അക്കാദമി, ചെന്നൈ

പുരുഷന്മാർക്കുള്ള എസ്‌എസ്‌സി കോഴ്‌സിൽ 225 ഒഴിവ്, അവിവാഹിത പുരുഷന്മാർക്കാണ് അവസരം. 

ജനനം: 1995 ജൂലൈ 2–  2001 ജൂലൈ 1.

യോഗ്യത: ബിരുദം

എസ്‌എസ്‌സി വിമൻ നോൺ ടെക്‌നിക്കൽ കോഴ്‌സിൽ 15  ഒഴിവ്, അവിവാഹിത സ്‌ത്രീകൾക്കും ബാധ്യതകളില്ലാത്ത വിധവകൾക്കും വിവാഹബന്ധം വേർപെടുത്തിയവർക്കും അപേക്ഷിക്കാം. 

ജനനം: 1995 ജൂലൈ 2–  2001 ജൂലൈ 1.

യോഗ്യത: ബിരുദം

കേരളത്തിൽ രണ്ട് പരീക്ഷാകേന്ദ്രങ്ങൾ

എഴുത്തുപരീക്ഷയ്ക്കു കേരളത്തിൽ കൊച്ചിയിലും തിരുവനന്തപുരത്തും കേന്ദ്രമുണ്ട്. ബെംഗളൂരുവും ചെന്നൈയുമാണു കേരളത്തിനു പുറത്തു തൊട്ടടുത്ത പരീക്ഷാകേന്ദ്രങ്ങൾ. ശാരീരികയോഗ്യതാ വിശദാംശങ്ങളും പരീക്ഷാ സിലബസും അടക്കമുള്ള വിജ്‌ഞാപനത്തിന്  

www.upsc.gov.in

അപേക്ഷയിൽ ശ്രദ്ധിക്കാൻ

തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്ന സർവീസ് അപേക്ഷാഫോമിൽ മുൻഗണനാ ക്രമത്തിൽ രേഖപ്പെടുത്തണം. സ്‌ത്രീകൾ പ്രിഫറൻസായി ഒടിഎ മാത്രം രേഖപ്പെടുത്തുക.  ഓഫിസേഴ്‌സ് ട്രെയിനിങ് അക്കാദമിയിൽ ഷോർട്ട് സർവീസ് കമ്മിഷൻ മാത്രം ആഗ്രഹിക്കുന്ന പുരുഷന്മാർ ഒടിഎ മാത്രം പ്രിഫറൻസായി രേഖപ്പെടുത്തുക. 

ഒടിഎയിൽ ഷോർട്ട് സർവീസ് കമ്മിഷൻ കോഴ്‌സിനും ഐഎംഎ, നേവൽ അക്കാദമി, എയർഫോഴ്‌സ് അക്കാദമി എന്നിവയിലൊന്നിൽ പെർമനന്റ് കമ്മിഷനും അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ ഒടിഎ അവസാന പ്രിഫറൻസായി മാത്രം രേഖപ്പെടുത്തുക. 

എയർഫോഴ്‌സ് അക്കാദമിയിൽ ചേരാൻ ആഗ്രഹിക്കുന്നവർ ആദ്യ പ്രിഫറൻസായി എയർഫോഴ്‌സ് അക്കാദമി തിരഞ്ഞെടുക്കണം.  രേഖപ്പെടുത്തിയ പ്രിഫറൻസുകളിൽ പിന്നീടു മാറ്റം വരുത്താൻ അനുവദിക്കില്ല. അവസാന വർഷ വിദ്യാർഥികളെയും പരിഗണിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com