ADVERTISEMENT

സൗത്ത് ഇന്ത്യൻ ബാങ്കിൽ  പ്രൊബേഷനറി ക്ലാർക്ക്, പ്രൊബേഷനറി  ഓഫിസർ തസ്‌തികകളിൽ അവസരം. 545 ഒഴിവുകളാണുള്ളത്. ക്ലാർക്ക് തസ്തികയിൽ 385 ഒഴിവുകളും പിഒ തസ്തികയിൽ 160 ഒഴിവുകളുമുണ്ട്. വ്യത്യസ്ത വിജ്ഞാപനങ്ങളാണ്.  ഓൺലൈൻ വഴി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി:  ജൂൺ 30

പ്രൊബേഷനറി ക്ലാർക്ക് 

ഒഴിവുകളുടെ എണ്ണം: കേരളമുൾപ്പെടെ  ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ   (സൗത്ത് സോൺ) 310 ഒഴിവുകളാണുള്ളത്.  മറ്റു സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന നോർത്ത് സോണിൽ 75 ഒഴിവുകളുണ്ട്. 

ശമ്പളം: 11765 – 31540 രൂപ

യോഗ്യത : കുറഞ്ഞത് 60 % മാർക്കോടെ റഗുലർ ബിരുദ ജയം. പത്താം ക്ലാസിലും പ്ലസ്ടുവിലും കുറഞ്ഞത് 60 % മാർക്ക് നേടിയവരാകണം അപേക്ഷകർ.

പ്രായം:  2019 ജൂൺ 30ന് 26 കവിയരുത്. പട്ടികവിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ അഞ്ചു വർഷം ഇളവ് അനുവദിക്കും. 

തിരഞ്ഞെടുപ്പ്: ഓൺലൈൻ ടെസ്റ്റ്, പഴ്സണൽ ഇന്റർവ്യൂ എന്നിവ അടിസ്ഥാനമാക്കിയാണു തിരഞ്ഞെടുപ്പ്. പരീക്ഷ ജൂലൈ 26നു നടക്കും. റീസണിങ് ആൻഡ് കംപ്യൂട്ടർ ആപ്റ്റിറ്റ്യൂഡ്, ജനറൽ/ഇക്കണോമി/ബാങ്കിങ് അവയർനെസ്,  ഇംഗ്ലിഷ് ലാംഗ്വേജ്, ഡാറ്റാ അനാലിസിസ് ആൻഡ് ഇന്റർപ്രെട്ടേഷൻ എന്നീ വിഭാഗങ്ങളിൽ നിന്നായി 160 ചോദ്യങ്ങളുൾപ്പെടുന്നതാണു പരീക്ഷ.പരീക്ഷാദൈർഘ്യം 140 മിനിട്ട്. കേരളത്തിൽ കൊച്ചി, കോട്ടയം, ആലപ്പുഴ, കൊല്ലം, കണ്ണൂർ, പാലക്കാട്, തൃശൂർ, കോഴിക്കോട്, തിരുവനന്തപുരം, മലപ്പുറം എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ട്. മറ്റു സംസ്ഥാനങ്ങളിലെ പരീക്ഷാകേന്ദ്രങ്ങളുടെ വിവരം വെബ്സൈറ്റിൽ ലഭിക്കും.  തിരഞ്ഞെടുക്കപ്പെടുന്നവർക്കു 6 മാസം  

പ്രൊബേഷൻ. 

അപേക്ഷാഫീസ്: 600 രൂപ  (പട്ടികവിഭാഗത്തിന് 150 രൂപ). ഓൺലൈൻ അപേക്ഷാഫോം പേയ്‌മെന്റ് ഗേറ്റ്‌വേയുമായി ചേർത്തിരിക്കും. ഡെബിറ്റ് കാർഡ് (രുപേ/വിസാ/മാസ്‌റ്റർ കാർഡ്/ മാസ്‌ട്രോ), ക്രെഡിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിങ്, ഐഎംപിഎസ്,  കാഷ് കാർഡ്, മൊബീൽ വാലറ്റ് എന്നീ രീതികളിലൂടെ ഓൺലൈനായി ഫീസ് അടയ്‌ക്കണം. ഫീസ് അടയ്‌ക്കുന്നതിനുള്ള നിർദേശങ്ങളും സ്‌ക്രീനിൽ ലഭിക്കും.

