ADVERTISEMENT

സൗത്ത് ഇൗസ്റ്റ് സെൻട്രൽ റെയിൽവേയുടെ ബിലാസ്പുർ ഡിവിഷനിൽ വിവിധ ട്രേഡുകളിൽ 432 അപ്രന്റിസ് ഒഴിവുകളുണ്ട്. ‌ജൂലൈ 15 വരെ ഒാൺലൈനായി അപേക്ഷിക്കാം.

COPA, സ്റ്റെനോഗ്രഫർ(ഇംഗ്ലിഷ്, ഹിന്ദി), ഫിറ്റർ, ഇലക്ട്രീഷൻ, വയർമാൻ, ഇലക്ട്രോണിക് മെക്കാനിക്, ആർഎസി മെക്കാനിക്, വെൽഡർ, പ്ലംബർ, മേസൺ, പെയിന്റർ, കാർപെന്റർ, മെഷിനിസ്റ്റ്, ടർണർ, ഷീറ്റ് മെറ്റൽ വർക്കർ എന്നീ ട്രേഡുകളിലാണ് ഒഴിവ്. 

യോഗ്യത: പത്താം ക്ലാസ് ജയം (10+2 രീതി)/തത്തുല്യം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ കോഴ്സ് ജയം.

പ്രായം: 15–24 വയസ്. 2019 ജൂലൈ ഒന്ന് അടിസ്‌ഥാനമാക്കി പ്രായം കണക്കാക്കും. പട്ടിക വിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്കും വിമുക്തഭടന്മാർക്കും പത്തും വർഷം ഇളവു ലഭിക്കും. മറ്റ് ഇളവുകൾ ചട്ടപ്രകാരം.

തിരഞ്ഞെടുപ്പ്: യോഗ്യതാ പരീക്ഷയിലെ മാർക്ക് അടിസ്‌ഥാനമാക്കിയാണ് പ്രവേശനം. വൈദ്യപരിശോധനയുമുണ്ടാകും. 

വിശദവിവരങ്ങൾക്ക്: www.apprenticeship.gov.in, www.secr.indianrailways.gov.in

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com