sections
MORE

വ്യോമസേനയിൽ എയർമാനാകാം

Indian-AIr-Force
SHARE

വ്യോമസേനയിൽ ഗ്രൂപ്പ് എക്‌സ്/ഗ്രൂപ്പ് വൈ ട്രേഡുകളിൽ എയർമാനാകാൻ അവിവാഹിതരായ പുരുഷൻമാർക്ക് അവസരം. ഇത് കമ്മിഷൻഡ് ഓഫിസർ/പൈലറ്റ്/നാവിഗേറ്റർ തസ്‌തികകളിലേക്കുള്ള തിരഞ്ഞെടുപ്പല്ല. ജൂലൈ ഒന്നു മുതൽ ഒാൺലൈൻ റജിസ്ട്രേഷൻ ആരംഭിക്കും. ജൂലൈ 15 വരെ അപേക്ഷിക്കാം.

യോഗ്യത ചുവടെ.
ഗ്രൂപ്പ് എക്‌സ്(എജ്യൂക്കേഷൻ ഇൻസ്ട്രക്ടർ ട്രേഡ് ഒഴികെ):
മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, ഇംഗ്ലിഷ് പഠിച്ചു കുറഞ്ഞതു മൊത്തം 50% മാർക്കോടെ ഇന്റർമീഡിയറ്റ്/പ്ലസ്‌ടു/തത്തുല്യ പരീക്ഷാ ജയം. ഇംഗ്ലിഷിന് 50% മാർക്ക് നേടിയിരിക്കണം.

അല്ലെങ്കിൽ 

കുറഞ്ഞത് മൊത്തം 50% മാർക്കോടെ സർക്കാർ അംഗീകൃത പോളിടെക്‌നിക്കിൽ നിന്നും നേടിയ ത്രിവൽസര എൻജിനീയറിങ് ഡിപ്ലോമ ജയം. ഡിപ്ലോമയ്ക്ക് ഇംഗ്ലിഷിന് 50% മാർക്കു നേടിയിരിക്കണം. ഡിപ്ലോമ തലത്തിൽ ഇംഗ്ലിഷ് ഒരു വിഷയമല്ലെങ്കിൽ ഇന്റർമീഡിയറ്റ്/പത്താം ക്ലാസിൽ ഇംഗ്ലിഷിന് 50% മാർക്കു നേടിയിരിക്കണം. 

ഗ്രൂപ്പ് വൈ(മെഡിക്കൽ അസിസ്റ്റന്റ്, മ്യുസീഷ്യൻ ട്രേഡുകൾ ഒഴികെ): കുറഞ്ഞതു മൊത്തം 50% മാർക്കോടെ ഇന്റർമീഡിയറ്റ്/പ്ലസ്‌ടു/തത്തുല്യ ജയം. ഇംഗ്ലിഷിന് 50% മാർക്ക് നേടിയിരിക്കണം.

അല്ലെങ്കിൽ

കുറഞ്ഞതു മൊത്തം 50% മാർക്കോടെ ദ്വിവൽസര വൊക്കേഷനൽ കോഴ്സ് ജയം. വൊക്കേഷനൽ കോഴ്സിന് ഇംഗ്ലിഷിന് 50% മാർക്കു നേടിയിരിക്കണം. വൊക്കേഷനൽ കോഴ്സിന് ഇംഗ്ലിഷ് ഒരു വിഷയമല്ലെങ്കിൽ ഇന്റർമീഡിയറ്റ്/പത്താം ക്ലാസിൽ ഇംഗ്ലിഷിന് 50% മാർക്കു നേടിയിരിക്കണം. 

ഗ്രൂപ്പ് വൈ(മെഡിക്കൽ അസിസ്റ്റന്റ് ട്രേഡ്): ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലിഷ് പഠിച്ച് കുറഞ്ഞതു മൊത്തം 50% മാർക്കോടെ പ്ലസ്ടു/ഇന്റർമീഡിയറ്റ്/തത്തുല്യ പരീക്ഷാ ജയം. ഇംഗ്ലിഷിന് 50% മാർക്ക് നേടിയിരിക്കണം. 

ഗ്രൂപ്പ് എക്‌സ് പരീക്ഷ എഴുതാൻ യോഗ്യതയുള്ളവർക്ക് ഗ്രൂപ്പ് വൈ പരീക്ഷയും എഴുതാൻ അവസരമുണ്ട്. ഇത് ഒാൺലൈൻ റജിസ്ട്രേഷൻ സമയത്തു രേഖപ്പെടുത്തണം. ഡിപ്ലോമക്കാർക്ക് ഗ്രൂപ്പ് എക്സ് ട്രേഡിലേക്ക് മാത്രമേ അപേക്ഷിക്കാനാകൂ.