പ്രൊബേഷനറി ഓഫിസർ 

ഒഴിവുകളുടെ എണ്ണം: 160

ശമ്പളം: 23,700 – 42,020 രൂപ

യോഗ്യത: കുറഞ്ഞത് 60 % മാർക്കോടെ റഗുലർ ബിരുദ ജയം. പത്താം ക്ലാസിലും പ്ലസ്ടുവിലും കുറഞ്ഞത്  60 % മാർക്ക് നേടിയവരാകണം അപേക്ഷകർ.

പ്രായം:  2019 ജൂൺ 30 ന് 25 കവിയരുത്. പട്ടികവിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ അഞ്ചു വർഷം ഇളവ് അനുവദിക്കും. 

തിരഞ്ഞെടുപ്പ്: ഓൺലൈൻ ടെസ്റ്റ്, ഗ്രൂപ്പ് ഡിസ്കഷൻ, പഴ്സണൽ ഇന്റർവ്യൂ എന്നിവ അടിസ്ഥാനമാക്കിയാണു തിരഞ്ഞെടുപ്പ്. പരീക്ഷ ജൂലൈ 25 നു നടക്കും. റീസണിങ് ആൻഡ് കംപ്യൂട്ടർ ആപ്റ്റിറ്റ്യൂഡ്, ജനറൽ/ഇക്കണോമി/ബാങ്കിങ് അവയർനെസ്, ഇംഗ്ലിഷ് ലാംഗ്വേജ്, ‍ഡാറ്റ അനാലിസിസ് ആൻഡ് ഇന്റർപ്രെട്ടേഷൻ എന്നീ വിഭാഗങ്ങളിൽ നിന്നായി 160 ചോദ്യങ്ങളുണ്ടാകും പരീക്ഷയിൽ. 140 മിനിട്ടാണ് പരീക്ഷ.  തിരഞ്ഞെടുക്കപ്പെടുന്നവർക്കു രണ്ടു വർഷം  പ്രൊബേഷൻ. കേരളത്തിൽ കൊച്ചി, കോട്ടയം, ആലപ്പുഴ, കൊല്ലം, കണ്ണൂർ, പാലക്കാട്, തൃശൂർ, കോഴിക്കോട്, തിരുവനന്തപുരം, മലപ്പുറം എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ട്.

അപേക്ഷാഫീസ്: 800 രൂപ  (പട്ടികവിഭാഗത്തിന് 200 രൂപ). ഓൺലൈൻ അപേക്ഷാഫോം പേയ്‌മെന്റ് ഗേറ്റ്‌വേയുമായി ചേർത്തിരിക്കും. ഡെബിറ്റ് കാർഡ് (രുപേ/വിസാ/മാസ്‌റ്റർ കാർഡ്/ മാസ്‌ട്രോ), ക്രെഡിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിങ്, ഐഎംപിഎസ്,  കാഷ് കാർഡ്, മൊബീൽ വാലറ്റ് എന്നീ രീതികളിലൂടെ ഓൺലൈനായി ഫീസ് അടയ്‌ക്കണം. ഫീസ് അടയ്‌ക്കുന്നതിനുള്ള നിർദേശങ്ങളും സ്‌ക്രീനിൽ ലഭിക്കും. 

അപേക്ഷിക്കുന്ന വിധം: www.southindianbank.com എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനിൽ അപേക്ഷിക്കണം. അപേക്ഷിക്കുന്നതിനുള്ള നിർദേശങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും. അപേക്ഷകർക്ക് ഇ–മെയിൽ വിലാസം ഉണ്ടായിരിക്കണം. ഓൺലൈൻ അപേക്ഷയിൽ അപ്‌ലോഡ് ചെയ്യുന്നതിന് അപേക്ഷകന്റെ ഒപ്പ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സ്‌കാൻ (ഡിജിറ്റൽ രൂപം) ചെയ്‌തതു വേണ്ടിവരും. ഫോട്ടോയും ഒപ്പും സ്‌കാൻ ചെയ്‌ത് അപ്‌ലോഡ് ചെയ്യുന്നതു സംബന്ധിച്ച നിർദേശങ്ങൾ വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ നൽകിയിട്ടുള്ളതു ശ്രദ്ധിക്കുക. ഓൺലൈൻ അപേക്ഷാഫോം പ്രിന്റൗട്ടും  ഇ–രസീതിന്റെ പ്രിന്റൗട്ടും അപേക്ഷകർ സൂക്ഷിക്കുക. പിന്നീട് ആവശ്യം വരും. 

അപേക്ഷിക്കുന്നതിനു മുൻപു വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്‌ഞാപനത്തിലെ നിർദേശങ്ങളും വ്യവസ്‌ഥകളും വായിച്ചു മനസിലാക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com