പ്രായം: 1999 ജൂലൈ 19നും 2003 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവരാകണം. (രണ്ടു തീയതികളും ഉൾപ്പെടെ.) എൻറോൾ ചെയ്യുമ്പോൾ ഉയർന്ന പ്രായപരിധി 21 വയസ്.

ശാരീരിക യോഗ്യതകൾ: 

ഉയരം: കുറഞ്ഞത് 152.5 സെ.മീ, നെഞ്ചളവ് കുറഞ്ഞത് അഞ്ചു സെ.മീ വികസിപ്പിക്കാൻ കഴിയണം. തൂക്കം: ഉയരത്തിനും പ്രായത്തിനും ആനുപാതികം. ഒാപറേഷൻസ് അസിസ്റ്റന്റ് ട്രേഡുക്കാർക്ക് കുറഞ്ഞത് 55 കിലോഗ്രാം തൂക്കം ഉണ്ടായിരിക്കണം.

ഏതെങ്കിലും തരത്തിലുള്ള ശസ്‌ത്രക്രിയ നടത്തിയവർ അപേക്ഷിക്കേണ്ടതില്ല. കണ്ണട ഉപയോഗിക്കുന്നവർ പരിശോധനാക്കുറിപ്പും കണ്ണടയും ഹാജരാക്കണം. അപേക്ഷകർക്ക് സാധാരണ കേൾവിശക്‌തിയുണ്ടായിരിക്കണം. ആരോഗ്യമുള്ള പല്ലുകളും വേണം(14 ഡന്റൽ പോയിന്റ്). ജോലിയെ ബാധിക്കുന്ന ശാരീരിക, മാനസിക വൈകല്യങ്ങളൊന്നും പാടില്ല.

തിരഞ്ഞെടുപ്പ് രീതി: ഷോർട്ട് ലിസ്‌റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർഥികൾക്ക് ഒാൺലൈൻ ടെസ്റ്റ്, അഡാപ്റ്റബിലിറ്റി ടെസ്റ്റ്, ശാരീരികക്ഷമതാ പരിശോധന, എന്നിവയുണ്ടാകും. വൈദ്യപരിശോധനയുമുണ്ടാകും. 2019 സെപ്റ്റംബർ 21–24 തീയതികളിൽ ഒാൺലൈൻ ടെസ്റ്റ് നടത്തും. 

ശാരീരികക്ഷമതാ പരിശോധന: ആറു മിനിറ്റ് 30 സെക്കൻഡിനകം 1.6 കി.മീ ഓട്ടം, 10 പുഷ് അപ്പ്, 10 സിറ്റ് അപ്പ്, 20 സ്‌ക്വാട്ട് എന്നിവയാണ് ഈ പരീക്ഷയിലുണ്ടാകുക. മെഡിക്കൽ പരിശോധനയ്ക്കു മുൻപായി പല്ലുകളും ചെവികളും വൃത്തിയാക്കുന്നതു നന്നായിരിക്കും. തിരഞ്ഞെടുപ്പിനു സ്വന്തം ചെലവിൽ പങ്കെടുക്കണം. 

അപേക്ഷാഫീസ്:  250 രൂപ. ഡെബിറ്റ് കാർഡ്/ക്രെഡിറ്റ് കാർഡ്/ഇന്റർനെറ്റ് ബാങ്കിങ് മുഖേന ഒാൺലൈനായി ഫീസടയ്ക്കാം. ആക്സിസ് ബാങ്ക് ബ്രാ‍ഞ്ച് മുഖേന ചലാൻ വഴിയും ഫീസടയ്ക്കാം. 

കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.

അപേക്ഷിക്കേണ്ട വിധം: www.airmenselection.cdac.in, www.careerindianairforce.cdac.in എന്ന വെബ്സൈറ്റുകൾ മുഖേന ഒാൺലൈൻ അപേക്ഷ സമർപ്പിക്കാം. ഒാൺലൈൻ അപേക്ഷയിൽ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, പാസ്പോർട്ട് സൈസ് കളർ ഫോട്ടോ, ഇടതു തള്ളവിരലടയാളം, കൈയൊപ്പ് എന്നിവ സ്കാൻ ചെയ്ത് അപേലോഡ് ചെയ്യണം. പേരും ഫോട്ടോയെടുത്ത തീയതിയും കറുത്ത സ്ലേറ്റിൽ ഇംഗ്ലിഷ് വലിയക്ഷരത്തിൽ വെളുത്ത ചോക്കു കൊണ്ടെഴുതി ഈ സ്ലേറ്റ് നെഞ്ചോടു ചേർത്തു പിടിച്ചിരിക്കുന്ന വിധത്തിലായിരിക്കണം ഫോട്ടോ. ഒൗദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചതിനു ശേഷം മാത്രം അപേക്ഷിക്കുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA